14 വര്‍ഷത്തെ ജയില്‍വാസം; ഇന്ന് വെറും ജയിൽപുള്ളിയല്ല, ഡോക്ടറായി സുഭാഷ് പട്ടീല്‍

1997 ല്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൊലപാതക കേസില്‍ സുഭാഷ് ജയിലിലാകുന്നത്.

News18 Malayalam | news18-malayalam
Updated: February 15, 2020, 5:51 PM IST
14 വര്‍ഷത്തെ ജയില്‍വാസം; ഇന്ന് വെറും ജയിൽപുള്ളിയല്ല, ഡോക്ടറായി സുഭാഷ് പട്ടീല്‍
News18
  • Share this:
കല്‍ബുര്‍ഗി: പതിനാല് വര്‍ഷത്തെ ജയില്‍ജീവിതത്തിന് ശേഷം ഡോക്ടറായി സുഭാഷ് പാട്ടീല്‍.  കര്‍ണാടകത്തിലെ കല്‍ബുര്‍ഗി അഫ്‌സല്‍പുര സ്വദേശിയായ സുഭാഷ് 1997 ല്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കെയാണ് കൊലപാതക കേസിൽപ്പെട്ട് ജയിലിലാകുന്നത്. ജീവപര്യന്തം തടവിനായിരുന്നു ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ജയിലഴിക്കുള്ളിലായപ്പോഴും ഡോക്ടറാകണമെന്ന് ആഗ്രഹം സുഭാഷ് ഉപേഷിച്ചില്ല. നാല്‍പത് വയസുള്ള സുഭാഷ് ഇന്ന് ഡോക്ടറാണ്.

2002 ലാണ് കൊലപാതക കേസില്‍ സുഭാഷ് ജയിലിലായത്. ജയിലിലെ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നു. നല്ല പെരുമാറ്റത്തെ തുടർന്ന് 2016 ല്‍ ജയിലില്‍ നിന്നും മോചിതനായി.

എം.ബി.ബി.എസ് മൂന്നാം വര്‍ഷം പഠിച്ചുകൊണ്ടിക്കെയാണ് സുഭാഷിന് ജയിലിലാകേണ്ടി വന്നത്. പുറത്തിറങ്ങിയതിന് ശേഷം 2019 ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ഈ മാസം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു.

Also Read ഒടുവില്‍ നീതി; ഏഴ് കവര്‍ച്ചാക്കേസുകളില്‍ ഈ തമിഴ് തൊഴിലാളി കുറ്റക്കാരനല്ലെന്ന് കോടതി

 
First published: February 15, 2020, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading