ആക്രി പെറുക്കി ഭൂമി വാങ്ങി, അതിൽ സ്വന്തം പ്രതിമ സ്ഥാപിച്ചു; നല്ലതമ്പി ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ!

അഞ്ചടി ഉയരമുള്ള സ്വന്തം പ്രതിമ എന്തിനാണ് നല്ലതമ്പി പണിതത്?

News18 Malayalam | news18-malayalam
Updated: September 24, 2020, 8:28 PM IST
ആക്രി പെറുക്കി ഭൂമി വാങ്ങി, അതിൽ സ്വന്തം പ്രതിമ സ്ഥാപിച്ചു; നല്ലതമ്പി ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ!
nalla thambi statue
  • Share this:
തമിഴ് നാട്ടിലെ സേലത്തിന് അടുത്തുള്ള ഒരു ഗ്രാമമാണ് അതനൂർപ്പട്ടി. അവിടെ നല്ലതമ്പിയെന്ന പേരിൽ അറുപതുകാരനായ ഒരു മനുഷ്യനുണ്ട്. ജോലി ആക്രി പെറുക്കൽ. അടുത്തിടെ നല്ലതമ്പി വാർത്തകളിൽ ഇടംനേടി. ആക്രി പെറുക്കി കിട്ടിയ വരുമാനം കൂട്ടിവെച്ച് കുറച്ചു സ്ഥലം വാങ്ങി അവിടെ സ്വന്തം പ്രതിമ സ്ഥാപിച്ചതാണ് അയാളെ വാർത്തകളിലെത്തിച്ചത്. അഞ്ചടി ഉയരമുള്ള സ്വന്തം പ്രതിമ എന്തിനാണ് നല്ലതമ്പി പണിതത്?

കഷ്ടപ്പെട്ട് ആക്രി പെറുക്കി നല്ലതമ്പി വാങ്ങിയ സ്ഥലത്തിന് ഇന്ന് എട്ടുലക്ഷം രൂപ മതിപ്പുണ്ട്. അവിടെയാണ് അദ്ദേഹം സ്വന്തം പ്രതിമ സ്ഥാപിച്ചത്. ജീവിതം ആഘോഷിക്കാൻ വേണ്ടിയാണ് കൂലിപ്പണി ചെയ്തു സ്ഥലം വാങ്ങി തന്‍റെ തന്നെ പ്രതിമ സ്ഥാപിച്ചതെന്ന് നല്ലതമ്പി പറയുന്നു. തന്നെപ്പോലെ ഒരാൾ ജീവിച്ചിരുന്നുവെന്നത് ജനം അറിയണമെന്നും അതിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തിൽ കഷ്ടപ്പെട്ടതൊക്കെ തിരിച്ചറിയപ്പെടാതെ പോകരുതെന്ന് നല്ലതമ്പി പറയുന്നു. തന്‍റെ കഷ്ടപ്പാടുകളെക്കൂറിച്ച് പൊതുസമൂഹം അറിയണം. അതുകൊണ്ടാൻ താൻ പ്രതിമ സ്ഥാപിച്ചതെന്നും നല്ലതമ്പി പറയുന്നു. പ്രതിമ നിർമാണം പൂർത്തിയായതോടെ തന്‍റെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായതെന്നും നല്ലതമ്പി പറയുന്നു.
You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
ജീവിതം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് നല്ലതമ്പിയെ കണ്ടുപഠിക്കാൻ തയ്യാറെടുക്കുകയാണ് അതനൂർപ്പട്ടിയിലെ നാട്ടുകാർ. നല്ലതമ്പിയുടെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണെന്നും അവർ പറയുന്നു. സ്ഥലം വാങ്ങി പ്രതിമ പണിയാൻ ഇതുവരെ പത്തുലക്ഷത്തോളം രൂപ നല്ലതമ്പിക്ക് ചെലവായിട്ടുണ്ട്.
Published by: Anuraj GR
First published: September 24, 2020, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading