• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നന്മയുള്ള അമ്മ മനസ്സ്, അതാണ് സണ്ണിലിയോൺ

news18
Updated: May 13, 2018, 5:49 PM IST
നന്മയുള്ള അമ്മ മനസ്സ്, അതാണ് സണ്ണിലിയോൺ
news18
Updated: May 13, 2018, 5:49 PM IST
പലരും പരസ്യമായി ആക്ഷേപിക്കുകയും രഹസ്യമായി ആരാധിക്കുകയും ചെയ്യുന്ന താരമാണ് സണ്ണിലിയോൺ. മുൻപ് പോൺ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന കാരണത്താൽ സണ്ണിയുടെ വ്യക്തി ജീവിതവും സിനിമ ജീവിതവും എന്നും വിലയിരുത്തപ്പെടുന്നത് അത്തരത്തിൽ മാത്രമാണ്. ഈ പ്രതിസന്ധികളിലൊന്നും തളരാതെ തന്റെ സ്വപ്നങ്ങൾക്കു വേണ്ടി പോരാടാൻ അവർ ശ്രമിക്കുന്നു, ഇപ്പോഴും അത് തുടരുന്നു..

ഇന്ന് സണ്ണിലിയോണിന്റെ 37ാം പിറന്നാളാണ്. ഒപ്പം ലോക മാതൃദിനവും. പവിത്രമായി കണക്കാക്കുന്ന മാതൃ ദിനവും സണ്ണി ലിയോണും തമ്മിലെന്ത് ബന്ധമാണെന്ന കൗതുകമാവാം ഓരോരുത്തർക്കും. സണ്ണിലിയോൺ എന്ന സ്ത്രീയുടെ സൗന്ദര്യ ആരാധകർക്ക് അവരുടെ മനസ്സിന്റെ നന്മ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഒരു പരിധിവരെ അതിന്റെ ആവശ്യവുമില്ല. എന്നാൽ ഉപാധികളോ മുൻവിധികളോ ഇല്ലാതെ നിഷ എന്ന് പേരിട്ട ആദ്യ കുട്ടിയെ അവർ ജീവിതത്തിലേക്ക് കൂട്ടിയ കഥ അറ‌ിഞ്ഞാൽ ഒരുപക്ഷേ അവരെ കുറിച്ചുള്ള ധാരണ തന്നെ മാറിയേക്കാം.

സണ്ണിയുടെ ജീവിതത്തിൽ ഇന്ന് മൂന്ന് കുട്ടികളുണ്ട്. രണ്ടു വയസുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ദത്തെടുത്ത നിഷയും വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ ഇരട്ട കുട്ടികളും.വളരെ ചെറുപ്രായം മുതൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തണം എന്ന ആഗ്രഹം സണ്ണിക്ക് ഉണ്ടായിരുന്നു കഴിഞ്ഞ വർഷം സണ്ണിലിയോണും ഭർത്താവ് ഡാനിയേൽ വെബറും ചേർന്ന് ആ സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു. എന്നാൽ ആ ദത്തെടുക്കൽ ഉണ്ടാക്കിയ പുകിൽ ചെറുതൊന്നുമല്ല. സുന്ദരിയായ സണ്ണിലിയോൺ കറുത്ത നിറമുള്ള പെൺകുഞ്ഞിനെ ദത്തെടുത്തു എന്നാതായിരുന്നു പ്രധാന പ്രശ്നം. പ്രശസ്തിക്കു വേണ്ടിയാണെന്ന് ഭൂരിഭാഗം ആളുകൾ ആരോപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ ആക്രമിക്കുകയും ചെയ്തു.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇന്ത്യയിൽ നിന്നുള്ള 11 കുടുംബങ്ങൾ ഇതേ പെൺകുഞ്ഞിനെ പല കാരണങ്ങളാൽ ദത്തെടുക്കാൻ തയാറായിരുന്നില്ല. കുടുംബ പശ്ചാത്തലവും നിറവും സൗന്ദര്യവും ആരോഗ്യവും എല്ലാം ആ രണ്ടു വയസ്സുകാരിയെ ഒഴിവാക്കുന്നതിന് കാരണങ്ങളായി. ഇതൊന്നും പ്രശ്നമാക്കാതെയാണ് കുഞ്ഞിനെ ദത്തെടുക്കാൻ സണ്ണിലിയോൺ എത്തിയത്. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി സിഇഒ ലെഫ്റ്റനന്റ് കേണൽ ദീപക് കുമാറാണ് ലോകത്തോട് ഈ സത്യം വെളിപ്പെടുത്തിയത്. സണ്ണിലിയോൺ എന്ന വ്യക്തിയോട്, സ്ത്രീയോട് ബഹുമാനം തോന്നിയ നിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സണ്ണിയുടെ മനസ്സിന്റെ നന്മയെ പുറം ലോകത്തിന് കാട്ടികൊടുത്തത്.

അമ്മയാവാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു കുഞ്ഞിനെ പ്രസവിക്കുകയാണ് വേണ്ടതെന്ന് പറയുന്നവരുമുണ്ട്. എന്നാൽ പ്രസവിക്കാതിരിക്കാനുള്ള അവകാശവും സ്തീക്കുണ്ടെന്നെ നിലപാടിലാണ് സണ്ണി. ഇപ്പോൾ തന്റെ ലോകം കുട്ടികളാണെന്നും സ്നേഹിക്കാൻ പ്രസവിക്കേണ്ട ആവശ്യമില്ലെന്ന് അവർ ജീവതത്തിലൂടെ തെളിയിക്കുന്നു. പ്രസവിച്ചു കുഞ്ഞിനെ വളർത്തുന്ന അമ്മമാർ പീഡനങ്ങൾക്ക് കൂട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ നന്മയുള്ള അമ്മ മനസ്സ് തന്നെയാണ് സണ്ണിലിയോണ്‍.

 

 
First published: May 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626