• HOME
 • »
 • NEWS
 • »
 • life
 • »
 • Sleeping | ഇന്ത്യക്കാർക്ക് ഉറക്കം കുറവെന്ന് പഠനം; ആഴ്ചയിൽ മൂന്ന് ദിവസം ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നത് 55% പേർക്ക്

Sleeping | ഇന്ത്യക്കാർക്ക് ഉറക്കം കുറവെന്ന് പഠനം; ആഴ്ചയിൽ മൂന്ന് ദിവസം ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നത് 55% പേർക്ക്

ഇന്ത്യ, ബ്രസീൽ, ചൈന, ജപ്പാൻ, കൊറിയ, മെക്സിക്കോ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ ഭൂരിഭാഗം ആളുകൾക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഇന്ത്യയിലെ ആളുകൾക്ക് ഉറക്കം (Sleep) കുറവാണെന്ന് റിപ്പോർട്ട്. ഉറക്കക്കുറവും അത് ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയും വിലയിരുത്തുന്ന ഫലങ്ങൾ ഉൾപ്പെടുത്തിയ റെസ്മെഡ് ഏഷ്യ ആൻഡ് ലാറ്റിൻ അമേരിക്ക സ്ലീപ്പ് ഹെൽത്ത് സർവേയുടെ (Latin America Sleep Health Survey) ഫലങ്ങളളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ബ്രസീൽ, ചൈന, ജപ്പാൻ, കൊറിയ, മെക്സിക്കോ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ ഭൂരിഭാഗം ആളുകൾക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. പ്രതികരിച്ച 17,040 പേരിൽ 21 ശതമാനം പേർ മാത്രമാണ് നന്നായി ഉറങ്ങി ഉന്മേഷത്തോടെ ഉണരുന്നതെന്നും കണ്ടെത്തി.

  ഈ ഉറക്കമില്ലായ്മ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒരാളുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിന് വേണ്ടത്ര ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണെന്നും സർവേയിൽ പങ്കെടുത്ത 81 ശതമാനം പേരും സമ്മതിക്കുന്നുണ്ട്. അതിൽ 53 ശതമാനം ആളുകളും കൂടുതൽ ഉറക്കം കിട്ടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഉറക്കം നന്നായി ലഭിക്കാത്ത 24 ശതമാനം പേരിൽ മൂഡ് സ്വിങ്‌സും 21 ശതമാനം പേരിൽ പകൽ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ടെന്ന് കണ്ടെത്തി.

  "രാത്രിയിൽ നല്ല ഉറക്കം ലഭിക്കേണ്ടതിന്റെ പ്രാധാന്യവും അത് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്താനാണ് ഞങ്ങൾ ഈ സർവേ നടത്തിയത്." ലാറ്റിനമേരിക്കയുടെയും ദക്ഷിണേഷ്യയുടെയും റെസ്മെഡിന്റെ വൈസ് പ്രസിഡന്റ് കാർലോസ് മോണ്ടിയൽ പറഞ്ഞു. "ആളുകൾ രാത്രിയിൽ ഉറങ്ങാൻ പാടുപെടുന്നുവെന്നും അവർ അവരുടെ ഉറക്കക്കുറവിനെക്കുറിച്ചും ഉറക്കത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നും ഞങ്ങൾ കണ്ടെത്തി."

  1. വേണ്ടത്ര ഉറക്കം ലഭിക്കാത്ത 72 ശതമാനം ആളുകളുടെ മാനസികാവസ്ഥ വഷളായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

  2. ഇന്ത്യയിലെ ജനങ്ങളിൽ 81 ശതമാനം പേർ ഉറങ്ങാൻ കഴിയാത്തത് അവരുടെ ജീവിത നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് പറയുന്നു. അവരുടെ ഉറക്കം ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ അവർ ഒരുക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

  3. നന്നായി ഉറങ്ങാൻ കഴിയാത്തതിന്റെ ലക്ഷണമാണ് കൂർക്കംവലി എന്നത് 34 ശതമാനം പേർക്ക് അറിയാമായിരുന്നു. തൽഫലമായി 51 ശതമാനം പേർ അവരുടെ ഉറക്കത്തിന്റെ പാറ്റേണുകൾ മനസ്സിലാക്കാൻ സ്ലീപ്പ് ട്രാക്കറുകൾ ഉപയോഗിച്ചു. 35 ശതമാനം പേർ ഉറക്കസമയത്ത് അവരുടെ ആരോഗ്യം ട്രാക്ക് ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

  നന്നായി ഉറങ്ങാൻ കഴിയാത്ത 21 ശതമാനം പേർ മാത്രമാണ് ഒരു ജനറൽ പ്രാക്ടീഷണറുടെയോ ആരോഗ്യ പരിപാലന വിദഗ്ദ്ധന്റെയോ സഹായം തേടുന്നത്. ഉറങ്ങുമ്പോൾ അനുഭവപ്പെടുന്ന ഈ രോഗലക്ഷണങ്ങൾ ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (ഒഎസ്എ) പോലുള്ള പ്രശ്നങ്ങളുടെ സൂചകങ്ങളായിരിക്കുമെന്ന് പലർക്കും അറിയില്ല. അസ്വസ്ഥത അല്ലെങ്കിൽ വിഷാദം, രാവിലെയുള്ള തലവേദന, അമിതമായ പകൽ ഉറക്കം തുടങ്ങിയ അവസ്ഥകൾ ഉറക്കമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. സർവേയിൽ പങ്കെടുത്ത പുരുഷന്മാരും സ്ത്രീകളും ചൂണ്ടിക്കാണിക്കുന്ന ആദ്യ മൂന്ന് ലക്ഷണങ്ങളാണ് ഇവ. പോൾ ചെയ്തവരിൽ 32 ശതമാനം പേരും ഒഎസ്എയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വ്യക്തമാക്കി.

  Also Read- Migraine Symptoms | തലവേദനയുണ്ടാകാറുണ്ടോ? ഇത് മൈഗ്രേൻ ആണോയെന്ന് എങ്ങനെ തിരിച്ചറിയാം?

  അമിത ഭാരം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഒഎസ്എയുടെ സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മാത്രമല്ല ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിരവധി അസുഖങ്ങൾ നമ്മെ തേടിയെത്തും. അതുകൊണ്ട് നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അനിവാര്യമാണ്.
  Published by:Anuraj GR
  First published: