• HOME
  • »
  • NEWS
  • »
  • life
  • »
  • Wedding | തമിഴ്‌നാട് സ്വദേശിനി ബ്രാഹ്മണ ആചാരപ്രകാരം ബംഗ്ലാദേശ് യുവതിയെ വിവാഹം ചെയ്തു

Wedding | തമിഴ്‌നാട് സ്വദേശിനി ബ്രാഹ്മണ ആചാരപ്രകാരം ബംഗ്ലാദേശ് യുവതിയെ വിവാഹം ചെയ്തു

തങ്ങളുടെ ഏറ്റവും വലിയ ഭയം ഇന്ത്യയിലെ ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളുമായുള്ള ബന്ധം വേണ്ടെന്ന് വെയ്ക്കുമോ എന്നായിരുന്നു. സുബിക്ഷ എങ്ങനെ സമൂഹത്തില്‍ പിടിച്ചുനില്‍ക്കുമെന്നും എങ്ങനെ അമ്മയാകും എന്നതുമായിരുന്നു മറ്റൊരു ഭയമെന്ന് പൂര്‍ണപുഷ്പകല പറയുന്നു.

  • Last Updated :
  • Share this:
    ബംഗ്ലാദേശി യുവതിയെ (bangladeshi girl) വിവാഹം ചെയ്ത് തമിഴ്‌നാട് സ്വദേശിനി (tamilnadu woman). പരമ്പരാഗത രീതിയില്‍ ചെന്നൈയില്‍ (chennai) വച്ചായിരുന്നു വിവാഹം (wedding). തമിഴ് ബ്രാഹ്മണരുടെ പരമ്പരാഗത രീതിയില്‍ തന്റെ പിതാവിന്റെ മടിയില്‍ ഇരുന്നുകൊണ്ടാണ് സുബിക്ഷ സുബ്രഹ്മണി ബംഗ്ലാദേശ് സ്വദേശിനിയായ ടീന ദാസിനെ വിവാഹം കഴിച്ചത്. ബുധനാഴ്ചയായിരുന്നു വിവാഹം.

    ''ഇതെല്ലാം ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഒരിക്കലും നടക്കുമെന്ന് കരുതിയിരുന്നില്ല,'' സുബിക്ഷ പറഞ്ഞു. '' ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുകയും ഞങ്ങള്‍ക്ക് വേണ്ടി എല്ലാ ആചാരങ്ങളുമനുസരിച്ച് വിവാഹം നടത്തുകയും ചെയ്തു. ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്,'' സുബിക്ഷ കൂട്ടിച്ചേര്‍ത്തു. ടീന ബംഗ്ലാദേശിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. കാനഡയിലെ കാല്‍ഗറിയിലാണ് ഇരുവരും താമസിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയാണ് സുബിക്ഷ ജോലി ചെയ്യുന്നത്.

    '' ഞാന്‍ വളര്‍ന്നത് മധുരയിലാണ്. പിന്നീട് ഖത്തറിലേക്ക് താമസം മാറി. കാനഡയിലേക്ക് മാറിയതിന് ശേഷമാണ് ഞങ്ങള്‍ ഇങ്ങനെ ഒരു കമ്മ്യൂണിറ്റിയെ കുറിച്ച് പോലും പഠിച്ചത്, '' സുബിക്ഷയുടെ അമ്മ പൂര്‍ണപുഷ്പകല പറഞ്ഞു. കാല്‍ഗറിയില്‍ പ്ലേ സ്‌കൂള്‍ നടത്തുകയാണ് അവര്‍. തങ്ങളുടെ ഏറ്റവും വലിയ ഭയം ഇന്ത്യയിലെ ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളുമായുള്ള ബന്ധം വേണ്ടെന്ന് വെയ്ക്കുമോ എന്നായിരുന്നു. സുബിക്ഷ എങ്ങനെ സമൂഹത്തില്‍ പിടിച്ചുനില്‍ക്കുമെന്നും എങ്ങനെ അമ്മയാകും എന്നതുമായിരുന്നു മറ്റൊരു ഭയമെന്ന് പൂര്‍ണപുഷ്പകല പറയുന്നു. അവസാനം തങ്ങളുടെ ചിന്താഗതികളെല്ലാം മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    ടീന ഒരു ലെസ്ബിയന്‍ ആണ്. അത് തിരിച്ചറിയുന്നതിന് മുമ്പ്, ഒരു യുവാവിനെ വിവാഹം കഴിച്ചു. നാല് വര്‍ഷം അയാളുമൊത്ത് ജീവിച്ചിരുന്നു. ''വടക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ ഒരു ചെറിയ പട്ടണമായ മൗള്‍വിബസാറിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ സഹോദരിയുടെ നിര്‍ദേശ പ്രകാരമാണ് 2003ല്‍ ഞാനും മാതാപിതാക്കളും മോണ്‍ട്രിയയില്‍ എത്തിയത്, '' ടീന പറഞ്ഞു. 'എന്റെ അച്ഛനും അമ്മയ്ക്കും LGBTQI+ കമ്മ്യൂണിറ്റിയെ കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു, എനിക്ക് ഒരു രോഗമുണ്ടെന്നാണ് അവര്‍ കരുതിയിരുന്നത്. 19-ാമത്തെ വയസ്സില്‍ അവര്‍ എന്നെ വിവാഹം കഴിപ്പിച്ചു. വിവാഹം കഴിച്ചാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു അവരുടെ വിചാരം,'' ടീന പറഞ്ഞു.

    ആറ് വര്‍ഷം മുമ്പ് ഒരു ആപ്പിലൂടെയാണ് ടീനയും സുബിക്ഷയും കണ്ടുമുട്ടിയത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ ടീനയുടെ മൂത്ത സഹോദരി അവളുമായുള്ള എല്ലാ ബന്ധവും വേണ്ടെന്ന് വെച്ചു. ടീനയുടെ കുടുംബവും അവളെ ഒഴിവാക്കി. വിവാഹത്തിന് ടീനയുടെ ഒരു ബന്ധു മാത്രമാണ് പങ്കെടുത്തത്. സുബിക്ഷയുടെ മുത്തശ്ശി പത്മാവതിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കാനഡയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ കാല്‍ഗറിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ഏഷ്യ യാത്ര നടത്താനുള്ള ഒരുക്കത്തിലാണ്.
    Published by:Amal Surendran
    First published: