• HOME
  • »
  • NEWS
  • »
  • life
  • »
  • Ants | ഉറുമ്പുകള്‍ കീടനാശിനികള്‍ക്ക് ബദലെന്ന് പഠനം; വിളവ് വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍

Ants | ഉറുമ്പുകള്‍ കീടനാശിനികള്‍ക്ക് ബദലെന്ന് പഠനം; വിളവ് വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍

വിളകളിലെ ഉറുമ്പുകളുടെ സാന്നിധ്യം വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്

  • Last Updated :
  • Share this:
    കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ക്ക് പകരം ഉറുമ്പുകളെ (ants) ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ഐഡിയ പച്ചക്കറിത്തോട്ടങ്ങളിലും കാര്‍ഷിക വിളകളിലും ഒരുപോലെ ഉപയോഗപ്രദമാണ്. കീടനാശിനികള്‍ക്ക് (pesticides) പാരിസ്ഥിതികവും സുസ്ഥിരവുമായ ബദലായി ഉറുമ്പുകളെ ഉപയോഗിക്കാമെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

    ഉറുമ്പുകള്‍ കീടനാശിനികള്‍ക്ക് നല്ലൊരു ബദലാണെന്നാണ് പ്രോസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ (proceedings of the royal society B) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഉറുമ്പുകള്‍ കീടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെടികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കുകയും വിളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകന്‍ പറയുന്നു.

    ലോകമെമ്പാടുമുള്ള 17 വ്യത്യസ്ത വിളകളില്‍ നടത്തിയ 52 പഠനങ്ങളിലെ വിശകലനം അനുസരിച്ച്, വിളകളിലെ ഉറുമ്പുകളുടെ സാന്നിധ്യം വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഫോര്‍മിസിഡേ കുടുംബത്തിലെ ഈ പ്രാണികള്‍ വിളകള്‍ക്ക് ഹാനികരമായ എല്ലാത്തരം കീടങ്ങളെയും ഭക്ഷിക്കും.
    Also read: ഭക്ഷ്യ മാലിന്യത്തില്‍ നിന്ന് പോഷകസമൃദ്ധമായ പുത്തൻ വിഭവങ്ങൾ; ഗവേഷണങ്ങൾ പുരോഗമിക്കുന്നു

    ഉറുമ്പുകളെ ഒഴിവാക്കാനുള്ള നുറുങ്ങുകളും തന്ത്രങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, നാം അവയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. തണല്‍ ആവശ്യമുള്ള വിളകളില്‍ ഉറുമ്പുകളെ ഉപയോഗിക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അവയ്ക്ക് ആവശ്യമായ ഭക്ഷണവും (വിത്തുകള്‍, ചെടികള്‍, ബ്രെഡ്, മധുരമുള്ള ദ്രാവകങ്ങള്‍) കൂടും നിര്‍മ്മിച്ച് നല്‍കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഇതിന് സാമ്പത്തികമായ ചെലവുകളൊന്നും ഇല്ലെന്നതാണ് മറ്റൊരു ഗുണം. ചില ഉറുമ്പുകള്‍ക്ക് കീടനാശിനിക്ക് സമാനമായതോ ഉയര്‍ന്നതോ ആയ ഫലപ്രാപ്ര്തി ഉണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നത്.

    Also read: കൂടുതൽ സമയം മൊബൈലും ലാപ്ടോപ്പും ഉപയോഗിച്ചാൽ പെട്ടെന്ന് വയസാകുമെന്ന് പഠനം

    ഉറുമ്പുകളെ കുറിച്ച് നിരവധി രസകരമായ വസ്തുതകൾ ഉണ്ട്. 130 മില്യണ്‍ വര്‍ഷങ്ങളായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ലോകത്ത് ആകെ 13,379 സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ചിലപ്പോള്‍, ഉറുമ്പുകളുടെ കൂട്ടങ്ങള്‍ മൈലുകളോളം ഭൂമിക്കടിയിലേക്ക് പോകും. മെക്സിക്കോയില്‍ ഭൂമിക്കടിയില്‍ 3700 മൈല്‍ താഴ്ചയില്‍ ഉറുമ്പുകളുടെ വലിയ വാസസ്ഥലം കണ്ടെത്തിയിരുന്നു.

    ഉറുമ്പുകള്‍ക്ക് രണ്ട് വയറുകളുമുണ്ട്. ഒരു വയറില്‍ ഭക്ഷണം ശേഖരിച്ച് വെയ്ക്കാനും മറ്റൊന്ന് മറ്റ് ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കാനും അവ ഉപയോഗിക്കും. അഞ്ച് ആഴ്ച മുതല്‍ രണ്ടോ മൂന്നോ വര്‍ഷം വരെ ജീവിക്കുന്ന ഉറുമ്പുകളുണ്ട്. വീടുകളിലും മറ്റും കാണപ്പെടുന്ന ഉറുമ്പുകള്‍ക്ക് ആയുസ് വളരെ കുറവായിരിക്കും. എന്നാല്‍ പുറത്ത് മറ്റിടങ്ങളിലായി കഴിയുന്ന ഉറുമ്പുകള്‍ക്ക് ആയുസ് കൂടുതലായിരിക്കും.

    ഉറുമ്പുകള്‍ക്ക് വളരെ ചെറിയ ശ്വാസകോശമാണുള്ളത്. അതിലൂടെയാണ് അവ ശ്വസിക്കുന്നതും ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നതും. വളരെ വ്യത്യസ്തമായ രീതിയിലാണ് ഉറുമ്പുകള്‍ ഓക്സിജന്‍ അകത്തേക്കെടുക്കുന്നത്. അവയുടെ ശരീരത്തില്‍ നിറയെ ചെറിയ ദ്വാരങ്ങളുണ്ട്. ഈ ദ്വാരങ്ങള്‍ ശരീരത്തിനുള്ളിലെ ട്യൂബുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ട്യൂബുകളിലൂടെയാണ് ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമായി എത്തുന്നത്.
    Published by:Naseeba TC
    First published: