നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? എത്രത്തോളം ഫലപ്രദമാണ്? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

  കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? എത്രത്തോളം ഫലപ്രദമാണ്? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

  രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയമാണ് ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അനുമതി നൽകിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? ഇവർക്ക് വാക്സിൻ സ്വീകരിക്കുന്നതു വഴി പ്രതിരോധം ലഭിക്കുമോ? ഇത്തരം നിരവധി സംശയങ്ങൾ പലർക്കും ഉണ്ടായിരിക്കാം. എന്നാൽ, 94 ശതമാനം കാൻസർ രോഗികളും കോവിഡ് വാക്സിനോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട്.

   വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ കാൻസർ രോഗികളിൽ 95 ശതമാനം ആളുകളും മികച്ച രോഗപ്രതിരോധ ശേഷി വികസിപ്പിച്ചതായാണ് ഇന്ത്യൻ വംശജരായ ചില ഗവേഷകരുടെ പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. കാൻസർ സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് 131 രോഗികളിൽ 94 ശതമാനം പേരും കൊറോണ വൈറസിന് ആന്റിബോഡികൾ വികസിപ്പിച്ചതായാണ് വിവരം. എന്നാൽ, കാൻസർ ബാധിച്ച ഉയർന്ന അപകടസാധ്യതയുള്ള ഏഴു രോഗികൾക്ക് പ്രതിരോധം ലഭിച്ചിട്ടില്ല.

   'ഈ രോഗികളിൽ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്' സാൻ അന്റോണിയോയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകനായ ഡിംപി പി ഷാ പറഞ്ഞു.

   വൈറലായ വയോധിക സം​ഗീതജ്ഞന് വയലിൻ സമ്മാനിച്ച് കൊൽക്കത്ത പൊലീസ്; പ്രശംസയുമായി സോഷ്യൽ മീഡിയ

   വാക്സിനേഷൻ കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ റിതുക്സിമാബ് എന്ന തെറാപ്പി സ്വീകരിച്ചിട്ടുള്ള രോഗികളിലാണ് കോവിഡിന് എതിരായ ആന്റിബോഡികൾ വികസിപ്പിച്ചിട്ടില്ലാത്തത്. തീവ്രമായ ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡിയാണ് റിതുക്സിമാബ്.

   കോശങ്ങൾ നശിപ്പിക്കുന്ന കീമോതെറാപ്പി ചികിത്സ സ്വീകരിക്കുന്ന രോഗികൾ ആന്റിബോഡി പ്രതികരണം വികസിപ്പിക്കുന്നുണ്ടെങ്കിലും സാധാരണ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. ഡെൽറ്റ വേരിയന്റും മറ്റ് കോവിഡ് 19 വേരിയന്റുകളും പഠനത്തിൽ പരിശോധിച്ചിട്ടില്ല. കാൻസർ രോഗികളിൽ അണുബാധയെ പ്രതിരോധിക്കുന്ന ടി സെല്ലുകളുടെയും ബി സെല്ലുകളുടെയും പ്രതികരണവും സംഘം വിശകലനം ചെയ്തിട്ടില്ല.

   കാൻസർ മുഴകൾ ഉള്ളവരേക്കാൾ മൈലോമ, ഹോഡ്ജ്കിൻ ലിംഫോമ തുടങ്ങിയ കാൻസർ രോഗമുള്ളവരിൽ പ്രതിരോധ കുത്തിവയ്പ്പുകളോട് ശരീരം പ്രതികരിക്കാനുള്ള സാധ്യത കുറവാണെന്ന് ജനീവ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പങ്കിൽ കെ ഷാ പറഞ്ഞു. പഠനത്തിലെ രോഗികളുടെ ശരാശരി പ്രായം 63 ആയിരുന്നു.

   ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ടെസ്‌ല; പ്ലാന്റ് സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്തത് ആയിരം ഏക്കർ ഭൂമി

   കോവിഡ് ബാധിതരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് ഇതിൽ വലിയ പങ്കു വഹിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറക്കാനും വാക്സിനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പൂർണമായും കോവിഡ് വരാതെ സംരക്ഷിക്കുക എന്നതല്ല മറിച്ച് കോവിഡ് ബാധ ഗുരുതരാവസ്ഥിൽ എത്താതെ സംരക്ഷിക്കുന്നുണ്ടോ എന്നതിലൂടെയാണ് വാക്സിൻ ഫലപ്രദമാണോ എന്ന് നോക്കുന്നത്.

   രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയമാണ് ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അനുമതി നൽകിയത്. നിലവിലുള്ള ദേശീയ കോവിഡ് വാക്സിനേഷൻ പദ്ധതിക്ക് കീഴിൽ ഇനി ഗർഭിണികളെയും ഉൾപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
   Published by:Joys Joy
   First published:
   )}