മരുന്നുമായി എസ്.ഐ വീട്ടിലെത്തി; പ്രിയ ശിഷ്യനെ കണ്ട അമ്പരപ്പിൽ അധ്യാപിക

കാട്ടൂര്‍ ഹോളിഫാമിലി സ്‌കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. 21 വര്‍ഷം മുമ്പാണ് എസ്.ഐ. ടോള്‍സണ്‍ ജോസഫ് അവിടെ പഠിച്ചത്.

News18 Malayalam | news18-malayalam
Updated: April 17, 2020, 4:25 PM IST
മരുന്നുമായി എസ്.ഐ വീട്ടിലെത്തി; പ്രിയ ശിഷ്യനെ കണ്ട അമ്പരപ്പിൽ അധ്യാപിക
News18
  • Share this:
ആലപ്പുഴ: കൊറോണക്കാലത്തെ സങ്കടങ്ങൾക്കൊപ്പം സ്നേഹത്തിന്റെയും കൂടിച്ചേരലുകളുടെയുമൊക്കെ  കഥകളുമുണ്ട്. അത്തരമൊരു അനുഭവമാണ് ആലപ്പുഴ നോര്‍ത്ത് എസ്.ഐ ടോള്‍സണ്‍ ജോസഫിന് കഴിഞ്ഞ ദിവസമുണ്ടായത്. മരുന്നു നല്‍കാനെത്തിയ വീട്ടിലെ സ്ത്രീയെ എസ്.ഐ മുഖാവരണം മാറ്റി വിളിച്ചു, 'ടീച്ചറേ...'. 'എടാ ടോള്‍സാ...' എന്ന് ടീച്ചറും തിരിച്ചുവിളിച്ചു. ഒന്നുമറിയാതെ അന്തംവിട്ടുനിന്ന ഭര്‍ത്താവ് ഗോപിനാഥന്‍ നായരോട് അവര്‍ പറഞ്ഞു, ഇവന്‍ എന്റെ പ്രിയ ശിഷ്യനാ.
You may also like:25 ലക്ഷം കോഴ വാങ്ങിയെന്നു പരാതി; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി

[NEWS]
''പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി
[NEWS]
'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
[NEWS]


ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമരുന്ന് വേണമെന്ന് പൊലീസില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഹംസകുമാരിയെന്ന വിരമിച്ച അധ്യാപികയെ തേടിയെത്തിയത് പ്രിയശിക്ഷ്യൻ. സഹായത്തിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലേക്കാണ് ഈ അധ്യാപിക വിളിച്ചത്. മരുന്നിന്റെ പേരും എത്തിക്കേണ്ട വീടിന്റെ മേല്‍വിലാസവും നല്‍കി. തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിച്ചു. മരുന്ന് തോണ്ടന്‍കുളങ്ങര 'സരോവര'ത്തിൽ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.

കാട്ടൂര്‍ ഹോളിഫാമിലി സ്‌കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. വിരമിച്ചിട്ട് അഞ്ചുവര്‍ഷമായി. 21 വര്‍ഷം മുമ്പാണ് എസ്.ഐ. ടോള്‍സണ്‍ ജോസഫ് അവിടെ പഠിച്ചതും ടീച്ചറുടെ പ്രിയ ശിഷ്യനുമായത്.


First published: April 17, 2020, 4:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading