നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഇന്ത്യയിലെ ബംബിള്‍ ഉപയോക്താക്കളിൽ 60% പേർ ലോക്ക്ഡൗണിന് ശേഷം ലൈംഗികമായി സജീവമാകാൻ ആഗ്രഹിക്കുന്നു; റിപ്പോർട്ട് പുറത്തുവിട്ട് ഡേറ്റിങ് ആപ്പ്

  ഇന്ത്യയിലെ ബംബിള്‍ ഉപയോക്താക്കളിൽ 60% പേർ ലോക്ക്ഡൗണിന് ശേഷം ലൈംഗികമായി സജീവമാകാൻ ആഗ്രഹിക്കുന്നു; റിപ്പോർട്ട് പുറത്തുവിട്ട് ഡേറ്റിങ് ആപ്പ്

  പങ്കാളികളുമായി തങ്ങളുടെ ലൈംഗിക ആവശ്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിൽ കൂടുതല്‍ ആത്മവിശ്വാസവും സമാധാനവും തോന്നുന്നുവെന്ന് ഇന്ത്യയില്‍ നിന്ന് പ്രതികരിച്ചവരില്‍ 47 ശതമാനത്തോളം പേർ പറഞ്ഞു

  Lockdown_sex

  Lockdown_sex

  • Share this:
   ഡേറ്റിംഗ് ആപ്പായ ബംബിള്‍ (Bumble), മഹാമാരിക്കാലത്ത് യുവാക്കളിലെ ലൈംഗിക താത്പര്യം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ഇപ്പോള്‍ ഡേറ്റിംഗിനോടുള്ള ഇന്ത്യക്കാരുടെ മനോഭാവം മാറിയതായി പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ബംബിളും ബ്രിട്ടീഷ് ഡാറ്റാ അനലിസ്റ്റുകളായ യൂഗോവും (YouGov) ചേര്‍ന്ന് രാജ്യവ്യാപകമായി പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ 2,003 യുവാക്കൾക്കിടയിൽ (single adults) ഒരു സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

   ലൈംഗികതയുടെയും അടുപ്പത്തിന്റെയും മുന്‍ഗണനകള്‍ ചെറുപ്പക്കാരായ ഇന്ത്യക്കാര്‍ക്കിടയില്‍ മാറിയിരിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുവാക്കള്‍ ശാരീരിക ബന്ധങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും സര്‍വേ വെളിപ്പെടുത്തി. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ യുവാക്കളെ അപേക്ഷിച്ച് ഇന്ത്യന്‍ യുവാക്കള്‍ കൂടുതല്‍ തുറന്ന മനസുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

   റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജൂലൈയില്‍ ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ബംബിള്‍ ആപ്പിലും സമാനമായ ഒരു സര്‍വേ നടത്തിയിരുന്നു. അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ബംബിള്‍ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്ന് ബംബിളിന്റെ റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

   പങ്കാളികളുമായി തങ്ങളുടെ ലൈംഗിക ആവശ്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിൽ കൂടുതല്‍ ആത്മവിശ്വാസവും സമാധാനവും തോന്നുന്നുവെന്ന് ഇന്ത്യയില്‍ നിന്ന് പ്രതികരിച്ചവരില്‍ 47 ശതമാനത്തോളം പേർ പറഞ്ഞു. ഇന്ത്യയില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലധികം (60%) ബംബിള്‍ ഉപയോക്താക്കള്‍ സൂചിപ്പിച്ചത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുമ്പോൾ ലൈംഗികമായി കൂടുതല്‍ സജീവമാകാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ്.

   മറ്റൊരു ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിന്‍ഡറിന്റെ വൈസ് പ്രസിഡന്റായിരുന്ന വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് ആണ് ബംബിള്‍ സ്ഥാപിച്ചത്. 2014 ഡിസംബറില്‍ സ്ഥാപിച്ച ബംബിള്‍ ആപ്പിനെ വുള്‍ഫ് ഹെര്‍ഡ് വിശേഷിപ്പിക്കുന്നത് 'ഫെമിനിസ്റ്റ് ഡേറ്റിംഗ് ആപ്പ്' എന്നാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021 ഫെബ്രുവരിയില്‍ ബംബിളിന് 40 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍, ബംബിള്‍ പ്രതിമാസം 5 ദശലക്ഷം ഉപയോക്താക്കളുള്ള യുഎസിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ഡേറ്റിംഗ് ആപ്പായിരുന്നു.

   ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിള്‍ ആപ്പില്‍ തങ്ങളുടേതിന് സമാനമായ താത്പര്യങ്ങളുള്ള പങ്കാളികളുടെ പ്രൊഫൈലുകള്‍ ഉപയോക്താക്കള്‍ക്ക് കാണാൻ കഴിയും. അവര്‍ക്ക് പ്രൊഫൈലുകള്‍ നിരസിക്കാനോ അല്ലെങ്കില്‍ താല്‍പ്പര്യമുണ്ടെന്ന് സൂചിപ്പിക്കുന്നതിനോ അതില്‍ ഓപ്ഷനുകളുണ്ട്. ഹെട്രോസെക്ഷ്വൽ ഓപ്ഷനില്‍ സ്ത്രീ ഉപയോക്താക്കള്‍ക്ക് മാത്രമേ മാച്ച് ചെയ്യുന്ന പുരുഷ ഉപയോക്താക്കളുമായി സംഭാഷണം ആരംഭിക്കാൻ കഴിയൂ. അതേസമയം സ്വവര്‍ഗ്ഗ ഓപ്ഷനില്‍ ഏത് ഒരാള്‍ക്കും ലഭ്യമായ പ്രൊഫൈലുകൾക്ക് സന്ദേശം അയയ്ക്കാന്‍ കഴിയും.

   ബംബിള്‍ ആപ്പിലേക്ക് സൈന്‍ അപ്പ് ചെയ്യാന്‍ മുമ്പ് ഫേസ്ബുക്ക് വഴി സാധിക്കുമായിരുന്നു. ഫേസ്ബുക്ക് വ്യക്തിവിവരങ്ങള്‍ വില്‍ക്കുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ 2018 ഏപ്രിലില്‍ ഒരു ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ബംബിള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക്, അവരുടെ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങള്‍, ഫോട്ടോകള്‍, അടിസ്ഥാന വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു പ്രൊഫൈല്‍ ബംബിളില്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
   Published by:Anuraj GR
   First published:
   )}