തലച്ചോറിന്‍റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണോ? ചായ കുടിച്ചാൽ മതിയെന്ന് പഠനം

മാനുഷികാരോഗ്യത്തിന് ചായ കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടന്നിട്ടുള്ള പഠനങ്ങളും കണ്ടെത്തിയിരുന്നു.

news18
Updated: September 13, 2019, 6:15 PM IST
തലച്ചോറിന്‍റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണോ? ചായ കുടിച്ചാൽ മതിയെന്ന് പഠനം
മാനുഷികാരോഗ്യത്തിന് ചായ കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടന്നിട്ടുള്ള പഠനങ്ങളും കണ്ടെത്തിയിരുന്നു.
  • News18
  • Last Updated: September 13, 2019, 6:15 PM IST
  • Share this:
സ്ഥിരമായി ചായ കുടിക്കുന്നവരെ കാത്തിരിക്കുന്നത് ഒരു സന്തോഷവാർത്ത. സ്ഥിരമായി ചായ കുടിക്കുന്നവരുടെ തലച്ചോർ സ്ഥിരമായി ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ശക്തമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് കണ്ടെത്തൽ.

തലച്ചോറിന്‍റെ പ്രവർത്തനത്തെ കൂടുതൽ ശക്തമാക്കാൻ ചായ കുടിക്കുന്നത് സഹായകമാകും. പ്രായാധിക്യം തലച്ചോറിനെ ബാധിക്കുന്നത് തടയൻ സ്ഥിരമായി ചായ കുടിക്കുന്നവർക്ക് കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. സിംഗപ്പൂരിലെ ദേശീയ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഫെങ് ലി നേതൃത്വം നൽകിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

മാനുഷികാരോഗ്യത്തിന് ചായ കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടന്നിട്ടുള്ള പഠനങ്ങളും കണ്ടെത്തിയിരുന്നു. മൂഡ് മെച്ചപ്പെടുത്താനും ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളെ പ്രതിരോധിക്കാനും ചായ കുടിക്കുന്നത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

'ബോസി'ന്‍റെ ജോലി കൂടുതൽ മനോഹരമായി തനിക്ക് ചെയ്യാൻ കഴിയും; 95% ഇന്ത്യൻ ഉദ്യോഗസ്ഥരും ഇങ്ങനെ ചിന്തിക്കുന്നവർ

60 വയസിനും അതിനു മുകളിലുമുള്ള 36 പേരിലാണ് പഠനം നടത്തിയത്. അവരുടെ ആരോഗ്യം ജീവിതശൈലി, മാനസികാരോഗ്യം എന്നിവയാണ് പഠനവിധേയമാക്കിയത്. 2015 മുതൽ 2018 വരെയാണ് പഠനം നടത്തിയത്.

ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക് ടീ കുടിക്കുന്നവരുടെ തലച്ചോർ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ചായ കുടിക്കുന്നവർക്ക് ചായ കുടിക്കാത്തവരെ അപേക്ഷിച്ച് ധാരണയും അവബോധവും കൂടുതലായിരിക്കുമെന്ന് നേരത്തെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഫെങ് ലി പറഞ്ഞു.

First published: September 13, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading