• HOME
 • »
 • NEWS
 • »
 • life
 • »
 • Alzheimer's: 30 വർഷത്തിനകം ചൈനയിലെ നാലു കോടിയോളം പേർക്ക് അൾഷിമേഴ്സ് രോഗം ബാധിക്കുമെന്ന് പഠനം

Alzheimer's: 30 വർഷത്തിനകം ചൈനയിലെ നാലു കോടിയോളം പേർക്ക് അൾഷിമേഴ്സ് രോഗം ബാധിക്കുമെന്ന് പഠനം

ചൈനയിലെ ഏകദേശം 10000000 ആളുകളിലും ക്ഷയിച്ചു കൊണ്ടിരിക്കുന്ന – ഭേദപ്പെടുത്താനാകാത്ത – മസ്തിഷ്‌ക സംബന്ധമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ആദ്യത്തെ തവണ ഷെന്‍ ഷവോഹുവായെ കാണാതായപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും അവര്‍ അന്വേഷിച്ച് തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും ഇദ്ദേഹത്തെ കാണാതായപ്പോള്‍, ഇദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാകുകയായിരുന്നു — എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവർ വിവരമറിയുന്പോഴേക്കും ഏറെ വൈകിയിരുന്നു.

  “നേരത്തെ വന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല,” ഇദ്ദേഹത്തിന്റെ മകളായ ഷെന്‍ യുവാന്‍യുവാന്‍ പറയുന്നു. “വര്‍ഷങ്ങളായി അമ്മ പറയുന്നുണ്ടായിരുന്നു അച്ഛന്‍ വല്ലാതെ കള്ളം പറയുന്നു എന്ന് . . . എന്നാല്‍ ഇവര്‍ക്കൊപ്പം അധിക കാലം താമസിക്കാത്തതിനാല്‍ ഇത് സത്യമാണോ കള്ളമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല,” ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  ഡോക്ടര്‍മാര്‍ ഷെന്നില്‍ അള്‍ഷിമേഴ്‌സ് എന്ന മറവി രോഗം കണ്ടെത്തിയിരുന്നു; ബുദ്ധിഭ്രംശത്തിന്റെ ഏറ്റവും സാധാരണമായ അവസ്ഥ. ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാകയാല്‍ ഇവര്‍ക്ക് മുഴുവന്‍ സമയവും പരിചരണം ആവശ്യമായി വരും. ചൈനയിലെ ഏകദേശം 10000000 ആളുകളിലും ക്ഷയിച്ചു കൊണ്ടിരിക്കുന്ന – ഭേദപ്പെടുത്താനാകാത്ത – മസ്തിഷ്‌ക സംബന്ധമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളുടെ നാലിലൊന്ന് വരും.

  രാജ്യത്തെ ജനങ്ങൾ അതിവേഗം വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നത് കൊണ്ട്, ഈ കണക്ക് 2050 ഓടെ 40000000 എന്ന സംഖ്യയായി ഉയരാനാണ് സാധ്യതയെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
  കേസുകളില്‍ വരുന്ന കുതിച്ചുചാട്ടം കൊണ്ട് വൈദ്യസംബന്ധമായ ചെലവിനത്തില്‍ ഓരോ വര്‍ഷവും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ ചെലവാണ് ഉണ്ടാക്കുക. അതേപോലെ പരിപാലകര്‍ ജോലിയില്‍ നിന്നും പിന്‍മാറുന്ന അവസ്ഥ കൂടി വരുമ്പോള്‍ ഉത്പാദനക്ഷമത നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

  ഓര്‍മ്മക്കുറവ് എന്നത്, “ജൈവികമായ വാര്‍ദ്ധക്യത്തിന്റെ അനിവാര്യമായ ഒരു അനന്തരഫലമല്ല,” എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ പ്രായമാകുന്നു എന്നതാണ് അതിന്റെ ശക്തമായ അപകട സാധ്യതാ ഘടകമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

  അതേസമയം,  ഇത്തരമൊരു വെല്ലുവിളി ലോകം മുഴുവന്‍ പടന്നു കൊണ്ടിരിക്കുകയാണ്. ചൈനയെ പ്രതിസന്ധിയിലാക്കുന്നത് ഇങ്ങനെയൊരു വെല്ലുവിളി നേരിടാന്‍ അവര്‍ തയ്യാറായിട്ടില്ല എന്ന വസ്തുതയാണ്.അമേരിക്കയില്‍ 6,200,000 ഓളം അള്‍ഷിമേഴ്‌സ് രോഗികളാണ് ഉള്ളത്. അവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളില്‍ 73,000 കിടക്കകളും ലഭ്യമാണ്. അതേസമയം, ഇതിന്റെ ഇരട്ടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ചൈനയില്‍ 200 താഴെ കിടക്കകള്‍ മാത്രമാണ് രോഗികളെ ചികിത്സിക്കാന്‍ ഉള്ളത്.

  “ചൈനയില്‍ അള്‍ഷിമേഴ്‌സ് എന്ന അസുഖത്തോളം വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കില്ല,” എന്ന് ഗ്വാങ്‌ഡോങ് വൈദ്യ സര്‍വ്വകലാശാലയിലെ ന്യൂറോളജിസ്റ്റായ വെയ് ചൗഷാവോ പറയുന്നു.
  “വന്‍കരയില്‍ അതിവേഗം പടരുന്ന ഒരു വലിയ രോഗമാണിത്, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ ഒട്ടും തന്നെ സജ്ജരല്ല. ഇങ്ങനൊരു അവസ്ഥ ഞങ്ങള്‍ ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നുമില്ല.”

  ഷെന്‍ തന്റെ താക്കോല്‍കൂട്ടങ്ങളോ മണിപേഴ്‌സോ ഒക്കെ സ്ഥാനം മാറ്റി വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അത് വെറും ഓര്‍മ്മക്കുറവാണന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ആദ്യത്തെ തവണ ഇദ്ദേഹത്തെ കാണാതായപ്പോള്‍, കണ്ടെത്താന്‍ 40 മിക്കൂറുകളാണ് എടുത്തത്. ആരോ ഒരാൾ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തതതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ കണ്ടെത്തിയത്.

  “അദ്ദേഹം കയറാന്‍ ശ്രമിച്ച വീടിന്, ഞങ്ങള്‍ പണ്ട് താമസിച്ച വീടിന്റെ സാമ്യമുണ്ടായിരുന്നു, അതാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കിയത്. ഞങ്ങളിപ്പോള്‍ ബെയ്ജിങ്ങിലാണെന്ന് അദ്ദേഹം മറന്നു പോയിരുന്നു . . . ഭാഗ്യവശാല്‍ അദ്ദേഹത്തെ ആരം ഉപദ്രവിച്ചിരുന്നില്ല,” എഎഫ്പിയോട് ഷെന്നിന്റെ മകള്‍ പറഞ്ഞു.  അടുത്തതായി എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥ തങ്ങളുടെ അച്ഛന് ഉണ്ടെന്നു സംശയം തോന്നിയതിനാൽ ഒരു ആപ്പ് വഴി അദ്ദേഹത്തെ ട്രാക്കുചെയ്യാൻ സഹായിക്കുന്ന ഒരു വാച്ച് അവർ അദ്ദേഹത്തിന് വാങ്ങി നൽകി. പക്ഷേ അത് ഉപയോഗിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തെ കാണാതായപ്പോഴാണ്, തങ്ങളുടെ അച്ഛന് വൈദ്യസഹായം ആവശ്യമാണെന്ന് അവർ മനസ്സിലാക്കിയത്.

  "ഞങ്ങൾ ഒരിക്കലും അൽഷിമേഴ്സിന്റെ സാധ്യതയെ സംശയിച്ചിട്ടില്ല, കാരണം ഞങ്ങൾക്ക് ഒരു കുടുംബത്തിലാർക്കും തന്നെ അൾഷിമേഴ്സ് നേരത്തെ വന്നിട്ടില്ല, പോരാത്തതിന് അച്ഛൻ വളരെ ചെറുപ്പവുമാണ്," ചെൻ യുവാൻവാൻ പറഞ്ഞു.ദശലക്ഷക്കണക്കിന് ആളുകളാണ് ചൈനയിൽ നഗരങ്ങളിലേക്ക് കുടിയേറുന്നത്. അങ്ങനെ വരുമ്പോൾ ചൈനയിലെ ഗ്രാമീണ മേഖലയിലുള്ള മാതാപിതാക്കൾ, ഗ്രാമത്തിൽ തന്നെ "അവശേഷിക്കുകയും ദുർബലരായിത്തീരുകയും ചെയ്യുന്നു," ദേശീയ ക്ലിനിക്കൽ റിസർച്ച് സെന്റർ ഫോർ ജെറിയാട്രിക്സ് ഡിസീസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഹാ യാവോ പറഞ്ഞു.

  കുടുംബങ്ങൾക്കിടയിൽ രോഗത്തെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവവും രോഗികൾക്ക് വർഷങ്ങളായി ശരിയായ വൈദ്യസഹായം ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു, അദ്ദേഹം പറഞ്ഞു. "ഇത് നമുക്ക് നഷ്ടപ്പെട്ട ഒരു അവസരമായേ കാണാൻ പറ്റു, കാരണം ആദ്യ ഘട്ടങ്ങളിൽ തന്നെയുള്ള ഇടപെടലുകൾ രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാൻ സഹായിക്കുമായിരുന്നു," അദ്ദേഹം പറഞ്ഞു.

  കഴിഞ്ഞ വർഷം, രാജ്യ തലസ്ഥാനമായ ബെയ്ജിങ്ങ്, ഹെൽത്തി ചൈന 2030 ആക്ഷൻ പ്ലാൻ എന്ന കർമ്മ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് അൽഷിമേഴ്സ് അല്ലെങ്കിൽ ഓർമ്മക്കുറവ് ആദ്യ ഘട്ടങ്ങളിൽ തന്നെ കണ്ടെത്തുന്നതിനും രോഗത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും സാമുദായിക തലങ്ങളിലുള്ള രോഗ നിർണ്ണയ പരിശോധനാ പദ്ധതികൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപിച്ചത്.

  എന്നിരുന്നാലും, ഈ നിർദ്ദേശങ്ങളിൽ, ഓർമ്മക്കുറവുള്ള അല്ലങ്കിൽ അൾഷിമേഴ്സ് രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരെ പരിശീലിപ്പിക്കുക, സമർപ്പിത പരിചരണ സൗകര്യങ്ങൾ നിർമ്മിക്കുക, അല്ലെങ്കിൽ പൊതു ആശുപത്രികളുടെ ശേഷി വർദ്ധിപ്പിക്കുക, തുടങ്ങിയവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

  "രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള രോഗനിർണയം നടത്തുന്നത് സംബന്ധിച്ച പരിശീലനങ്ങൾ ഗ്രാമീണ ഡോക്ടർമാർക്ക് നൽകിയിട്ടില്ല," എന്ന് വെയ് പറഞ്ഞു. “എന്തിനേറെ പറയുന്നു, ബെയ്ജിങ്ങിൽ പോലും അൾഷിമേഴ്സ് രോഗികളെ കൈകാര്യം ചെയ്യാൻ പ്രാപ്തമായ ഒരു കെയർഹോമും ആരോഗ്യപ്രവർത്തകരും മാത്രമാണുള്ളത്.”

  ബാംബൂ ഫ്ലൂട്ട് ഉൾപ്പെടെയുള്ള നിരവധി ക്ലാസികൽ സംഗീത ഉപകരണം വായിക്കുന്ന ഒരു സംഗീതജ്ഞനാണ് ചെൻ. ശാരീരികമായി ഏറെ ആരോഗ്യവാനാണ് ഇദ്ദേഹം എങ്കിലും പതിറ്റാണ്ടുകൾ മുൻപ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒന്നും ഓർമ്മയില്ല. പണ്ട് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്പോൾ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ പോലെ സംസാരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. “ചെയർമാൻ മാവോ ഞങ്ങളുടെ ഒരു പരിപാടി കാണാനെത്തിയിരുന്നു," അദ്ദേഹം എഎഫ്പിയോട് പറയുന്നു.

  1960 കളിൽ വുഹാൻ സെൻട്രൽ സിറ്റിയിൽ നടന്ന ഒരു കൺസേർട്ടിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.  ഡെമൻഷ്യ രോഗികൾക്ക് പലപ്പോഴും മുഴുസമയ പരിചരണം ആവശ്യമായി വരും. എന്നാൽ ഇവരെ പരിചരിക്കുന്ന വ്യക്തികൾക്ക് ഇത് മാനസികവും ശാരീരിവുമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് തന്റെ ഏറെ മുന്തിയ രീതിയിലുള്ള സൗകര്യങ്ങൾ സജ്ജീകരിക്കേണ്ടതുണ്ട്.ചെന്നിന്റെ മകൻ ചെൻ യുൻപെങ്ങിന് ഒരു ലോജിസ്റ്റിക് കമ്പനിയിലാണ് ജോലി.

  കമ്മ്യൂണിറ്റി സൗകര്യങ്ങളില്ലാത്തതിനാൽ, പിതാവിനെ സുരക്ഷിതമായി നോക്കാൻ മുഴുവൻ സമയ ജോലികൾ ചെയ്യുന്ന വെയർഹൗസിലേക്ക് പിതാവിനെയും കൊണ്ടുപോകണം. ഒരിയ്ക്കൽ ചെന്നിനെ കാണാതായപ്പോൾ കാണാതായ വൃദ്ധരെ കണ്ടെത്താൻ സഹായിക്കുന്ന ഒരു സന്നദ്ധ സംഘത്തെ കുടുംബത്തിന് ആശ്രയിക്കേണ്ടി വന്നു.
  വിരമിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും ജീവനക്കാരും അധ്യാപകരും വീട്ടമ്മമാരും ഉൾപ്പെടെ ഒരു ഡസനിലധികം ആളുകൾ ചെന്നിനെ അവസാനമായി കണ്ട സൈറ്റിലേക്ക് ഓടി. അദ്ദേഹം എവിടെ പോയി എന്നതിനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താൻ മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസിനെ സഹായിച്ചു.
  2016 മുതൽ കാണാതായ 300ഓളം അൽഷിമേഴ്സ് രോഗികളെ കണ്ടെത്താൻ സഹായിച്ചതായി സംഘം പറയുന്നു.

  “രാജ്യത്തുടനീളമുള്ള കുടുംബങ്ങളിൽ നിന്ന് കാണാതായ മാതാപിതാക്കളെക്കുറിച്ച് ഞങ്ങൾക്ക് മിക്കവാറും എല്ലാ ദിവസവും കോളുകൾ ലഭിക്കുന്നുണ്ട്,” ബീജിംഗ് ഷിയുവാൻ എമർജൻസി റെസ്ക്യൂ സർവീസസ് സെന്റർ മേധാവി സു സിയാവോ പറഞ്ഞു.
  "പ്രായമായവർ ഉപേക്ഷിക്കപ്പെട്ട നിർമ്മാണ സൈറ്റുകളിൽ കുടുങ്ങുന്നതും കുഴികളിലും മറ്റും വീഴുന്നതും മോശം കാലാവസ്ഥയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതുമൊക്കെയാണ് വലിയ അപകടം."
  Published by:user_57
  First published: