• HOME
  • »
  • NEWS
  • »
  • life
  • »
  • Diwali 2022 | മധുരം പകരും ദീപാവലി; വീട്ടിൽ തയ്യാറാക്കാം ഈ ആറ് പരമ്പരാഗത വിഭവങ്ങൾ

Diwali 2022 | മധുരം പകരും ദീപാവലി; വീട്ടിൽ തയ്യാറാക്കാം ഈ ആറ് പരമ്പരാഗത വിഭവങ്ങൾ

ഈ ദീപാവലിക്ക് നിങ്ങള്‍ തയ്യാറാക്കേണ്ട പാചകകുറിപ്പുകളുകള്‍ ഏതെല്ലാമെന്ന് നോക്കാം.

  • Share this:
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി (Diwali). മറ്റ് ഉത്സവങ്ങളെപ്പോലെ ദീപാവലിക്കും മധുരമൂറുന്ന പലഹാരങ്ങള്‍ (sweets) ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ലഡു, രാസ്മലൈ, കാജു കട്‌ലി, പിന്നി, നെവ്രി എന്നിവയെല്ലാം വീടുകളില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങളുണ്ട്. ഈ ദീപാവലിക്ക് നിങ്ങള്‍ തയ്യാറാക്കേണ്ട പാചകകുറിപ്പുകളുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ബദാം, എള്ള് പിന്നി - തയ്യാറാക്കിയത്: ഷെഫ് മനീഷ് മെഹ്റോത്ര

ചേരുവകള്‍

2 കപ്പ് ഗോതമ്പ് മാവ്
2½ ടേബിള്‍ സ്പൂണ്‍ റവ
¼ കപ്പ് വറുത്ത ബദാം കഷ്ണങ്ങള്‍
¼ കപ്പ് വറുത്ത വെളുത്ത എള്ള് പൊടി
¾ കപ്പ് ശുദ്ധമായ നെയ്യ്
1½ ടേബിള്‍ സ്പൂണ്‍ കടലമാവ്
1 കപ്പ് പഞ്ചസാര
½ കപ്പ് വെള്ളം
½ പച്ച ഏലക്കാ പൊടി
1 ടേബിള്‍ സ്പൂണ്‍ വറുത്ത വെളുത്ത എള്ള്
3 ടേബിള്‍ സ്പൂണ്‍ വറുത്ത മുഴുവനായുള്ള ബദാം

തയ്യാറാക്കുന്ന വിധം:

- ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് റവയും ഗോതമ്പ് പൊടിയും ചേര്‍ക്കുക. ഇത് ഒരു ഗോള്‍ഡന്‍ നിറം ആകുന്നത് വരെ വറുത്തെടുക്കുക.
- ഒരു പാനില്‍ പഞ്ചസാരയും വെള്ളവും മിക്‌സ് ചെയ്ത് ചെറിയ തീയില്‍ വെയ്ക്കുക. പഞ്ചസാര സിറപ്പ് ആകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.
- ഗോതമ്പ് മാവ് മിശ്രിതം പഞ്ചസാര സിറപ്പുമായി മിക്‌സ് ചെയ്യുക. പച്ച ഏലക്കാ പൊടി ചേര്‍ക്കുക.
- മിശ്രിതം ഡ്രൈ ആകുന്നത് വരെ വേവിക്കുക. ഈ മിശ്രിതത്തിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ബദാം കഷണങ്ങളും പൊടിച്ച വെള്ള എള്ളും ചേര്‍ത്ത് നന്നായി ഇളക്കുക.
- മിശ്രിതം തണുക്കാന്‍ വയ്ക്കുക. പിന്നീട് തുല്യ ഭാഗങ്ങളായി വിഭജിച്ച് വൃത്താകൃതിയിലാക്കുക.
- വറുത്ത ബദാം രണ്ടായി മുറിച്ച് ഇതിന് മുകളില്‍ വെയ്ച്ച് വറുത്ത വെളുത്ത എള്ളില്‍ പതുക്കെ ഉരുട്ടിയെടുക്കുക.

ബദാം മിക്‌സഡ് ഗ്രെയിന്‍ ബിരിയാണി - തയ്യാറാക്കിയത്: ഷെഫ് മനീഷ് മെഹ്റോത്ര

ചേരുവകള്‍:

½ കപ്പ് ബാര്‍ലി കഴുകി വാര്‍ത്തത്
½ കപ്പ് ബ്രൗണ്‍ റൈസ്, കഴുകി വാര്‍ത്തത്
1/2 കപ്പ് പേള്‍ മില്ലറ്റ്, കഴുകി വാര്‍ത്തത്
2 ടേബിള്‍ സ്പൂണ്‍ നെയ്യ്
1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി, അരിഞ്ഞത്
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്
1 ടേബിള്‍ സ്പൂണ്‍ പച്ചമുളക്, അരിഞ്ഞത്
1/2 കപ്പ് കാരറ്റ്, ചെറുതായി അരിഞ്ഞത്
1/4 കപ്പ് ചുവന്നുള്ളി അരിഞ്ഞത്
½ ടീസ്പൂൺ കുരുമുളക്, ചതച്ചത്
1/2 ടീസ്പൂണ്‍ ഉപ്പ്
7 കപ്പ് വെജിറ്റബിള്‍ സ്റ്റോക്ക്
1 ടേബിള്‍ സ്പൂണ്‍ ജീരകം
1 ½ കപ്പ് അരിഞ്ഞ മല്ലിയില
1 ½ കപ്പ് സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്
1/4 കപ്പ് ബദാം

തയ്യാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തിലേക്ക് നെയ്യ് ചേര്‍ത്ത് മീഡിയം തീയില്‍ ചൂടാക്കുക. ജീരകവും കറുവപ്പട്ടയുടെ ഇലയും ചേര്‍ക്കുക. ഇത് പൊട്ടുമ്പോള്‍ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് വാടുന്നത് വരെ ഇടയ്ക്കിടെ ഇളക്കുക. കാരറ്റ് ചേര്‍ക്കുക. ഏകദേശം 5 മിനിറ്റ് കാരറ്റ് വേകുന്നത് വരെ തീ കൂട്ടി വെയ്ച്ച് വേവിക്കുക. എല്ലാ ധാന്യങ്ങളും ഇളക്കി 12 മിനിറ്റ് വേവിക്കുക. അരി ചേര്‍ത്ത് തിളപ്പിക്കുക.

- ബദാം ചേര്‍ക്കുക. പാത്രം മൂടി വെയ്ക്കുക, 180 ഡിഗ്രി സെല്‍ഷ്യസില്‍ 30 മുതല്‍ 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക (30 മിനിറ്റിനു ശേഷം പരിശോധിക്കുക; വേവ് പാകമായില്ലെങ്കില്‍ കുറച്ചുനേരം കൂടി വേവിക്കുക). അരിഞ്ഞുവെച്ച മറ്റ് ചേരുവകൾ ചേര്‍ക്കുക. ഉപ്പും കുരുമുളകും ചേര്‍ക്കുക.

മാംഗോ മൂസ് ഹേസല്‍നട്ട് - തയ്യാറാക്കിയത്: ദി ബിംഗെ ആര്‍ട്ടിസാന്‍ ചോക്ലേറ്റ്‌സ് സ്ഥാപകനായ ഷെഫ് മഹെക് സുഗന്ധ്

ചേരുവകള്‍

135 ഗ്രാം വൈറ്റ് ചോക്ലേറ്റ്
310 ഗ്രാം ക്രീം
55 ഗ്രാം മാംഗോ പ്യൂരി

തയ്യാറാക്കുന്ന വിധം:

- ഒരു സ്റ്റാന്‍ഡ് മിക്‌സറില്‍, ക്രീം വിസ്‌ക് ചെയ്തതും ഉരുക്കിയ വൈറ്റ് ചോക്ലേറ്റും ചേര്‍ക്കുക.
- ക്രീം, വൈറ്റ് ചോക്ലേറ്റ് മിശ്രിതത്തില്‍ മാംഗോ പ്യൂരി ചേര്‍ത്ത് ഇളക്കുക.
- മിശ്രിതം ഗ്ലാസ് ജാറുകളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വയ്ക്കുക.
- ഹേസല്‍നട്ട് കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കുക, അതിന് മുകളില്‍ നുറുക്കിയ മാമ്പഴം ചേര്‍ത്ത് കഴിക്കുക.

ഹേസല്‍നട്ട് ക്രംബിള്‍

ചേരുവകള്‍

36 ഗ്രാം വെണ്ണ
14 ഗ്രാം ഹേസല്‍നട്ട് പേസ്റ്റ് (100%)
50 ഗ്രാം പഞ്ചസാര
50 ഗ്രാം മൈദ
50 ഗ്രാം ഹേസല്‍നട്ട് പൊടി

തയ്യാറാക്കുന്ന വിധം:

- വെണ്ണ, ഹേസല്‍നട്ട് പേസ്റ്റ്, പഞ്ചസാര എന്നിവ ഒരു സ്റ്റാന്‍ഡ് മിക്‌സറില്‍ മിക്‌സ് ചെയ്യുക.
- എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതു വരെ മിക്‌സറില്‍ മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള മൈദയും ഹേസല്‍നട്ട് പൊടിയും ചേര്‍ക്കുക.
- കുറച്ച് മണിക്കൂര്‍ തണുപ്പിക്കുക, ഇത് ഷീറ്റ് പാനുകളിലേക്ക് മാറ്റി 170 ഡിഗ്രി സെല്‍ഷ്യസില്‍ 25 മിനിറ്റ് ബേക്ക് ചെയ്യുക.
- ഇത് തണുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

ഹോള്‍ വീറ്റ് നെവ്രി - തയ്യാറാക്കിയത്: ഗോവ പനാജിയിലുള്ള ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് നരസിന്‍ഹ് കാമത്ത്

ചേരുവകള്‍

നെവ്രിയുടെ പുറത്തെ പേസ്ട്രിക്ക്

1 കപ്പ് ഗോതമ്പ് മാവ്
1.5 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ
¼ മുതല്‍ 1/3 കപ്പ് വെള്ളം ആവശ്യാനുസരണം ചേര്‍ക്കുക
1/4 ടീസ്പൂണ്‍ ഉപ്പ്

നെവ്രി സ്റ്റഫിംഗ്:

1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ
1 കപ്പ് തേങ്ങ ചിരകിയത്
½ കപ്പ് + 2 ടേബിള്‍സ്പൂണ്‍ ശര്‍ക്കര അരിഞ്ഞത്
½ ടീസ്പൂണ്‍ ഏലക്ക പൊടി
7- 8 കശുവണ്ടി അരിഞ്ഞത്
19- 20 ഉണക്കമുന്തിരി (അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ ഉണക്കമുന്തിരി), നന്നായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം:

നെവ്രിയുടെ പുറത്തെ പേസ്ട്രി

- 1 കപ്പ് ഗോതമ്പ് മാവും 1/4 ടീസ്പൂണ്‍ ഉപ്പും ഒരു പാത്രത്തില്‍ കലര്‍ത്തി മാറ്റിവെയ്ക്കുക.
- 1.5 ടേബിള്‍സ്പൂണ്‍ നെയ്യ്/എണ്ണ ഒരു ചെറിയ പാനില്‍ ചൂടാക്കുക.
- ഈ മിശ്രിതത്തിലേക്ക് ചൂടുള്ള നെയ്യ്/എണ്ണ ചേര്‍ക്കുക.
- ഉരുകിയ നെയ്യ് കൈകൊണ്ട് മാവില്‍ ചേര്‍ക്കുക.
- അതിനുശേഷം 1/4 കപ്പ് വെള്ളം ചേര്‍ത്ത് മാവ് കുഴക്കാന്‍ തുടങ്ങുക. മാവ് കുഴക്കുമ്പോള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക.
- കുഴച്ച് പരുവമാക്കുക.
- കുഴച്ച മാവ് വളരെ മൃദുവായതോ കട്ടിയുള്ളതോ ആകരുത്. ഇത് കോട്ടണ്‍ തുണി ഉപയോഗിച്ച് 10 മുതല്‍ 12 മിനിറ്റ് വരെ മൂടി വെയ്ക്കുക.

നെവ്രി റെസിപ്പിക്ക് വേണ്ടിയുള്ള സ്റ്റഫിംഗ്

- ഒരു പാനില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ഉരുക്കുക.
- 1 കപ്പ് ചിരകിയ തേങ്ങ ചേര്‍ക്കുക.
- ഇത് ചെറുതീയില്‍ 2 മിനിറ്റ് വഴറ്റുക.
- അരിഞ്ഞ കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുക.
- ഇനി 1/2 കപ്പ് + 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ശര്‍ക്കര ചേര്‍ക്കുക.
- മിശ്രിതം നന്നായി ഇളക്കി 2 മുതല്‍ 3 മിനിറ്റ് വരെ ചെറിയ തീയില്‍ വഴറ്റുക.
- ശര്‍ക്കര കൂടുതല്‍ നേരം വഴറ്റരുത്, നന്നായി ഇളക്കുക.
- ഗ്യാസ് ഓഫ് ചെയ്ത് 1/2 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി വിതറുക.
- മിശ്രിതം ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാന്‍ അനുവദിക്കുക.

നെവ്രി തയ്യാറാക്കേണ്ടത്:

- മൂടിവെച്ച മാവ് തുറക്കുക
- അത് തുല്യ കഷ്ണങ്ങളാക്കി മുറിക്കുക.
- കൈയില്‍ വെച്ച് വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ പരത്തുക.
- അതിന്മേല്‍ കുറച്ച് മാവ് വിതറുക.
- 4 മുതല്‍ 5 ഇഞ്ച് വരെ വ്യാസമുള്ള ഉരുളകളായി മാവ് ഉരുട്ടുക.
- എല്ലാ ഉരുളകളും ഏതാണ്ട് ഒരേ വലിപ്പത്തിലും കനത്തിലും നേര്‍ത്ത വൃത്താകൃതിയിലാക്കുക
- ഇതിന്റെ അരികുകളിലേക്ക് കുറച്ച് വെള്ളം തേക്കുക.
- ഇതിന്റെ അകത്തേക്ക് 1 ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ 2 മുതല്‍ 3 ടീസ്പൂണ്‍ വരെ സ്റ്റഫ് നിറയ്ക്കുക.
- ഒരു വശത്ത് നിന്ന് മടക്കി അരികുകള്‍ ശരിയായി അടയ്ക്കുക.
- വശങ്ങൾ ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, അല്ലാത്തപക്ഷം വറുക്കുമ്പോള്‍ അവ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.
- ഇത് ഒരു തുണി കൊണ്ട് മൂടി വെയ്ക്കുക.

നെവ്രി വറുക്കുന്നത് എങ്ങനെ:

- ഒരു പാനില്‍ 2 - 3 കപ്പ് എണ്ണ ചൂടാക്കുക.
- എണ്ണ ചൂടായിക്കഴിഞ്ഞാല്‍, പാനിന്റെ വലുപ്പമനുസരിച്ച് ഒരേ സമയം 1 - 2 നെവ്രികള്‍ വരെ നന്നായി ഫ്രൈ ചെയ്യുക.
- ഒരു വശം നന്നായി മൊരിഞ്ഞാല്‍ മറിച്ചിടുക
- ഫ്രൈ ചെയ്ത നെവ്രികള്‍ ടിഷ്യൂ പേപ്പറിൽ വെയ്ക്കുക. ഇത് എണ്ണ ആഗിരണം ചെയ്യും.
- ഇത് വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കുക. ഇവ അടച്ച് ഫ്രിഡ്ജിലും സൂക്ഷിക്കാം.

ഗൊണ്ട് ഔര്‍ ഗുല്‍ക്കന്ദ് കെ ലഡു- തയ്യാറാക്കിയത്: നോവോടെല്‍ വിജയവാഡ വരുണിലെ എക്സിക്യൂട്ടീവ് ഷെഫ് സൂരജ് കുമാര്‍ സാഹൂ

ചേരുവകള്‍:

200 ഗ്രാം ഗോണ്ട് (അക്കേഷ്യ ഗം)
300 ഗ്രാം ഗോതമ്പ് മാവ്
250 ഗ്രാം പഞ്ചസാര
250 ഗ്രാം നെയ്യ്
50 ഗ്രാം ബദാം
50 ഗ്രാം പിസ്ത
50 ഗ്രാം കശുവണ്ടി
50 ഗ്രാം ഈന്തപ്പഴം
50 ഗ്രാം ഗുല്‍കന്ദ്
25 ഗ്രാം ഏലക്ക പൊടി

തയ്യാറാക്കേണ്ട വിധം:

- ഒരു നോണ്‍-സ്റ്റിക് പാനില്‍ 50 ഗ്രാം നെയ്യ് എടുത്ത് ചൂടാക്കുക. ഈന്തപ്പഴം ഒഴികെയുള്ള എല്ലാ നട്‌സും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ചെറിയ തീയില്‍ ഫ്രൈ ചെയ്യുക. അണ്ടിപ്പരിപ്പ് നന്നായി ചതച്ച് മാറ്റി വയ്ക്കുക.
- ബാക്കി നെയ്യ് ചൂടാക്കി അതിലേക്ക് ഗോണ്ട് ചേര്‍ക്കുക. ഗോണ്ട് വീര്‍ക്കുന്നത് വരെ പതുക്കെ ഇളക്കുക. ഇനി വറുത്ത ഗോണ്ട് അരിച്ചെടുത്ത് തണുപ്പിക്കുക.
- ഒരു നോണ്‍-സ്റ്റിക്ക് പാന്‍ എടുക്കുക. നെയ്യ് ചൂടാക്കി ഗോതമ്പ് പൊടിയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മീഡിയം തീയില്‍ വേവിക്കുക. ശേഷം തണുപ്പിക്കാനായി മാറ്റി വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയും പച്ച ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.
- ഈന്തപ്പഴം അരിഞ്ഞതും ഗുല്‍ക്കന്ദും ചേര്‍ക്കുക. മിക്സ് ചെയ്ത് സ്റ്റഫ് ചെയ്യാന്‍ മാറ്റി വയ്ക്കുക.
- ലഡ്ഡു ഉണ്ടാക്കാന്‍ ഒരു വലിയ മിക്‌സിംഗ് ബൗള്‍ എടുക്കുക. അതിലേക്ക് ഗാതമ്പ് പൊടി, അരിഞ്ഞെടുത്ത നട്‌സ്, വറുത്ത ഗോണ്ട് എന്നിവ ഇടുക. എല്ലാ ചേരുവകളും ഒരുമിച്ച് മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ചൂടുള്ള നെയ്യ് ചേര്‍ക്കാം.
- ഏകദേശം 30 ഗ്രാം മിശ്രിതം എടുത്ത് മധ്യഭാഗത്ത് ഗുല്‍ക്കന്ദ് മിശ്രിതം നിറച്ച് ലഡ്ഡു രൂപത്തിലാക്കുക.
- അരിഞ്ഞ ബദാമും ഗോണ്ടും കൊണ്ട് അലങ്കരിക്കുക.

കിവി ബര്‍ഫി- തയ്യാറാക്കിയത്: ഐജി ഇന്റര്‍നാഷണലിലെ സോഴ്സിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശുഭ റാവല്‍

ചേരുവകള്‍:

1 കപ്പ് കിവി ക്രഷ് ചെയ്തത്
150 ഗ്രാം ഖോയ - 150 ഗ്രാം
2 ബ്രെഡ് കഷ്ണങ്ങള്‍
1 ടേബിള്‍ സ്പൂണ്‍ നെയ്യ്

തയ്യാറാക്കേണ്ട വിധം:

- മിക്സര്‍ ഗ്രൈന്‍ഡറില്‍ ബ്രെഡ് പൊടിച്ച് മാറ്റി വയ്ക്കുക
- കിവി ക്രഷും ഗ്രേറ്റ് ചെയ്ത ഖോയയും ഒരു പാനില്‍ എടുക്കുക. ഖോയ ഉരുകി കിവി ക്രഷില്‍ അലിഞ്ഞുപോകുന്നതുവരെ വേവിക്കുക
ബദാം, കശുവണ്ടി എന്നിവ ചര്‍ക്കുക (ആവശ്യമെങ്കില്‍)
- ബ്രെഡ് പൊടിച്ചതും 1 ടേബിള്‍സ്പൂണ്‍ നെയ്യും ചേര്‍ക്കുക. കട്ടിയാകുന്നത് വരെ പാചകം തുടരുക.
- തീ ഓഫ് ചെയ്ത് ഇത് തണുക്കാന്‍ അനുവദിക്കുക, തുടര്‍ന്ന് ആവശ്യമുള്ള ആകൃതിയില്‍ മുറിക്കുക.
Published by:Amal Surendran
First published: