• HOME
  • »
  • NEWS
  • »
  • life
  • »
  • STUDY REVEALS CHILDREN BORN DURING PANDEMIC DAYS LIKELY TO POSSESS LOW IQ MM

പകർച്ചവ്യാധി കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് ഐ.ക്യു. കുറവെന്ന് യു.എസ്. പഠന റിപ്പോ‍ർട്ട്

സംസാരത്തിലും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനത്തിലും ഈ സമയത്ത് ജനിച്ച കുട്ടികളുടെ പ്രകടനം കുറവായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് ജനിച്ച കുട്ടികൾക്ക് അതിന് മുമ്പ് ജനിച്ച കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐ.ക്യു. ലെവൽ കുറവാണെന്ന് പഠന റിപ്പോ‍ർട്ട്. സംസാരത്തിലും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനത്തിലും ഈ സമയത്ത് ജനിച്ച കുട്ടികളുടെ പ്രകടനം കുറവായിരിക്കുമെന്നാണ് യു.എസ്. പഠനം സൂചിപ്പിക്കുന്നത്.

    ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ അവരുടെ വൈജ്ഞാനിക വികാസത്തിന് നിർണ്ണായകമാണ്. എന്നാൽ കോവിഡ് കാരണം നഴ്സറികൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ എന്നിവ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വീട്ടിലിരുന്നുള്ള ജോലിയും കുട്ടികളുടെ കാര്യങ്ങളും സന്തുലിതമാക്കാൻ ശ്രമിക്കുമ്പോൾ മാതാപിതാക്കളും സമ്മർദ്ദത്തിലായിരിക്കുകയാണ്.

    വീട്ടിൽ അടച്ചിരിക്കുന്നതിനാൽ കുട്ടികൾക്ക് പുറം ലോകവുമായുള്ള ഇടപെടലും കുറവാണ്. മഹാമാരി കാലഘട്ടത്തിലെ കുട്ടികളുടെ കോഗ്നിറ്റീവ് വികസനം വിലയിരുത്താൻ രൂപകൽപ്പന ചെയ്ത ടെസ്റ്റുകളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നതെന്ന് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് (റിസർച്ച്) അസോസിയേറ്റ് പ്രൊഫസർ സീൻ ഡിയോണി പറഞ്ഞു.

    മഹാമാരിയ്ക്ക് മുമ്പുള്ള ദശകത്തിൽ, മൂന്ന് മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകളിലെ ശരാശരി ഐ.ക്യു. സ്കോർ 100ഓളം ഉയർന്നിരുന്നു, എന്നാൽ മഹാമാരി സമയത്ത് ജനിച്ച കുട്ടികളിൽ ഇത് 78 ആയി കുറഞ്ഞു.

    റോഡ് ഐലൻഡിലെ 672 കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിൽ 188 പേർ 2020 ജൂലൈക്ക് ശേഷം ജനിച്ചവരും 308 പേർ 2019 ജനുവരിക്ക് മുമ്പ് ജനിച്ചവരുമാണ്, 176 പേ‍‍ർ 2019 ജനുവരിയ്ക്കും 2020 മാ‌ർച്ചിനും ഇടയിൽ ജനിച്ചവരാണ്. പഠനത്തിൽ ഉൾപ്പെട്ട കുട്ടികൾ പൂർണ്ണ വള‍ർച്ചയുള്ളവരും ‌ബുദ്ധി വികസന വൈകല്യങ്ങളില്ലാത്തവരുമാണ്.



    താഴ്ന്ന സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഐക്യുവും കുറവുള്ളതായി ഗവേഷകർ കണ്ടെത്തി. സ്‌കോറുകൾ കുറയുന്നതിനു പിന്നിലെ ഏറ്റവും വലിയ കാരണം വീട്ടിൽ കുട്ടികൾക്ക് ലഭിക്കുന്ന ഉത്തേജനത്തിന്റെയും ഇടപെടലിന്റെയും അഭാവമാണ്, ഡിയോണി പറഞ്ഞു.

    താഴ്ന്ന സ്കോറുകൾക്ക് ദീർഘകാലം നിലനിൽക്കുമ്പോ എന്നത് വ്യക്തമല്ല. കുട്ടികളുടെ ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ ഒരു വീട് പണിയുന്നതുപോലെ തന്നെയാണ്. ഈ പ്രായത്തിലാണ് അറിവിന്റെ അടിത്തറ പണിയേണ്ടത്. മികച്ച അടിത്തറ പണിയുമ്പോൾ മുറികൾ ചേർക്കുന്നതും കൂടുതൽ മുകളിലേയ്ക്ക് പണിയുന്നതും എളുപ്പമാണ്, ഡിയോണി പറഞ്ഞു. "പഠന രീതി ശരിയാക്കാനുള്ള കഴിവ് പ്രായം കൂടുന്തോറും കുറയുമെന്നും" അദ്ദേഹം പറഞ്ഞു.

    സാമൂഹിക പിന്തുണയും തൊഴിലില്ലായ്മ ആനുകൂല്യങ്ങളും ഉദാരമായി ലഭിക്കുന്ന യുഎസിന്റെ താരതമ്യേന സമ്പന്നമായ ഭാഗത്തു നിന്നാണ് ഈ ഡാറ്റ വരുന്നതെങ്കിൽ, രാജ്യത്തിന്റെയും ലോകത്തിന്റെയും ദരിദ്ര ഭാഗങ്ങളിൽ കാര്യങ്ങൾ കൂടുതൽ മോശമായിരിക്കാമെന്ന ഭയവും അദ്ദേഹം പങ്കുവച്ചു.

    ശിശുക്കളിലെ ഈ കുറഞ്ഞ സ്കോറുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകം, ജോലി ചെയ്യുന്നതും കുഞ്ഞുങ്ങൾക്ക് മുഴുവൻ സമയ ശ്രദ്ധ നൽകാൻ കഴിയാത്ത മാതാപിതാക്കളുടെ സമ്മർദ്ദമാണെന്നും അദ്ദേഹം പറഞ്ഞു.

    Summary: Study reveals children born during pandemic days likely to possess low IQ
    Published by:user_57
    First published:
    )}