• HOME
  • »
  • NEWS
  • »
  • life
  • »
  • Tamil Nadu | ആഭ്യന്തര ടൂറിസം: ‍‍‍കൂടുതൽ സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് തമിഴ്നാടെന്ന് റിപ്പോർട്ട്

Tamil Nadu | ആഭ്യന്തര ടൂറിസം: ‍‍‍കൂടുതൽ സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് തമിഴ്നാടെന്ന് റിപ്പോർട്ട്

കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച ഇന്ത്യൻ ടൂറിസം സ്ഥിതിവിവരക്കണക്ക് 2021 പ്രകാരം, 2020-ൽ വിനോദസഞ്ചാരികളുടെ വരവിൽ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്

  • Share this:
    ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി (Tourist Destination) തമിഴ്നാട് (Tamil Nadu) ഉയർന്നു വരുന്നതായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ (Ministry of Tourism) റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിദോന സഞ്ചാരികൾ എത്തുന്ന സംസ്ഥാനമായി തമിഴ്നാട് ഇപ്പോൾ മാറിയിരിക്കുകയാണ്. കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച ഇന്ത്യൻ ടൂറിസം സ്ഥിതിവിവരക്കണക്ക് 2021 പ്രകാരം, 2020-ൽ വിനോദസഞ്ചാരികളുടെ വരവിൽ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്.
    മൊത്തം ആഭ്യന്തര വിനോദ സഞ്ചാരികളിൽ തമിഴ്നാടിന്റെ വിഹിതം 23 ശതമാനമായി ഉയർന്നു.

    ഉത്തർപ്രദേശ് ആണ് തൊട്ടു പിന്നിൽ 14.1 ശതമാനമാണ് യുപിയുടെ വിഹിതം. റിപ്പോർട്ട് അനുസരിച്ച്, 2020-ൽ തമിഴ്‌നാട്ടിൽ ഏകദേശം 14 കോടി ആഭ്യന്തര വിനോദ സഞ്ചാരികളാണ് സന്ദർശനത്തിന് എത്തിയത്, അതേസമയം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ ഏകദേശം 8.6 കോടി പേർ സന്ദർശിച്ചു.

    വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും തമിഴ്നാട് മുൻനിരയിൽ തന്നെയാണ്. 2020 ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തിയത് മഹാരാഷ്ട്രയിലാണ്. മൊത്തം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 17.6 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. ഈ പട്ടികയിൽ തൊട്ടു പിന്നിലായി തമിഴ്നാട് ഉണ്ട്. രാജ്യത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 17.1 ശതമാനം രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന്റെ വിഹിതമാണ്.

    2020ൽ മഹാരാഷ്ട്രയിൽ എത്തിയത് 12.6 ലക്ഷം വിദേശ വിനോദസഞ്ചാരികൾ ആണെങ്കിൽ തമിഴ്‌നാട്ടിൽ 12.2 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് സന്ദർശനത്തിന് എത്തിയത്.
    വിനോദസഞ്ചാരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോൾ ഡൽഹി എയർപോർട്ടാണ് പട്ടികയിൽ ഒന്നാമത്.

     Also Read- ജൂൺ 3 ലോക സൈക്കിൾ ദിനം; സൈക്ലിംഗിലൂടെ എങ്ങനെ ആരോഗ്യവും പ്രകൃതിയും സംരക്ഷിക്കാം?

    ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തിയത് ഡൽഹി വിമനത്താവളത്തിലാണ്. ഏകദേശം 30 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ ഡൽഹി വിമാനത്താവളത്തിലേക്ക് എത്തി. മൊത്തം വിദേശ ടൂറിസ്റ്റുകളിൽ 36.4% ആയിരുന്നു ഡൽഹിയുടെ വിഹിതം. ചെന്നൈ വിമാനത്താവളം ബാംഗ്ലൂർ വിമാനത്താവളത്തിന് തൊട്ടുതാഴെ നാലാം സ്ഥാനത്താണ്.

    2020-ൽ ചെന്നൈ എയർപോർട്ടിൽ ആകെ 57,102 സന്ദർശകർ എത്തിയിരുന്നു, ഇത് മൊത്തം വിദേശ ടൂറിസ്റ്റുകളുടെ 6.8 ശതമാനത്തോളം വരും. വിദേശ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ബംഗ്ലാദേശിൽ നിന്നാണ്. യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള സന്ദർശകരാണ് തൊട്ടു പിന്നിൽ. 2020-ലെ മൊത്തം വിദേശ വിനോദസഞ്ചാരികളിൽ 20 ശതമാനം ബം​ഗ്ലാദേശിൽ നിന്നും 14.3 ശതമാനം യുഎസിൽ നിന്നും 10.6 ശതമാനം യുകെയിൽ നിന്നുമായിരുന്നു.

    വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രകടനമാണ് തമിഴ്നാട് കാഴ്വെയ്ക്കുന്നത്. കോവിഡ് മഹാമാരി ടൂറിസം മേഖലയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വരാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാ​ഗത്തു നിന്നും ഉള്ളത്
    Published by:Arun krishna
    First published: