ഇന്റർഫേസ് /വാർത്ത /Life / ലൈംഗിക ആക്രമികളായ ആളുകൾ കൂടുതൽ 'പോൺ' കാണുന്നവരെന്ന് പഠനം

ലൈംഗിക ആക്രമികളായ ആളുകൾ കൂടുതൽ 'പോൺ' കാണുന്നവരെന്ന് പഠനം

porn

porn

പോൺ കുറച്ചു കാണുന്നവരോ ഒട്ടും കാണാത്തവരോ ആയ ആളുകൾ ലൈംഗിക ആക്രമണകേസുകളിൽ വളരെ അപൂർവമായാണ് ഉൾപ്പെടാറുള്ളതെന്നും പഠനം വ്യക്തമാക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലൈംഗികമായി കൂടുതൽ ആക്രമണകാരികളായവർ കൂടുതൽ പോൺ കാണുന്നവർ ആയിരിക്കുമെന്ന് പഠനറിപ്പോർട്ട്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അയർലൻസ്, ക്രൊയേഷ്യയിലെ ഗാൽവേ ആൻഡ് സാഗ്രെബ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. അതേസമയം, തനിച്ചായിരിക്കുമ്പോൾ പോൺ കാണുന്നത് വ്യക്തികളെ ലൈംഗികപരമായ ആക്രമണകാരികളാക്കുന്നില്ലെന്നും പഠനം കണ്ടെത്തി.

    ക്രൊയേഷ്യയിലെ15 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള 600 ഓളം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ലൈംഗിക സ്വഭാവങ്ങളും വ്യക്തിപരമായ പ്രത്യേകതകളും 20 മാസക്കാലം പഠനത്തിന് വിധേയമാക്കി. അഗ്രസീവ് ബിഹേവിയർ എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്. യുവാക്കൾക്കിടയിലെ നിർബന്ധിത ബലാൽക്കാരങ്ങൾ തടയേണ്ടതാണെന്ന് പഠനത്തിൽ പറയുന്നു. സ്കൂളുകളിൽ ലൈംഗിക ആക്രമണങ്ങൾ എങ്ങനെ തടയാമെന്നത് സംബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കണമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

    സ്ത്രീശാക്തീകരണവും ലിംഗസമത്വവും ശബരിമലയിൽ മാത്രമല്ല വേണ്ടത്; പത്തിന നിർദ്ദേശവുമായി വി.ടി ബൽറാം MLA

    യൗവനാരംഭം ലൈംഗികമായ വളർച്ച സംഭവിക്കുന്ന സമയം കൂടിയാണ്. ഉചിതമായ ലൈംഗിക പെരുമാറ്റം രൂപപ്പെടുത്തിയെടുക്കേണ്ട സമയം കൂടിയാണ് അതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. മോശമായ പല പെരുമാറ്റങ്ങളും യൗവനാരംഭത്തിന്‍റെ സമയങ്ങളിലാണ് വിദ്യാ‍ർത്ഥികളിൽ ഉണ്ടാകുന്നത്. മിക്കവരുടെയും ലൈംഗിക ആക്രമണ കേസുകൾ ഈ കാലഘട്ടത്തിലാണ്

    അതേസമയം, പോൺ കുറച്ചു കാണുന്നവരോ ഒട്ടും കാണാത്തവരോ ആയ ആളുകൾ ലൈംഗിക ആക്രമണകേസുകളിൽ വളരെ അപൂർവമായാണ് ഉൾപ്പെടാറുള്ളതെന്നും പഠനം വ്യക്തമാക്കി.

    First published:

    Tags: Child pornography, Porn, Porn ban india, Porn video, Pornography, Pornography collection