• HOME
  • »
  • NEWS
  • »
  • life
  • »
  • New Antibody | കോശങ്ങൾക്കിടയിൽ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്ന പുതിയ ആന്റിബോഡി കണ്ടെത്തി ഗവേഷകർ

New Antibody | കോശങ്ങൾക്കിടയിൽ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്ന പുതിയ ആന്റിബോഡി കണ്ടെത്തി ഗവേഷകർ

യുഎസിലെ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ (യുസി) നിന്നുള്ള ഗവേഷകരാണ് SARS-CoV-2 ന്റെ ശൃംഖലയെ തടസ്സപ്പെടുത്തുന്ന ആന്റിബോഡിയെ കണ്ടെത്താനുള്ള പഠനത്തിൽ ഏർപ്പെട്ടത്

Covid 19

Covid 19

  • Share this:
    കോവിഡ് 19ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന്റെ കോശങ്ങളിലെ ട്രാൻസ്മിഷൻ തടയാൻ സഹായിക്കുന്ന പുതിയ ആന്റിബോഡി ഗവേഷകർ കണ്ടെത്തി. SARS-CoV-2-വിനെ കോശങ്ങളിൽ നിന്നും കോശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള കഴിവിനെ തടസപ്പെടുത്താൻ കഴിയുന്ന പുതിയ ആന്റിബോഡിയെ ആണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ പുതിയ ആന്റിബോഡി മനുഷ്യകോശങ്ങളിലെ അണുബാധയുടെ ശൃംഖല വർധിപ്പിക്കാനായി വൈറസ് ഉപയോഗിക്കുന്ന ഫ്യൂറിൻ എന്ന എൻസൈമിനെയാണ് ലക്ഷ്യമിടുന്നത്. ഉയർന്നു വരുന്ന കോവിഡ് കേസുകൾക്കുള്ള പ്രതിവിധിയാണ് പുതിയ വകഭേദങ്ങൾക്കെതിരായി പ്രവർത്തിക്കാൻ ഈ ആന്റിബോഡി നിലവിലുള്ള പ്രതിരോധ മരുന്നുകളിലേക്ക് ഉൾപ്പെടുത്തുന്നത്.

    യുഎസിലെ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ (യുസി) നിന്നുള്ള ഗവേഷകരാണ് SARS-CoV-2 ന്റെ ശൃംഖലയെ തടസ്സപ്പെടുത്തുന്ന ആന്റിബോഡിയെ കണ്ടെത്താനുള്ള പഠനത്തിൽ ഏർപ്പെട്ടത്. കോവിഡ്-19 വാക്സിനുകൾ മികച്ച പ്രതിരോധമാണ് വൈറസിനെതിരെ തീർക്കുന്നത്. അസുഖത്തിന്റെ തീവ്രത കുറയ്ക്കാൻ ഈ പ്രതിരോധ വാക്‌സിനുകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ അവ അത്ര ഫലപ്രദമല്ലെന്ന് വേണം കരുതാൻ എന്ന് ഗവേഷക സംഘത്തിലെ തുഷിർ-സിംഗ് പറഞ്ഞു.

    read also- Macron Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

    SARS-CoV-2 വൈറസിന് കോശങ്ങളിൽ നിന്നും കോശങ്ങളിലേക്ക് പടർന്നു പിടിക്കാനുള്ള ഫ്യൂറിൻ പ്രവർത്തനത്തെ ആന്റിബോഡിയായ FuG1 മികച്ച രീതിയിൽ തടസ്സപ്പെടുത്തുന്നുണ്ട്. പ്രോട്ടീനുകളെ ചെറിയ ഘടകങ്ങളായി വിഭജിക്കാൻ കഴിയുന്ന ഒരു തരം എൻസൈം ആണ് ഫ്യൂറിൻ കോശങ്ങൾ. ഇവ മനുഷ്യ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. പ്രോട്ടീനുകൾക്കുള്ളിലെ പോളിബേസിക് പെപ്റ്റൈഡ് ബോണ്ടുകൾ വിഘടിപ്പിക്കാൻ ഫ്യൂറിന് കഴിയുന്നു. ഇതുപോലെ മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്ന വൈറസുകളെ വിഘടിപ്പിക്കാനും സജീവമാക്കാനും ഫ്യൂറിന് കഴിയും.

    മനുഷ്യ കോശത്തെ SARS-CoV-2 ബാധിക്കുമ്പോൾ അത് അതിന്റെ സജീവമായ നിലയിലാണുണ്ടാവുക. തുടർന്ന് സ്പൈക്ക് പ്രോട്ടീൻ വിഘടിച്ച് SARS-CoV-2 വൈറസിന കോശങ്ങളിലേക്ക് പ്രവേശിക്കാനും മറ്റുകോശങ്ങളിലേക്ക് കടന്നുകൂടാനും കഴിയുന്നു. ആതിഥേയ കോശത്തിനുള്ളിൽ കോവിഡ് വൈറസ് സംശ്ലേഷണം ചെയ്യപ്പെടുമ്പോൾ സ്പൈക്ക് നിർജ്ജീവമായ അവസ്ഥയിലാണ് ഉണ്ടാകുക. ഈ സ്‌പൈക്ക് പ്രോട്ടീനെ S1, S2 എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഘടിപ്പിക്കാൻ വൈറസിന് ആതിഥേയ കോശത്തിനുള്ളിൽ ഉണ്ടാകുന്ന ഫ്യൂറിൻ ഉപയോഗിക്കേണ്ടതായി വരും. ഒരു കോശത്തിൽ നിന്ന് മറ്റൊരു കോശത്തിലേക്ക് വ്യാപിക്കാൻ ആതിഥേയ കോശത്തിലെ ഫ്യൂറിനെ വൈറസ് ഉപയോഗിക്കുന്നു എന്ന് ഡേവിസിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ തൻമോയ് മൊണ്ടൽ പറഞ്ഞു.

    read also- Dementia | ഡിമെന്‍ഷ്യ ആഗോളതലത്തില്‍ മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന

    എന്നാൽ കോവിഡിന്റെ വ്യാപനം തടയാൻ വേണ്ടി മാത്രം മനുഷ്യ ശരീരത്തിലെ ഫ്യുറിൻ ഇല്ലാതാക്കുന്നത് ശരിയായ പ്രക്രിയ അല്ല എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. മനുഷ്യശരീരത്തിൽ ഉടനീളം കാണപ്പെടുന്ന ഒന്നാണ് ഫ്യൂറിൻ. ഇവ നിരവധി ജൈവ പ്രക്രിയകളുടെ സാധാരണമായ പ്രവർത്തങ്ങൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകവുമാണ്. ഫ്യൂറിൻ പ്രവർത്തങ്ങൾ തടയുന്നതിലൂടെ ശരീരത്തിന് ദോഷങ്ങൾ ഉണ്ടാകാം. അതുകൊണ്ടാണ് സ്റ്റാൻഡേർഡ് ഫ്യൂറിൻ ഇൻഹിബിറ്റർ മരുന്നുകൾ ചികിത്സാപരമായി ഉപയോഗിക്കാത്തത് എന്ന് തുഷിർ-സിംഗ് പറഞ്ഞു. ഒമിക്രോൺ പോലെയുള്ള നിലവിലെ വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡി കണ്ടെത്താനുള്ള പഠനത്തിലാണ് ഗവേഷക സംഘം എന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Arun krishna
    First published: