• HOME
 • »
 • NEWS
 • »
 • life
 • »
 • Tree Transplantation | മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം

Tree Transplantation | മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം

തിരുനെൽവേലി-തെങ്കാശി സംസ്ഥാന ഹൈവേയിൽ ആകെ കണ്ടെത്തിയ 1,305 മരങ്ങളിൽ 100 മരങ്ങൾ ഇതിനകം മാറ്റിനട്ടു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുക എന്നതും. വികസനത്തിന്റെ പേരിൽ നിരവധി മരങ്ങളാണ് വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ റോഡ്‌ വികസനത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുന്ന മരങ്ങൾ തന്നെ ധാരാളമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ രീതി അവലംബിക്കുകയാണ് തമിഴ്നാട് (Tamil Nadu). തിരുനെൽവേലി-തെങ്കാശി ഹൈവേ വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിച്ചു മാറ്റേണ്ട ഘട്ടത്തിൽ വ്യത്യസ്തമായ ചിന്തയുമായി എത്തിയത് ഭാരതിയാർ സർവ്വകലാശാലയിലെ (Bharathiar University) പരിസ്ഥിതി ശാസ്ത്ര വിഭാഗമാണ് (Department of Environmental Sciences). പാതയുടെ വീതി കൂട്ടലിൽ നഷ്ടപ്പെട്ടേക്കാവുന്ന മരങ്ങളുടെ സംരക്ഷണം ആയിരുന്നു അവരുടെ ലക്ഷ്യം. മരം മുറിച്ചു മാറ്റുന്നതിന് പകരം മരം മാറ്റി നടൽ (Tree Transplantation) എന്ന ആശയമാണ് ഇവർ അവതരിപ്പിച്ചത്. ഇതിലൂടെ തുടക്കമായത് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽയജ്ഞത്തിനാണ്.

  തമിഴ്നാട് റോഡ് സെക്ടർ പ്രോജക്ടിന് (ടിഎൻആർഎസ്പി) കീഴിലാണ് ഹൈവേയ്ക്ക് വീതി കൂട്ടുന്നത്. തിരുനെൽവേലി-തെങ്കാശി സംസ്ഥാന ഹൈവേയിൽ ആകെ കണ്ടെത്തിയ 1,305 മരങ്ങളിൽ 100 മരങ്ങൾ ഇതിനകം തന്റെ സംഘം പറിച്ചുനട്ടതായി പരിസ്ഥിതി ശാസ്ത്ര പ്രോജക്ട് ഓഫീസറും മരങ്കാലുക്കാന മറുവാഴ്‌വ് അമൈപ്പ് (Marankalukkana Maruvazhvu Amaippu) പ്രസിഡന്റുമായ ഒസൈ സയ്യിദ് പറഞ്ഞു. ശേഷിക്കുന്ന മരങ്ങൾ പദ്ധതിയുടെ ഭാഗമായി ഉടനെ മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വെമ്പു, വാഗൈ, ഇലുപ്പൈ, ഉസിലൈ, പൂവരശു, അതി, നാവൽ, പുങ്കൻ, ആൽമരം, പീപ്പൽ മരങ്ങൾ എന്നീ മരങ്ങളാണ് സംസ്ഥാന പാതയ്ക്ക് ഇരു വശവും ഉള്ളത്. ഈ മരങ്ങൾക്ക് 10 മുതൽ 65 വർഷം വരെ പ്രായമുണ്ട്. ഇതിനുമുൻപ് തിരുനെൽവേലി അടക്കം വിവിധ സ്ഥലങ്ങളിൽ ഞങ്ങൾ വലിയ വൃക്ഷങ്ങളടക്കം മാറ്റി വെച്ചിട്ടുണ്ടെകിലും തെങ്കാശിയിൽ നടക്കുന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ട്രീ ട്രാൻസ്പ്ലാന്റേഷൻപദ്ധതി ആയിരിക്കും എന്ന് സെയ്ദ് പറഞ്ഞു.

  Also Read- Internal examination | 'ആ ഓർമ്മ എന്നെ വേട്ടയാടുന്നു': ദോഹാ വിമാനത്താവളത്തിലെ അനുഭവം പങ്കുവച്ച് വനിത

  സംസ്ഥാന പാതയുടെ വീതി കൂട്ടൽ പദ്ധതി നടപ്പിലാക്കുന്ന ടിഎൻആർഎസ്പി ഉദ്യോഗസ്ഥർ വ്യത്യസ്തമായ ഈ ആശയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ധാരാളം സമയം വേണ്ടി വരുന്ന ഒന്നായിട്ടുപോലും മരം മാറ്റിവെക്കൽ എന്ന ആശയത്തിന് അവർ പച്ചക്കൊടി കാണിക്കുകയായിരുന്നു. തെങ്കാശിയിലെ ഈ വലിയ ട്രാൻസ്പ്ലാൻറേഷൻ ഡ്രൈവിന്റെ വിജയം തീർച്ചയായും ഇനി വരാനിരിക്കുന്ന എല്ലാ റോഡ് വികസന പദ്ധതികളിലും മരങ്ങൾ പറിച്ചുനടാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കുമെന്നും ലോകത്തിനു തന്നെ ഇത് മാതൃകയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി റോഡ് പണിയുമ്പോഴോ വീതി കൂട്ടുമ്പോഴോ മരങ്ങൾ മുറിച്ചു മാറ്റിയാൽ പദ്ധതി പൂർത്തിയാകുമ്പോൾ പൊതുവെ ഹൈവേകൾ വിജനമായാണ് കാണപ്പെടുക. എന്നാൽ പുതിയ പദ്ധതിയിലൂടെ ഈ കാഴ്ചയ്ക്ക് മാറ്റം വരുകയാണ്. ഭാരതിയാർ സർവ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിന്റെ ട്രീ റീപ്ലാന്റേഷൻ പദ്ധതി പുതിയൊരു തുടക്കമാകട്ടെ എന്ന് വകുപ്പ് മേധാവി എ മണിമേഖലൻ ആശംസിച്ചു. മരം പറിച്ചു നടുന്ന സമയങ്ങളിൽ മഴ പെയ്തത് പറിച്ചുനടൽ എളുപ്പമാക്കിയെന്നും ഈ കാലാവസ്ഥ പറിച്ചുനട്ട മരങ്ങളുടെ അതിജീവന നിരക്ക് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Rajesh V
  First published: