ബീഫിന്റെ ഉപഭോഗം 20% കുറച്ചാല്‍ 2050 ഓടെ വനനശീകരണം (deforestation) പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. ജര്‍മ്മനിയിലെ പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ (PIK) ഒരു സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ബീഫിനു പകരം മൈക്രോബിയൽ പ്രോട്ടീനുകൾ ഉപയോഗിക്കാവുന്നതാണെന്നും പഠനം പറയുന്നു.
കന്നുകാലികളെ വളർത്തുന്നത് വനനശീകരണത്തിന്റെ ഒരു പ്രധാന കാരണമാണ് എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. കന്നുകാലികളെ മേയ്ക്കുന്നതിനും അവയുടെ തീറ്റയ്ക്കുമായി കൂടുതല്‍ വനങ്ങള്‍ നശിപ്പിക്കുന്നുണ്ട്. ഇത്തരം വനങ്ങള്‍ ധാരാളം കാര്‍ബണ്‍ (carbon) സംഭരിക്കുന്നുണ്ട്. എന്നാൽ, കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ ശക്തമായ ഹരിതഗൃഹ വാതകമായ മീഥേന്‍ ആണ് വനങ്ങൾ കന്നുകാലികൾളുടെ മേച്ചിൽ പുറങ്ങളാകുമ്പോൾ വര്‍ധിക്കുക എന്നും പഠനം പറയുന്നു. അതിനാല്‍, ബീഫിന്റെ ഉപയോഗം 20 ശതമാനം കുറച്ചാല്‍ ഇത്തരം ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കുമെന്നും നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി.
'ആഗോള വ്യാപകമായി ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ മൂന്നിലൊരു കാരണം നമ്മുടെ ഭക്ഷണ രീതിയാണ്. മാംസ (beef) ഉല്പാദനമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്'', പിഐകെയിലെ ഗവേഷകനായ ഫ്ലോറിയന്‍ ഹംപെനോഡര് പറഞ്ഞു. ബീഫിനു പകരം ഉപയോഗിക്കാവുനന്ന മൈക്രോബയല്‍ പ്രോട്ടീനുകളെ കുറിച്ചും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ഫെര്മന്റേഷന് രീതി ഉപയോഗിച്ചും മാംസം സംസ്കരിക്കുന്നുണ്ട്. ഈ രീതിക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1980 കളിലാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് 2002-ല്‍ മൈക്രോബിയല്‍ പ്രോട്ടീന്‍ (മൈക്കോപ്രോട്ടീന്) സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.
'ആളുകള്‍ ഭാവിയില്‍ പച്ചക്കറികള്‍ മാത്രം കഴിക്കേണ്ടതില്ല, അവര്‍ക്ക് ബര്‍ഗറുകളും മറ്റും കഴിക്കുന്നത് തുടരാം, ആ ബര്‍ഗര്‍ പാറ്റികള്‍ മറ്റൊരു രീതിയില്‍ നിര്‍മ്മിക്കപ്പെടും'', കണ്ടെത്തലില്‍ പറയുന്നു.
ജര്‍മ്മനിയില്‍ നിന്നും സ്വീഡനില്‍ നിന്നുമുള്ള ഗവേഷകരുടെ സംഘം ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മോഡലില്‍ മൈക്രോബയല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. മുന്‍ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മുഴുവന്‍ ഭക്ഷ്യ-കാര്‍ഷിക സംവിധാനത്തെ പരിഗണിച്ച് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണ്ടെത്തുന്നതിനായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തിയത്.
എന്തൊക്കെയായാലും ബിസിനസിന്റെ ഭാഗമായി ഭാവിയില്‍ മാംസ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. താരതമ്യേന കൂടുതല്‍ വനങ്ങള്‍ക്കും മേച്ചില്‍പ്പുറങ്ങള്‍ക്കും വിളനിലങ്ങള്‍ക്കും വംശനാശം സംഭവിക്കുകയും ചെയ്തേക്കാം. 2050-ഓടെ ലോകത്തിലെ പ്രതിശീര്‍ഷ ബീഫ് ഉപഭോഗത്തിന്റെ 20 ശതമാനവും ബദൽ മാർഗമായ മൈകോപ്രോട്ടീനുകൾ ഉപയോഗിച്ച് കുറച്ചാൽ മീഥേന്‍ പുറന്തള്ളുന്നത് 11 ശതമാനം കുറയുമെന്നും കണ്ടെത്തി.
അതേസമയം, ''ഒരാള്‍ 50 ശതമാനം മൈകോപ്രോട്ടീന് കഴിക്കുകയാണെങ്കില്‍, വനനശീകരണത്തിലും കാര്‍ബണ്‍ പുറന്തള്ളലിലും 80 ശതമാനത്തിലധികം കുറവുണ്ടാകും, കൂടാതെ 80 ശതമാനം മൈകോപ്രോട്ടീന് ഉപയോഗിക്കുകയാണെങ്കില്‍ 90 ശതമാനം വനനശീകരണവും ഇല്ലാതാകും'',ഗവേഷകര്‍ പ്രബന്ധത്തില്‍ പറഞ്ഞു. ചുവന്ന മാംസത്തിനു പകരം മൈക്രോബിയല്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നത് ബീഫ് ഉപഭോഗത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെ കുറയ്ക്കുമെന്നും ഹംപെനോഡര് കൂട്ടിച്ചേര്‍ത്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.