• HOME
  • »
  • NEWS
  • »
  • life
  • »
  • Summer Drinks | വേനല്‍ക്കാല ചൂടിനെ ചെറുക്കാം; സൂപ്പർ കൂൾ മാങ്കോ ഡ്രിങ്കുകൾ പരീക്ഷിക്കൂ

Summer Drinks | വേനല്‍ക്കാല ചൂടിനെ ചെറുക്കാം; സൂപ്പർ കൂൾ മാങ്കോ ഡ്രിങ്കുകൾ പരീക്ഷിക്കൂ

വേനല്‍ക്കാലത്ത് നിങ്ങള്‍ പരീക്ഷിച്ചുനോക്കേണ്ട മാമ്പഴം കൊണ്ടുണ്ടാക്കുന്ന പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

  • Share this:
    വേനല്‍ക്കാലവും മാമ്പഴവും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. മാമ്പഴം വേനല്‍ക്കാലത്ത് ലഭ്യമായ രുചികരമായ ഒരു പഴം എന്നത് മാത്രമല്ല അസഹനീയമായ ചൂടില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. മാമ്പഴം (mango) ഉപയോഗിച്ച് വിവിധ കറികളും പാനീയങ്ങളും പലഹാരങ്ങളുമെല്ലാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചൂടുകാലമായതിനാല്‍ (summer) മാമ്പഴ ജ്യൂസുകളേക്കാള്‍ മികച്ചതായി മറ്റൊന്നുമുണ്ടാകില്ല. ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ പരീക്ഷിച്ചുനോക്കേണ്ട മാമ്പഴം കൊണ്ടുണ്ടാക്കുന്ന പാനീയങ്ങള്‍ (mango drinks) ഏതെല്ലാമെന്ന് നോക്കാം.

    മാമ്പഴവും സ്‌ട്രോബെറിയും

    മാമ്പഴം, തൈര്, സ്‌ട്രോബെറി, പഞ്ചസാര, പച്ചമുളക്, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്ന വളരെ രുചികരമായ പാനീയമാണിത്.

    മാമ്പഴ സര്‍ബത്ത്

    പച്ച മാങ്ങ, മല്ലിയില, പുതിനയില, പഞ്ചസാര, ഇഞ്ചി, ഉപ്പ്‌, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചാണ് മാമ്പഴ സര്‍ബത്ത് തയ്യാറാക്കുന്നത്.

    മാംഗോ സണ്‍റൈസ്

    മാമ്പഴവും ഗ്രനേഡൈന്‍ സിറപ്പും ചേര്‍ത്താണ് മാംഗോ സണ്‍റൈസ് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു.

    പച്ച മാങ്ങ ജ്യൂസ്

    ഉത്തരേന്ത്യയില്‍ ഏറെ പ്രചാരമുള്ള ഒരു ജ്യൂസ് ആണ് ഇത്. പച്ച മാങ്ങ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. പച്ച മാങ്ങ ചുട്ടെടുത്തോ ആവി കൊള്ളിച്ചോ അതിലെ പള്‍പ്പ് മാത്രം വേര്‍തിരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ സുഗന്ധവ്യജ്ഞനങ്ങളും വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്താണ് ജ്യൂസ് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ പാനീയം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

    മാംഗോ ലസ്സി

    ഒട്ടുമിക്ക ആളുകള്‍ക്കും പ്രിയപ്പെട്ട പാനീയമാണ് മാംഗോ ലസ്സി. പെര്‍ഫെക്റ്റ് കോമ്പിനേഷന്‍ എന്നാണ് മാംഗോ ലസ്സിയെ വിളിക്കുന്നത്. മാമ്പഴം, കട്ടിയുള്ള തണുത്ത തൈര്, തണുത്ത പാല്‍, പഞ്ചസാര, ഐസ് ക്യൂബ് എന്നിവയാണ് മാമ്പഴ ലസ്സി തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍. ഒരു ജാറിലേക്ക് ചെറിയ കഷണങ്ങളാക്കിയ മാമ്പഴം, തണുത്ത തൈര്, തണുത്ത പാല്‍, പഞ്ചസാര, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നന്നായി അരച്ചെടുക്കുക. സ്വാദിഷ്ടമായ മാമ്പഴ ലസ്സി റെഡ്ഡി.

    മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പഴം കൂടിയാണിത്. മാമ്പഴം മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാമ്പഴത്തിന്റെ തൊലിയില്‍ കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മാമ്പഴം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് കൂടുതല്‍ നേരത്തേക്ക് വിശപ്പ് ഇല്ലാതാക്കുകയും കൊഴുപ്പ് കൂടിയ ലഘുഭക്ഷണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

    മാമ്പഴത്തിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ചര്‍മ്മത്തിന് വളരെ ഗുണകരവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഇത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുകയും വിയര്‍പ്പും മറ്റും പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യും. ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുന്നതിനും മാമ്പഴം സഹായിക്കും.
    Published by:Jayashankar Av
    First published: