• HOME
 • »
 • NEWS
 • »
 • life
 • »
 • Houseplants | വീടിനുള്ളിൽ ചെടി വളർത്താമോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

Houseplants | വീടിനുള്ളിൽ ചെടി വളർത്താമോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

ചെടികൾ വീടിനുള്ളിലെ മലിനീകരണം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനം

 • Share this:
  വീടുകൾക്കും ഓഫീസുകൾക്കും ഉള്ളിലെ വായു മലിനീകരണം (Air pollution) 20% കുറയ്ക്കുന്നതിൽ ചെടികൾ (Plants) ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ബർമിംഗ്ഹാം സർവകലാശാലയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

  നിങ്ങളുടെ വീടിനെ കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം ചെടികൾ വീടിനുള്ളിലെ മലിനീകരണം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. പീസ് ലില്ലി, കോൺ പ്ലാന്റ്, ഫേൺ ആരം എന്നീ ചെടികളാണ് പഠനം നടത്താൻ ഗവേഷകർ ഉൾപ്പെടുത്തിയിരുന്നത്. ഈ മൂന്ന് ചെടികളും ഏറ്റവും തിരക്കേറിയ റോഡരികിലുള്ള ഒരു ഓഫീസിൽ സൂക്ഷിക്കുകയും ദിവസവും നിരീക്ഷിക്കുകയും ചെയ്തു. ഓഫീസിനുള്ളിലെ നൈട്രജൻ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാൻ ഈ മൂന്ന് ചെടികൾക്കും കഴിഞ്ഞതായി കണ്ടെത്തി.

  നൈട്രജൻ ഹൈഡ്രോക്സൈഡ് നീക്കം ചെയ്യാനും ഈ ചെടികൾക്ക് കഴിവുണ്ടെന്ന് ഡോ. ക്രിസ്റ്റ്യൻ പിഫ്രാംഗ് പറഞ്ഞു. “ഞങ്ങൾ തിരഞ്ഞെടുത്ത ചെടികൾ പരസ്പരം വളരെ വ്യത്യസ്തമായിരുന്നു. എങ്കിലും എല്ലാ ചെടികളും ഓഫീസ് അന്തരീക്ഷം കൂടുതൽ മലിനീകരണ മുക്തമാക്കാൻ സഹായിച്ചു. ഓഫീസിനുള്ളിലെ നൈട്രജൻ ഡയോക്സൈഡ് നീക്കം ചെയ്യാനുള്ള കഴിവ് ഈ മൂന്ന് ചെടികൾക്കും ഉണ്ടായിരുന്നു. ഇലക്‌ട്രോണിക് സാധനങ്ങളിൽ നിന്നുള്ള വാതകവും പാചകം ചെയ്യുമ്പോൾ പുറത്തുവരുന്ന പുകയും കാരണം വീടുകൾക്കുള്ളിലെ വായുവിന്റെ ഗുണനിലവാരവും മോശമാകാറുണ്ട്.

  Also Read-ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ

  മലിനീകരണം തടയാൻ ഈ ചെടികൾ ഏറ്റവും വളരെ ഫലപ്രദമാണ്.

  ബോധിവൃക്ഷം, അരയാൽ, ഞാവൽ, വേപ്പ്, അശോക മരം തുടങ്ങിയ വ്യക്ഷങ്ങൾ മലിനീകരണം തടയുന്നവയാണെന്ന് പലർക്കും അറിയാം. മലിനീകരണം കുറയ്ക്കുന്നതിന്, ഇവ റോഡരികിലും പാർപ്പിട പ്രദേശങ്ങളിലും നട്ടുപിടിപ്പിക്കണം. അവ പൊടിയിലെ സൂക്ഷ്മ കണങ്ങളെ ആഗിരണം ചെയ്യുന്നു. ഈ ചെടികൾ വായു ശുദ്ധീകരിക്കുകയും വലിയ തോതിൽ മലിനീകരണം തടയുകയും ചെയ്യുന്നു. എന്നാൽ
  വീടിനുള്ളിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ചില ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.

  Also Read-മനുഷ്യരിലെ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക ഇനം ഉറുമ്പുകൾക്ക് കഴിയുമെന്ന കണ്ടെത്തലുമായി പഠനം

  വീടിനുള്ളിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഇൻഡോർ ചെടികൾ

  മുളച്ചെടി
  പീസ് ലില്ലി
  ഗെർബെറ ഡെയ്സി
  സ്നേക്ക് പ്ലാന്റ്
  കമുക്
  സ്പൈഡർ പ്ലാന്റ്

  ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഭാവി തലമുറകള്‍ക്കു കൂടി വേണ്ടിയാണ്. മരങ്ങള്‍ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയെ നിധി പോലെ സംരക്ഷിക്കേണ്ടതതും വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. വീട്ടിൽ നട്ടു വളർത്താവുന്ന മുള പോലുള്ള ചെടികൾ പ്രകൃതിയെ സംരക്ഷിക്കാനും തരിശ് ഭൂമി വിളനിലമാക്കാനും സഹായിക്കും. മണ്ണും വെള്ളവും സംരക്ഷിക്കുന്നതിലും ഇവയുടെ പങ്ക് വലുതാണ്. മുള വളർത്താൻ വളമോ കീടനാശിനിയോ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മുളയുടെ കൊഴിഞ്ഞ ഇലകൾ തന്നെ അവയ്ക്ക് വളമായി മാറി വേണ്ട പോഷണം നൽകും.
  Published by:Naseeba TC
  First published: