കാപ്പി (Coffee)ഒട്ടുമിക്ക ആളുകള്‍ക്കും ഇഷ്ടപ്പെട്ട പാനീയമാണ്. ഒരുപക്ഷേ ചായയേക്കാളും പലർക്കും താല്‍പ്പര്യം കാപ്പിയോടായിരിക്കും. കാപ്പിയുടെ (coffee) രുചിയും മണവും ഗുണവുമാണ് ഇതിന് കാരണം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് (caffeine) കാപ്പിയുടെ ഉത്തേജന ശക്തി. അത് ചുരുങ്ങിയ അളവില്‍ ലഭിച്ചാലേ ശരീരത്തിന് ഊര്‍ജവും ഉന്മേഷവും ലഭിക്കുകയുള്ളൂ. മറിച്ച്, കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന് ദോഷവും ചെയ്യും.
ഓസ്ട്രേലിയയിലെ എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, ദിവസവും ഒരു ഡോസ് കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ ബുദ്ധിപരമായ കഴിവുകളെ മോശമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കുകയും മറവി രോഗം (alzheimers) ഉണ്ടാകുന്നത് തടയുകയും ചെയ്യുമെന്നാണ്. 10 വര്‍ഷത്തിനിടെ 200 ഓസ്ട്രേലിയക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷണം (research) നടത്തിയത്.
ദിവസവും ഒരു നിശ്ചിത അളവില്‍ കാപ്പി കുടിക്കുന്ന ആളുകള്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ, പ്രത്യേകിച്ച് ആത്മനിയന്ത്രണം, ആസൂത്രണം, ശ്രദ്ധ എന്നിവയില്‍ മികച്ച ഫലങ്ങള്‍ നൽകുന്നുവെന്ന് പഠനം കണ്ടെത്തി. 'ഫ്രോണ്ടിയേഴ്സ് ഓഫ് ഏജിംഗ് ന്യൂറോ സയന്‍സ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തലച്ചോറില്‍ അമിലോയിഡ് പ്രോട്ടീന്റെ ശേഖരണമാണ് മറവി രോഗത്തിന്റെ ആരംഭത്തില്‍ കാണിക്കുന്നത്. ഇത് ഒരു വ്യക്തിയ്ക്ക് പ്രായമാകുമ്പോള്‍ ആരംഭിക്കുന്നു. എന്നാൽ, പതിവായി കാപ്പി കുടിക്കുന്നത് ഈ പ്രോട്ടീന്‍ ശേഖരണത്തെ മന്ദഗതിയിലാക്കുന്നു. ഇത് രോഗത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്താൻ കാരണമാകുന്നു. രോഗലക്ഷണങ്ങളൊന്നും കണ്ടുവരാത്ത ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് മറവി രോഗത്തെ തടയുന്ന പ്രധാന ഘടകം.
Also Read-Body | സ്വന്തം ശരീരത്തിലെ നിയന്ത്രിക്കാൻ സാധിക്കാത്ത അഞ്ച് കാര്യങ്ങൾ
''മധ്യവയസ്സിലുള്ള ആളുകള്‍ക്ക് പിന്തുടരേണ്ട ചില വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും, അത് ശാശ്വതമായ ഒരു ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു'' പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ സാമന്ത ഗാര്‍ഡനര്‍ പറഞ്ഞു.
ഒരു കപ്പ് കാപ്പിയുടെ ശരാശരി അളവ് 240 മില്ലി ആണെങ്കില്‍, ഒരു ദിവസം രണ്ട് കപ്പ് കുടിക്കുന്നത് 18 മാസത്തിനുള്ളില്‍ വൈജ്ഞാനിക കഴിവുകള്‍ കുറയാനുള്ള സാധ്യത 8 ശതമാനം കുറയ്ക്കുമെന്ന് ഗവേഷകർ പറഞ്ഞു. കൂടാതെ, തലച്ചോറിലെ അമിലോയിഡ് പ്രോട്ടീന്റെ ശേഖരണം 5 ശതമാനം കുറയുമെന്നും പഠനത്തിൽ പറയുന്നു.
കാപ്പിയും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍ പഠനത്തില്‍ കണ്ടെത്തിയെങ്കിലും, ഇനിയും വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, കഫീന്‍ ഒഴികെ, ഈ ഫലം ലഭിക്കാന്‍ മറ്റൊരു വസ്തുവുണ്ടോയെന്ന് എന്ന് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കാപ്പി ഉണ്ടാക്കുന്ന പ്രത്യേക ശൈലികള്‍ അതിനെ വ്യത്യസ്തമായി ബാധിക്കുമോ ഇല്ലയോ എന്നതും ഇതുവരെ കണ്ടെത്തിയിട്ടില്ല. അല്‍ഷിമേഴ്സ് രോഗം തുടക്കത്തില്‍ തന്നെ ചെറുക്കാൻ, ഒരു ജീവിതശൈലി ഘടകമായി ദിവസവും കാപ്പി കുടിക്കുന്നത് വൈദ്യശാസ്ത്രപരമായി ശുപാര്‍ശ ചെയ്യാന്‍ കഴിയുമോ എന്ന് വിലയിരുത്താനാണ് ഡോ. ഗാര്‍ഡനര്‍ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coffee benefits, Drink coffee