ലോക്ക് ഡൗൺ കാലത്തെ ആകാശ വിരുന്ന്; എന്താണ് സൂപ്പർ പിങ്ക് മൂൺ

ബുധനാഴ്ചയാണ് ഈ പ്രതിഭാസമെങ്കിലും ഇന്ത്യയിൽ ഇത് ഏപ്രില്‍ 8 ന് രാവിലെ 8: 30 നാണ് ദൃശ്യമാകുന്നത്.

News18 Malayalam | news18-malayalam
Updated: April 7, 2020, 2:14 PM IST
ലോക്ക് ഡൗൺ കാലത്തെ ആകാശ വിരുന്ന്; എന്താണ് സൂപ്പർ പിങ്ക് മൂൺ
സൂപ്പർ മൂൺ
  • Share this:
ന്യൂഡൽഹി: ഇന്നു വരെ കണ്ടി‌ട്ടില്ലാത്തൊരു ആകാശ കാഴ്ചയ്ക്കാണ് ബുധനാഴ്ച സാക്ഷ്യം നടക്കുന്നത്. 2020 ലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിനാണ് ഏപ്രില്‍ 7 ന് ലോകം സാക്ഷ്യം വഹിക്കുക. പിങ്ക് സൂപ്പര്‍മൂണ്‍ എന്നു കൂടി അറിയപ്പെട‌ുന്ന  ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ്.

ബുധനാഴ്ചയാണ് ഈ പ്രതിഭാസമെങ്കിലും ഇന്ത്യയിൽ ഇത് ഏപ്രില്‍ 8 ന് രാവിലെ 8: 30 നാണ് ദൃശ്യമാകുന്നത്. ഒരു സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ശതമാനത്തിലേറെ വലുപ്പമുള്ളതും, 30 ശതമാനത്തിലേറെ പ്രകാശമുള്ളതുമായിക്കും ഈ സൂപ്പര്‍മൂണ്‍.

എന്താണ് സൂപ്പര്‍മൂണ്‍?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പർ മൂൺ.  പെരിഗീ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. സമാനമായ രീതിയില്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലുന്ന പ്രതിഭാസത്തെ അപോഗീ എന്നും വിളിക്കുന്നു. പിങ്ക് മൂണ്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഈ സമയം ചന്ദ്രന്റെ നിറം പിങ്കല്ലെന്നതാണ് യാഥാർഥ്യം.
You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
സാധാരണ നിറത്തില്‍ തന്നെയാണ് സൂപ്പര്‍ മൂണും കാണപ്പെടുക. അമേരിക്കയിൽ കാണപ്പെടുന്ന ഫ്ലോക്സ് സുബുലാറ്റ എന്ന പൂവില്‍ നിന്നാണ് പിങ്ക മൂൺ എന്ന പേരു കിട്ടിയത്. ഏപ്രിൽ മാസം പിങ്ക് നിറത്തിലുള്ള ഈ പൂ വിരിയുന്നതോടെയാണ് അമേരിക്കല്‍ പുല്‍മേടുകളില്‍ വസന്തം തുടങ്ങുന്നത്.

സൂപ്പർ മൂൺ പാസ്ച്ചല്‍ മൂണ്‍ എന്നും അറിയപ്പെടുന്നുണ്ട്. പാസ്സ് ഓവര്‍ എന്നര്‍ത്ഥം വരുന്ന പാസ്ച്ചല്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ പേര് സൂപ്പര്‍ മൂണിന് ലഭിച്ചത്. യൂറോപ്പിലാകും ഈ സൂപ്പര്‍മൂണിനെ ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക. ഏപ്രില്‍ 7 ന് രാത്രി10-35 ഓടെയാണ് സൂപ്പര്‍ മൂണ്‍ അമേരിക്കയില്‍ ദൃശ്യമാകുന്നത് ഒരു മണിയോടെ യൂറോപ്പിലും ദൃശ്യമാകും.
First published: April 7, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading