നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Women | ജോലിസ്ഥലത്ത് സമയപരിധിക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പുരുഷന്മാരെക്കാൾ മിടുക്കർ സ്ത്രീകളെന്ന് പഠനം

  Women | ജോലിസ്ഥലത്ത് സമയപരിധിക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പുരുഷന്മാരെക്കാൾ മിടുക്കർ സ്ത്രീകളെന്ന് പഠനം

  ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി പാലിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണെന്ന് പഠനം

  • Share this:
   ജോലിയിലെ മികച്ച പ്രകടനങ്ങള്‍ തൊഴിലുടമകള്‍ക്കും സ്ഥാപനത്തിനും ഗുണം ചെയ്യുന്നതിനോടൊപ്പം ജോലിക്കാരെ തൊഴില്‍പരമായ വളര്‍ച്ചയിലേക്കും നയിക്കും. മിക്ക ജോലി സ്ഥലങ്ങളിലും ജോലികൾ 'സമയപരിധികള്‍ക്കുള്ളിൽ' ചെയ്ത് തീർക്കണമെന്ന് നിശ്ചയിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരത്തിൽ സമയപരിധിയ്ക്കുള്ളിൽ ജോലി ചെയ്ത് തീർക്കാൻ മിടുക്കർ സ്ത്രീകളാണെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലെ കണ്ടെത്തലുകള്‍.

   സമയപരിധിക്കുള്ളില്‍ മികച്ച പ്രകടനം നടത്തുന്നതിൽ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ മികച്ചവരാണെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് ഒരു വനിതാ ജീവനക്കാരി 'കനത്ത വിലയാണ്' അനുഭവിക്കേണ്ടി വരുന്നതെന്നും പഠനത്തില്‍ പറയുന്നു. അതായത് സമയപരിധിക്കുള്ളില്‍ ജോലി തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന വനിതാ ജീവനക്കാര്‍ വലിയ സമ്മര്‍ദ്ദവും ക്ഷീണവും അനുഭവിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

   ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാല ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി പാലിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണെന്നാണ് പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തെക്കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നത്. തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ഒരു നല്ല കാര്യമാണെങ്കിലും, ഇത് തൊഴിലാളികള്‍ക്ക് കനത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
   Also Read-Miss Kerala | മിസ് കേരള പട്ടം കണ്ണൂർ സ്വദേശി ഗോപികയ്ക്ക്; ലിവ്യ, ഗഗന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

   'ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവ ചെയ്യാന്‍ മതിയായ സമയം ഇല്ലെന്നുള്ള തോന്നല്‍' തൊഴിലാളികളില്‍ സൃഷ്ടിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.

   ശിക്ഷിക്കപ്പെടുമോ എന്ന ഭയം

   അക്കാദമിക്ക് തലത്തിലും പ്രൊഫഷണല്‍ മേഖലകളിലെ ക്രമീകരണങ്ങളിലും സ്ത്രീകള്‍ക്ക്, ക്രമാതീതമായ 'സമയബന്ധിതമായ സമ്മര്‍ദ്ദം' അനുഭവപ്പെടുന്നുണ്ട്. ഈ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍, ഗവേഷകര്‍ മുമ്പ് നടന്ന ഒമ്പത് പഠനങ്ങളുടെ കണ്ടെത്തലുകള്‍ പരിശോധിച്ചു. എന്തുകൊണ്ടാണ് ഇത് സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നത്? കൃത്യമായി നിശ്ചയിച്ച സമയപരിധിയില്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ചോദിക്കാനുള്ള സാധ്യത കുറവാണ് എന്നും പഠനം പറയുന്നു.

   ഈ 'കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിലെ അസ്വാസ്ഥ്യം' തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുകയും അത് സമ്മര്‍ദ്ദത്തിനും ക്ഷീണത്തിലും എത്തിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ കൂടുതല്‍ സമയം ചോദിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ക്ക് തുനിയാത്തത് ശിക്ഷിക്കപ്പെടുമെന്നോ കുറ്റക്കാരാകുമോ എന്ന ഉള്ള ഭയം മൂലമാണ്.

   'കാലാവധി നീട്ടല്‍ (സമയ പരിധി) അഭ്യര്‍ത്ഥനകള്‍ സുഗമമാക്കുന്നതിന് കമ്പനികൾ നയങ്ങള്‍ ലഘൂകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

   പൂർത്തീകരിക്കേണ്ട വലിയ വലിയ ലക്ഷ്യങ്ങളും കടമകളും നിങ്ങളിൽ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാവും. തിരക്കേറിയ ഷെഡ്യൂളുകൾ മാനസികമായും ശാരീരികമായും സമ്മർദമുണ്ടാക്കാം. തുടർച്ചയായ ഈ കഠിനാധ്വാനം ഒരു പക്ഷെ ബാധിക്കുന്നത് നിങ്ങളുടെ മനസിനെയായിരിക്കും. ജോലിസ്ഥലത്തെ സമ്മർദ്ദം നിങ്ങളുടെ മുന്നോട്ടുള്ള ജോലിയെയും കൂടാതെ വ്യക്തിപരമായ ജീവിതത്തിനെയും പ്രതികൂലമായി ബാധിക്കും ഇതുമൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ മികവ് കാണിക്കാൻ വരെ പറ്റാത്ത അവസ്ഥയിലേക്കെത്തും. അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ തീർച്ചയായും ഒരിടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ഇടവേള നിങ്ങളുടെ മനസിന്റെ ഉണർവിനും കാരണമാകും.
   Published by:Naseeba TC
   First published:
   )}