നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കൗമാരക്കാർ ഉത്കണ്ഠ അതിജീവിക്കാൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നുവെന്ന് പഠനം

  കൗമാരക്കാർ ഉത്കണ്ഠ അതിജീവിക്കാൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നുവെന്ന് പഠനം

  സാമൂഹിക, സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നിൽക്കുന്ന കൗമാരക്കാരുടെയിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

  News18

  News18

  • Share this:
   നേരിട്ടുള്ള ആശയവിനിമയങ്ങളുടെ കാര്യത്തില്‍ വളരെ പിന്നോട്ടാണ് ഇന്നത്തെ തലമുറ. സാങ്കേതിക വിദ്യകളുടെ അതിപ്രസരത്താല്‍ അവര്‍ കൂടുതലായും ആശയവിനിമയം നടത്തുന്നത് ഓൺലൈൻ സാങ്കേതിക വിദ്യകളുടെ സഹായത്താലാണ്. മഹാമാരിയുടെ കാലഘട്ടത്തില്‍ പഠനം വരെ ഓൺലൈനിലായ സ്ഥിതി വന്നതോടെ അവരുടെ ജീവിതം മുഴുവനായും ഡിജിറ്റല്‍ സാങ്കേതികതയുടെ പിടിയിലായെന്ന് പറയാം. അതേസമയം, പഠനത്തിനായി മാത്രമല്ല കൗമാരക്കാര്‍ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. കൗമാരപ്രായക്കാർ പതലരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളാണ് നേരിടുന്നത്. അതിനാൽ എങ്ങനെയാണ് മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യേണ്ടത് എന്ന് അറിയുന്നതിനും സാങ്കേതികവിദ്യകളെയാണ് അവര്‍ ആശ്രയിക്കുന്നതെന്ന് പഠനം കണ്ടെത്തുന്നു.

   ഈ മാസം ആദ്യമാണ് ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ ഗ്രിഫിത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഹൗ ഡു യു ഫീല്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നിൽക്കുന്ന കൗമാരക്കാരുടെയിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. അവരുടെ സാങ്കേതികവിദ്യ ഉപയോഗം, അത് നല്‍കുന്ന സമ്മര്‍ദ്ദം, അവരുടെ വികാരങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയായിരുന്നു ഗവേഷണത്തിൽ കേന്ദ്രീകരിച്ച ലക്ഷ്യങ്ങൾ.

   ഒരാഴ്ച അഞ്ച് തവണ റിപ്പോര്‍ട്ട് ചെയ്യാനായി അവര്‍ക്ക് പുതിയ ഐഫോണുകള്‍ നല്‍കിയാണ് പഠനം നടത്തിയത്.പഠനത്തില്‍ ഗവേഷകര്‍ നിരീക്ഷിച്ച കാര്യങ്ങള്‍, പഠന വിധേയരായ കൗമാരക്കാര്‍ ദൈനംദിന സമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈനായി വൈകാരിക പിന്തുണ തേടുന്നു, സ്വയം വ്യതിചലനം അല്ലെങ്കില്‍ മിതമായ ശേഷിയില്‍ ഓണ്‍ലൈനില്‍ ചെലവിടുന്ന സമയത്ത് ലഭിക്കുന്ന വിവരങ്ങളിലൂടെ ഹ്രസ്വകാലത്തേക്ക് സമ്മര്‍ദ്ദങ്ങളില്‍ നിന്നും മെച്ചപ്പെട്ട ആശ്വാസം അനുഭവിക്കുന്നു തുടങ്ങിയവയാണ്. വിഷാദരോഗം, വിഷാദം, അസൂയ, തുടങ്ങിയ വികാരങ്ങളില്‍ ചെറിയ കുതിച്ചുചാട്ടവും, അതുപോലെ തന്നെ സന്തോഷവും, ഓണ്‍ലൈനായുള്ള സമ്മര്‍ദ്ദ അതിജീവന മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ നേടിയെടുത്തതായി പഠനം സൂചിപ്പിക്കുന്നു.

   മാനസിക സമ്മര്‍ദ്ദം ഇല്ലാതെയിരിക്കുന്ന സമയത്തേക്കാൾ സമ്മർദ്ദം കൂടുതലുള്ള സമയത്തെ ഇന്റർനെറ്റ് ഉപയോഗം, ഉത്കണ്ഠ, അസൂയ, ദേഷ്യം എന്നിവ കുറക്കാൻ സഹായിക്കുന്നു. അതേസമയം, മിതമായ അളവിലുള്ള വിവരങ്ങള്‍ ആരായുന്ന പ്രവണത കൗമാരക്കാരെ വിഷാദത്തില്‍ മുങ്ങിപ്പോകുന്നതില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. “കൃത്യമായ വിവരങ്ങള്‍ കണ്ടൈത്താനും പിന്തുണ സംവിധാനങ്ങളുമായി ബന്ധപ്പെടാനും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും ഒരു ഇടവേളയെടുക്കാനും ഇന്റര്‍നെറ്റ് അവരെ സഹായിക്കുന്നു,” പഠനത്തിന് നേത്യത്വം നല്‍കിയ കാതറിന്‍ മോഡക്കി പറയുന്നു.

   ഹൃസ്വകാല ശ്രദ്ധാ വ്യതിചലനത്തിനെക്കുറിച്ചും തങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റു ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയുന്നതിനായി അവര്‍ ആശ്രയിക്കുന്ന സമാനതകളില്ലാത്ത ഒരു ഇടമാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നും മോഡെക്കി വിശദീകരിക്കുന്നു. ഗ്രിഫിത്ത് സര്‍വ്വകലാശാലയുടെയുടെ മെന്‍സീസ് ആരോഗ്യ കേന്ദ്രത്തിന്റെയും സ്‌കൂള്‍ ഓഫ് അപ്ലൈഡ് സൈക്കോളജിയുടെയും നേതൃനിരയിലുള്ള രചയിതാവാണ് മോഡക്കി.
   Published by:Sarath Mohanan
   First published: