ജീവിതത്തിലെ പ്രകാശം പരത്തുന്ന നിമിഷങ്ങളെ മാത്രമാണോ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. വളരെ പോസിറ്റീവ് ആയ സമീപനമാണോ ജീവിതത്തിനോട് നിങ്ങൾ പുലർത്തുന്നത്? എങ്കിൽ നിങ്ങൾക്ക് ദീർഘായുസ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതത്തെ പോസിറ്റീവായും പ്രകാശം നിറഞ്ഞതായും കാണുന്നവരാണ് നിങ്ങളെങ്കിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം 85 ാം പിറന്നാൾ സുഖമായി ആഘോഷിക്കും.
നാഷണൽ അക്കാദമി ഓഫ് ദ സയൻസസിന്‍റെ ജേണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച് വന്നത്. ഡെയിലി മെയിലിൽ പ്രസിദ്ധീകരിച്ച് വന്ന പഠനറിപ്പോർട്ടിൽ പോസിറ്റീവ് സമീപനമുള്ള ആളുകൾ സമ്മർദ്ദങ്ങളെ വേഗത്തിൽ അതിജീവിക്കുന്നതായും ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായും തെളിഞ്ഞു. ശുഭാപ്തി വിശ്വാസമുള്ള ആളുകൾ അവരവരുടേതായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ജീവിക്കുന്നവർ ആയിരിക്കും. അത് നേടുമെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ, തന്നെ ആരോഗ്യകരമായ ജീവിതം മുന്നോട്ടു നയിക്കാൻ ഇവർക്ക് സാധിക്കും.
ബോസ്റ്റൺ സർവകലാശാലയിലാണ് പഠനം നടന്നത്. 70, 000 സ്ത്രീകളെ ഒരു ദശാബ്ദക്കാലവും 1, 5000 പുരുഷൻമാരെ മൂന്ന് ദശാബ്ദക്കാലവും പഠനത്തിന് വിധേയമാക്കി. കൂടാതെ, ജീവിതത്തിനോടുള്ള ഇവരുടെ കാഴ്ചപ്പാട് അറിയാൻ ചോദ്യാവലി നൽകുകയും ചെയ്തു. അതിൽ നിന്നാണ് ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആയുർദൈർഘ്യം കൂടുതലായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പോസിറ്റിവ് കാഴ്ചപ്പാടുള്ള സ്ത്രീകൾ 85 വയസു വരെ സുഖമായി ജീവിച്ചിരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. സ്ത്രീകളിൽ 50 ശതമാനം സാധ്യത കൽപിക്കുമ്പോൾ പുരുഷൻമാരിൽ 70 ശതമാനമാണ് സാധ്യത.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.