• HOME
  • »
  • NEWS
  • »
  • life
  • »
  • ഒടുവില്‍ നീതി; ഏഴ് കവര്‍ച്ചാക്കേസുകളില്‍ ഈ തമിഴ് തൊഴിലാളി കുറ്റക്കാരനല്ലെന്ന് കോടതി

ഒടുവില്‍ നീതി; ഏഴ് കവര്‍ച്ചാക്കേസുകളില്‍ ഈ തമിഴ് തൊഴിലാളി കുറ്റക്കാരനല്ലെന്ന് കോടതി

1998ലാണ് കോഴിക്കോട് നഗരപരിധിയില്‍ ഏഴിടത്ത് വന്‍ കവര്‍ച്ചകള്‍ നടന്നത്. തുടർന്ന് മിഠായിത്തെരുവിനടുത്ത് അന്തിയുറങ്ങിയ സേലം സ്വദേശി വെങ്കിടേഷും സുഹൃത്ത് അഴകേഷും അറസ്റ്റിലായി. കസബ, ചെമ്മങ്ങാട്, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലാണ് ഏഴ് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.അന്ന് വെങ്കിടേഷിന് പ്രായം 18.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട്:  ഏഴു കവര്‍ച്ചാക്കേസില്‍ പൊലീസ് പ്രതിയാക്കിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് സേലം സ്വദേശി വെങ്കിടേഷ്. മാതാപിതാക്കള്‍ക്കൊപ്പം ജോലിക്കായി കോഴിക്കോടെത്തിയ വെങ്കിടേഷിനെ 1998ൽ കവര്‍ച്ചക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആറു കേസുകള്‍കൂടി പൊലീസ് വെങ്കിടേഷിന്റെ മേൽ വെച്ചുകെട്ടി. ഈ കേസുകളില്‍ ജാമ്യമെടുത്ത് തമിഴ്നാട്ടിലേക്ക് മടങ്ങി.എങ്കിലും 20 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റുവാറണ്ടുമായി വെങ്കിടേഷിനെ തിരഞ്ഞെത്തുകയായിരുന്നു.

വെങ്കിടേഷിനെ മതിയായ തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെറുതെവിട്ടത്. ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടാണ് വെങ്കിടേഷ് കോടതി മുറ്റത്തേക്കിറങ്ങിയത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്നും നീതി ലഭിച്ചെങ്കിലും  ഇനി  കേരളത്തിലേക്കില്ലെന്ന് വെങ്കിടേഷ് ന്യൂസ് 18നോട് പറഞ്ഞു.പോലീസ് തന്റെ പേരില്‍ ചെയ്യാത്ത കുറ്റങ്ങള്‍ ചാര്‍ത്തി കേസുകള്‍ എടുക്കുകയായിരുന്നുവെന്ന് വേങ്കിടേഷ് പറഞ്ഞു.പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുറ്റം ഏറ്റുപറയാന്‍ മുളക് പൊടി മുഖത്തിട്ട് പീഡിപ്പിച്ചെന്നും വെങ്കിടേഷ് ആരോപിച്ചു. അമ്മയും അച്ഛനും ഒരുപാട് വേദന അനുഭവിച്ചു.

Also Read- തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂര മർദനം

ഏഴ് കേസുകളില്‍ പ്രതിയായ വെങ്കിടേഷിനെ നാട്ടിലും വീട്ടിലും മോഷ്ടാവെന്ന് വിളിച്ചു. സേലത്തെ തിരുട്ടുഗ്രാമത്തില്‍ നിന്നെത്തിയവന്‍ എന്നുപോലും പൊലീസ് പ്രചരിപ്പിച്ചു.1998ലാണ് കോഴിക്കോട് നഗരപരിധിയില്‍ ഏഴിടത്ത് വന്‍ കവര്‍ച്ചകള്‍ നടന്നത്. തുടർന്ന് മിഠായിത്തെരുവിനടുത്ത് അന്തിയുറങ്ങിയ സേലം സ്വദേശി വെങ്കിടേഷും സുഹൃത്ത് അഴകേഷും അറസ്റ്റിലായി. കസബ, ചെമ്മങ്ങാട്, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലാണ് ഏഴ് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.അന്ന് വെങ്കിടേഷിന് പ്രായം 18.

വിചാരണ കാലയളവില്‍ അഴകേഷ് മരിച്ചു.  വെങ്കിടേഷിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലമായതോടെയാണ് കോടതി വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വക്കറ്റ് എം മുഹമ്മദ് ഫിര്‍ദ്ദൗസ് പറഞ്ഞു.
First published: