ചെവിക്കുള്ളിൽ വെള്ളം കയറിയാൽ തല കുലുക്കുകയെന്നത് സാധാരണയായി നമ്മൾ ചെയ്തുവരുന്ന ഒരു കാര്യമാണ്. എന്നാൽ, തല കുലുക്കുന്നത് ഒരു ചെറിയ കാര്യമാണെങ്കിലും ആ തല കുലുക്കൽ തലയ്ക്ക് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇയർ കനാലിലെത്തുന്ന വെള്ളം അണുബാധയ്ക്കും തലച്ചോറിന്റെ കേടുപാടുകൾക്കും കാരണമായേക്കുമെന്നാണ് കണ്ടെത്തൽ.
ചെവിയിൽ കുടുങ്ങിയ വെള്ളം പുറത്തേക്ക് കളയാൻ തല കുലുക്കുന്നത് ചെറിയ കുട്ടികളിൽ തലച്ചോർ തകരാറിന് കാരണമായേക്കാമെന്ന് കോർണൽ സർവകലാശാല, യു എസിലെ വിർജിനിയ ടെക് എന്നിവിടങ്ങളിലെ ഗവേഷകർ വെളിപ്പെടുത്തി.
ഇയർ കനാലിൽ കുടുങ്ങിയ വെള്ളം എത്രയും പെട്ടെന്ന് പുറത്തെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലാണ് തങ്ങളുടെ ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കോർണൽ സർവകലാശാലയിലെ ഇന്ത്യൻ വംശജ ഗവേഷകനും എഴുത്തുകാരനുമായ അനുജ് ബസ്കോട്ട പറഞ്ഞു.
തല കുലുക്കാതെ തന്നെ ഇതിന് പരിഹാരമുണ്ടെന്നും ഗവേഷകർ പറയുന്നു. വെള്ളത്തേക്കാൾ താഴ്ന്ന ഉപരിതല പിരിമുറുക്കമുള്ള ദ്രാവകത്തിന്റെ ഏതാനും തുള്ളികൾ ചെവിയിൽ ഒഴിക്കുന്നത് വെള്ളം പുറത്തേക്ക് ഒഴുകുന്നതിന് സഹായിക്കുമെന്ന് ബസ്കോട്ട പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.