• HOME
 • »
 • NEWS
 • »
 • life
 • »
 • Instagram | കൗമാരക്കാരിലെ ഇൻസ്റ്റഗ്രാം സ്വാധീനം; യുവാക്കളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിക്കുന്നതായി പഠനം

Instagram | കൗമാരക്കാരിലെ ഇൻസ്റ്റഗ്രാം സ്വാധീനം; യുവാക്കളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിക്കുന്നതായി പഠനം

ഇൻസ്റ്റാഗ്രാം പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഹാനികരമാണെന്ന് കമ്പനിയുടെ ഗവേഷകർ ആവർത്തിച്ച് കണ്ടെത്തി.

News18

News18

 • Share this:
  ഏകദേശം ഒരു വർഷം മുമ്പ്, കൗമാരക്കാരിയായ അനസ്താസിയ വ്ലാസോവ എന്ന പെൺകുട്ടി ഒരു ഡോക്ടറെ കാണാനെത്തി. ഭക്ഷണ ക്രമത്തിലെ മാറ്റങ്ങളായിരുന്നു പെൺകുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. ഇതിന് പ്രധാന കാരണം ഇൻസ്റ്റഗ്രാം ആയിരുന്നു. പതിമൂന്നാം വയസ്സിൽ ഇൻസ്റ്റഗ്രാം അക്കൌണ്ട് ആരംഭിച്ച വ്ലാസോവ ആപ്പിൽ പോസ്റ്റ് ചെയ്യുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരുടെ ജീവിതശൈലിയും ശരീരവും കാണാൻ ദിവസവും മൂന്ന് മണിക്കൂർ ചെലവഴിച്ചിരുന്നു. ഇത് സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും 18 വയസ്സായതോടെ പെൺകുട്ടിയുടെ ക്രമരഹിതമായ ഭക്ഷണ ശൈലി അവളെ ഡോക്ടറുടെ അടുക്കലെത്തിക്കുകയുമായിരുന്നു.

  ആ സമയം, ഫേസ്ബുക്ക് ഇൻ‌കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിനെ കമ്പനിയിലെ ഗവേഷകർ പഠന വിഷയമാക്കിയിരുന്നു. എന്നാൽ അവരുടെ കണ്ടെത്തലുകൾ ചില ഗുരുതരമായ പ്രശ്നങ്ങൾ സ്ഥിരീകരിച്ചു.

  "മുപ്പത്തിരണ്ട് ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് വഴി അവരുടെ ശരീരത്തെക്കുറിച്ച് മതിപ്പ് നഷ്ടപ്പെടുന്നതായാണ് " ഗവേഷകർ ഫേസ്ബുക്കിന്റെ ഇന്റേണൽ ബോർഡിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് ശേഷമുള്ള താരതമ്യപ്പെടുത്തലുകൾ പെൺകുട്ടികളുടെ സ്വയം വിലയിരുത്തലിൽ വലിയ സ്വാധീനമാണ് നടത്തുന്നത്.

  കഴിഞ്ഞ മൂന്ന് വർഷമായി, ഫേസ്ബുക്ക് അതിന്റെ ഫോട്ടോ പങ്കിടൽ ആപ്പായ ഇൻസ്റ്റഗ്രാം ദശലക്ഷക്കണക്കിന് യുവ ഉപയോക്താക്കളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഹാനികരമാണെന്ന് കമ്പനിയുടെ ഗവേഷകർ ആവർത്തിച്ച് കണ്ടെത്തി.
  "ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും നിരക്ക് വർദ്ധിച്ചതിന് കൗമാരക്കാർ ഇൻസ്റ്റാഗ്രാമിനെയാണ് കുറ്റപ്പെടുത്തുന്നതെന്നും" റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യാ ചിന്തകൾ റിപ്പോർട്ട് ചെയ്ത കൗമാരക്കാരിൽ, 13% പേർ ബ്രിട്ടീഷ് ഉപയോക്താക്കളും 6% പേർ അമേരിക്കൻ ഉപയോക്താക്കളുമാണെന്നും കണ്ടെത്തി.
  ഇൻസ്റ്റാഗ്രാമിന്റെ 40%ൽ അധികം ഉപയോക്താക്കളും 22 വയസും അതിൽ താഴെയുള്ളവരുമാണ്. ഏകദേശം 22 ദശലക്ഷം കൗമാരക്കാർ ഓരോ ദിവസവും യുഎസിൽ ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യുന്നുണ്ട്. അഞ്ച് ദശലക്ഷം കൗമാരക്കാർ ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ 10 വർഷമായി ഫേസ്ബുക്കിൽ യുവ ഉപയോക്താക്കൾ കുറഞ്ഞു വരികയാണ്.

  യുഎസിലെ കൗമാരക്കാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനേക്കാൾ 50% കൂടുതൽ സമയം ഇൻസ്റ്റാഗ്രാമിലാണ് ചെലവഴിക്കുന്നത്.
  ഫേസ്ബുക്ക് കൗമാരക്കാരിൽ ആപ്പിന്റെ നെഗറ്റീവ് ഇഫക്റ്റുകൾ നിരന്തരം കുറച്ചു വരികയാണ്. "മറ്റ് ആളുകളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ മാനസിക-ആരോഗ്യം വർദ്ധിക്കുമെന്നാണ് ഞങ്ങൾ കണ്ടെത്തിയത് " സിഇഒ മാർക്ക് സക്കർബർഗ് 2021 മാർച്ചിൽ ഒരു കോൺഗ്രസ്സ് ഹിയറിംഗിൽ കുട്ടികളെയും മാനസികാരോഗ്യത്തെയും കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു.

  മെയ് മാസത്തിൽ, ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്. "താൻ കണ്ട ഗവേഷണ റിപ്പോർട്ടിൽ കൗമാരക്കാരുടെ ക്ഷേമത്തിൽ ആപ്പിന്റെ ഫലങ്ങൾ വളരെ ചെറുതാണ്”എന്നാണ്. ഇത്രയും വലിയ അളവിൽ ആളുകളെ ബന്ധിപ്പിക്കുന്നതിൽ പോരായ്മകളുണ്ടെന്ന് മനസ്സിലാക്കാൻ ഫെയ്സ്ബുക്ക് വൈകിയെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൗമാരക്കാരിലെ മാനസികാരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണം വിലപ്പെട്ടതാണെന്നും പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഫേസ്ബുക്ക് ജീവനക്കാർ കടുത്ത ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാമിന്റെ ചില സവിശേഷതകൾ ചില യുവ ഉപയോക്താക്കൾക്ക് ഹാനികരമാണ്, എന്നാൽ "ഞങ്ങൾ ആപ്പിന് ധാരാളം നന്മകൾ ഉണ്ടെന്നും " അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Sarath Mohanan
  First published: