• HOME
  • »
  • NEWS
  • »
  • life
  • »
  • Work From Home | വർക്ക് ഫ്രം തുടരുമോ? വിവിധ ഐടി കമ്പനികളുടെ തീരുമാനങ്ങളറിയാം

Work From Home | വർക്ക് ഫ്രം തുടരുമോ? വിവിധ ഐടി കമ്പനികളുടെ തീരുമാനങ്ങളറിയാം

ജോലിയും വ്യക്തി ജീവിതവും തമ്മിൽ മികച്ച രീതിയിൽ ബാലൻസ് കൈവരിക്കാൻ സാധിക്കുന്നതിനാലും പണം ലാഭിക്കാൻ കഴിയുന്നതിനാലും മിക്ക ജീവനക്കാർക്കും വർക്ക് ഫ്രം ഹോമിനോടാണ് പ്രിയം

work from home

work from home

  • Last Updated :
  • Share this:
    കോവിഡ് മഹാമാരിക്ക് (Covid 19) ഇതുവരെ അവസാനമായിട്ടില്ലെന്നും നൂറ്റിപ്പത്തോളം രാജ്യങ്ങളിൽ കേസുകൾ വർധിച്ചു വരികയാണെന്നും ലോകാരോ​ഗ്യ സംഘടന (World Health Organization) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം (Work From Home) തന്നെ തുടരണോ അതോ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കണോ എന്ന കാര്യത്തിൽ പല കമ്പനികളും ആശയക്കുഴപ്പത്തിലാണ്. ഐടി ഭീമൻമാരായ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവർ വർക്ക് ഫ്രം ഹോം ദീർഘകാലത്തേക്ക് തുടരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൈബ്രിഡ് മോഡൽ (hybrid model) ആകും ഈ കമ്പനികൾ പിന്തുടരുക.

    പ്രൊഡക്ട്, സാങ്കേതികവിദ്യ, ബിസിനസ് റോളുകളിലുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം തുടരാമെന്ന് പേടിഎമ്മും അടുത്തിടെ അറിയിച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ സിനോപ്‌സിസും വർക്ക് ഫ്രം മോഡലാണ് ഇപ്പോഴും പിന്തുടരുന്നത്. ജോലിയും വ്യക്തി ജീവിതവും തമ്മിൽ മികച്ച രീതിയിൽ ബാലൻസ് കൈവരിക്കാൻ സാധിക്കുന്നതിനാലും പണം ലാഭിക്കാൻ കഴിയുന്നതിനാലും മിക്ക ജീവനക്കാർക്കും വർക്ക് ഫ്രം ഹോമിനോടാണ് പ്രിയം.

    വിവിധ ഐടികമ്പനികൾ വർക്ക് ഫ്രം ഹോം സംബന്ധിച്ചെടുത്ത തീരുമാനങ്ങളെക്കുറിച്ച് കൂടുതൽ വിശദാംസങ്ങളറിയാം.

    ടിസിഎസ് (TCS) - ദീർഘകാലാടിസ്ഥാനത്തിൽ ഹൈബ്രിഡ് മാതൃക പിന്തുടരാൻ പദ്ധതിയിടുന്നതായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസ് അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടും ഓപ്പറേറ്റിംഗ് സോണുകളും (OOZ) ഹോട്ട് ഡെസ്‌ക്കുകളും സജ്ജീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ജീവനക്കാർക്ക് ഏത് ടിസിഎസ് ഓഫീസിൽ നിന്നും ടീം അംഗങ്ങളുമായി പ്രവർത്തിക്കാനും ഇടപഴകാനും സാധിക്കുന്ന സംവിധാനമാണിത്. 25×25 മോഡലാണ് ടിസിഎസ് പിന്തുടരുന്നത്. ഇതനുസരിച്ച്, കമ്പനിയുടെ ജീവനക്കാരിൽ 25 ശതമാനത്തിൽ കൂടുതൽ ഒരേ സമയം ഒരു ഓഫീസിൽ ജോലി ചെയ്യേണ്ടതില്ല. ജീവനക്കാർ 25 ശതമാനത്തിൽ കൂടുതൽ സമയം ഓഫീസിലിരുന്ന് ജോലി ചെയ്യുകയും വേണ്ട.

    Also Read- കപ്പ എടുക്കാം, പണം പെട്ടിയിലിടാം; ഇവിടെ പണപ്പെട്ടിക്ക് കാവൽ കടക്കാരന്‍റെ വിശ്വാസം

    ഇൻഫോസിസ് (Infosys) - ദീർഘ കാലത്തേക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാനാണ് ഇൻഫോസിസും ആലോചിക്കുന്നത്. ഓഫീസുകളെല്ലാം ഘട്ടം ഘട്ടമായാകും തുറക്കുക. നിലവിൽ 5 ശതമാനം മുതിർന്ന ഉദ്യോഗസ്ഥർ മാത്രമാണ് ഓഫീസുകളിൽ എത്തുന്നത്. ക്ലൈന്റുകൾ, റെഗുലേറ്ററി പരിതസ്ഥിതികൾ, മറ്റു മുൻ​ഗണനകൾ എന്നിവ കണക്കിലെടുത്ത് ഹൈബ്രിഡ് മോഡൽ ദീർഘകാലത്തേക്ക് പിന്തുടരുമെന്നും കമ്പനി അറിയിച്ചു. എല്ലാ പാദത്തിലും ഇത് അവലോകനം ചെയ്യാനും ഇൻഫോസിസ് ആലോചിക്കുന്നുണ്ട്.

    എച്ച്സിഎൽ ടെക്നോളജീസ് (HCL Technologies) - തങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുൻ‌ഗണയിൽ പെട്ട കാര്യമാണെന്ന് എച്ച്സിഎൽ ടെക്നോളജീസ് വ്യക്തമാക്കിയിരുന്നു. ബിസിനസ് പ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനും അതുവഴി ക്ലൈന്റുകൾക്ക് തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എച്ച്സിഎൽ ടെക്നോളജീസ് അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: