• HOME
  • »
  • NEWS
  • »
  • life
  • »
  • Happy Life | സന്തോഷകരമായ ജീവിതം നയിക്കാൻ ചില വിജയരഹസ്യങ്ങൾ

Happy Life | സന്തോഷകരമായ ജീവിതം നയിക്കാൻ ചില വിജയരഹസ്യങ്ങൾ

മികച്ച ആശയവിനിമയം എപ്പോഴും എല്ലാത്തരം ബന്ധങ്ങൾക്കിടയിലും നിലനിൽക്കണം

  • Share this:
    നിങ്ങളുടെ ജീവിതം (Life) സന്തോഷകരമായി നയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്താണ്? ജീവിയ്ക്കുന്ന ഓരോ നിമിഷവും സന്തോഷം (Happiness) നിലനിർത്തുന്നതിന് പിന്നിലെ രഹസ്യമെന്താണ്? നമ്മുടെ ജീവിതയാത്രയുടെ അവസാനമായ മരണത്തെക്കുറിച്ചുള്ള ഭയം എങ്ങനെ ഒഴിവാക്കാം?

    ഇത്തരം ചോദ്യങ്ങൾ സാധാരണക്കാരുടെയും ചിന്തകരുടെയും മനസ്സിനെ ഒരുപോലെ അലട്ടുന്നവയാണ്. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ എങ്കിലും ഈ ചോദ്യങ്ങൾ അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും നിങ്ങളുടെ മനസ്സിനെയും ബാധിച്ചിട്ടുണ്ടാകും. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം മാത്രമാണ്.

    നമ്മുടെ ജീവിതത്തിലെ ചില കുരുക്കുകൾ അഴിക്കാൻ, ജീവിതത്തെക്കുറിച്ചുള്ള ചില പുതിയ വീക്ഷണങ്ങൾക്ക് ജീവിതരീതിയായി കൂട്ടിച്ചേർക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് കവിയും കഥാകൃത്തും ചലച്ചിത്രകാരനുമായ ഗാരി ടർക്ക് (Gary Turk) ഒരു ടെഡ്എക്സ് ടോക്കിൽ (TEDx Talk) അടുത്തിടെ സംസാരിച്ചു. അദ്ദേഹം ഒരു റിട്ടയർമെന്റ് ഹോമിലാണ് വളർന്നത്. താൻ വളർന്നു വരുന്ന വർഷങ്ങളിൽ, ഒരാൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാമെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച താൻ നേടിയെന്ന് ഗാരി പറയുന്നു.

    പരിചിതമല്ലാത്ത തിരിവുകളും വളവുകളും ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങളും നിറഞ്ഞ ഒരു പാതയുടെ മാപ്പ് പോലെയാണ് പ്രായമായ ആളുകൾ എന്ന് ഗാരി തന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കി. കൂടാതെ, ജീവിതം ഒരിക്കലും അവസാനിക്കാത്ത യാത്രയല്ലെന്ന വ്യക്തമായ വസ്തുതയാണ് പ്രായമായവർ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. “ഒന്നും അധികകാലം നീണ്ടുനിൽക്കില്ലെന്ന് തിരിച്ചറിയുന്നത് അത് പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്നും” ഗാരി പറയുന്നു.

    ജീവിതം എന്ന സിനിമയുടെ ഏറ്റവും വലിയ നഷ്ടം ഒരാൾ തിരിച്ചറിഞ്ഞാൽ, അതായത് നാം അവസാനം മരിക്കും എന്ന തിരിച്ചറിവ് ജീവിക്കുന്നതും നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമാക്കി തരും. അനിവാര്യമായ അന്ത്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത് ഭാവിയെക്കുറിച്ചുള്ള ഭയം കുറയ്ക്കുകയും ഇന്നത്തെ ജീവിതത്തെ പരമാവധി പ്രയോജനപ്പെടുത്താൻ നമ്മെ പഠിപ്പിക്കുകയും ചെയ്തേക്കാം.

    ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് വിരമിക്കൽ. ജോലിയിൽ നിന്ന് വിരമിക്കുക എന്ന് പറയുന്നത് സിനിമയിൽ കാണുന്നത് പോലെ ആയിരിക്കണമെന്നില്ല. എന്നാൽ തിരക്കേറിയ ഒരു ജീവിതത്തിന് ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് പൂർണതയിലെത്താൻ ഇനിയും എന്തൊക്കെ കാര്യങ്ങൾ പഠിക്കാനാകുമെന്ന് ഈ സമയം നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്.

    അതുപോലെ തന്നെ വ്യക്തിപരമായ ബന്ധങ്ങൾ എല്ലാവർക്കും വിലപ്പെട്ടവയാണ്. അവ കാത്തുസൂക്ഷിക്കാൻ ചില സമയങ്ങളിൽ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ പ്രധാനമായും ക്ഷമയും സമയവും ആവശ്യമാണ്. പരസ്പരം മനസിലാക്കലാണ് ബന്ധങ്ങളുടെ അടിത്തറ. മികച്ച ആശയവിനിമയം എപ്പോഴും എല്ലാത്തരം ബന്ധങ്ങൾക്കിടയിലും നിലനിൽക്കണം. മനസിലുള്ളത് തുറന്നു പ്രകടിപ്പിക്കുമ്പോൾ മാത്രമേ ബന്ധങ്ങൾ മനോഹരമാകൂ. ബന്ധങ്ങൾക്കിടയിൽ പലപ്പോഴും തെറ്റിദ്ധാരണകൾ ഉടലെടുക്കാം.എന്നാൽ അത്തരം സമയങ്ങളിൽ ശാന്തതയും സംയമനവും പാലിക്കുക.
    Published by:user_57
    First published: