• HOME
  • »
  • NEWS
  • »
  • life
  • »
  • TEACHERS DAY HISTORY AND SIGNIFICANCE KM

Teachers' Day 2021|  അധ്യാപകര്‍ക്കായൊരു ദിനം; വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും

ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നത്

 ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നത്

ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നത്

  • Share this:
    നാം ഓരോരുത്തരുടെയും ജീവിതത്തില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ പല സാഹചര്യങ്ങളും നേരിടാന്‍ അവര്‍ തന്ന വിലയേറിയ ഉപദേശങ്ങളും, ഒരു വിളിക്കപ്പുറം തങ്ങളുണ്ടെന്ന ആത്മവിശ്വാസവും നാം ഓരോരുത്തരുടെ ജീവിതത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ടാകും. എല്ലാ അധ്യാപക ദിനത്തിലും, നാം നമ്മുടെ ജീവിതത്തിലെ അധ്യാപകരുടെ പ്രാധാന്യം ആഘോഷിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതം മെച്ചപ്പെട്ടതാക്കാന്‍ ഓരോ അധ്യാപകരും നടത്തിയ പരിശ്രമങ്ങളെയും ആദരിക്കുകയും അംഗീകരിക്കുകയുമാണ് അധ്യാപക ദിനം ആചരിക്കുന്നതിലൂടെ എല്ലാ വര്‍ഷവും നാം ചെയ്യുന്നത്.

    പല രാജ്യങ്ങളിലും പല ദിവസങ്ങളിലായാണ് അധ്യാപക ദിനം ആചരിക്കുന്നതും ആഘോഷിക്കുന്നതും. ഇന്ത്യയിൽ അത് സെപ്റ്റംബർ 5നാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്. പ്രശസ്ത പണ്ഡിതനും, ഭാരതരത്‌ന സ്വീകർത്താവുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നത്. ഇത് കൂടാതെ അദ്ദേഹം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായും അതിന് ശേഷം രാഷ്ട്രപതിയായും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

    അധ്യാപക ദിനം: ചരിത്രം

    നേരത്തെ പറഞ്ഞത് പോലെ, ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കപ്പെടുന്നത്. 1888 സെപ്റ്റംബർ 5ന് തുരുട്ടണി പട്ടണത്തിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സമർത്ഥനായ വിദ്യാർത്ഥി, കഴിവുറ്റ അധ്യാപകൻ, തത്വ ചിന്തകൻ, രാജ്യതന്ത്രജ്ഞൻ തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

    1952 മുതൽ 1962 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി എന്ന സ്ഥാനം വഹിച്ച പ്രതിഭയാണ് ഡോ. എസ് രാധാകൃഷ്ണൻ. തുടർന്ന് 1962ൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേൽക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി അധ്യാപക ദിനം ആഘോഷിച്ചത് 1962 സെപ്റ്റംബർ 5നാണ്.

    അധ്യാപക ദിനം: പ്രാധാന്യം

    രാജ്യത്തിന്റെ നിർമ്മാണ പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അധ്യാപകർ വഹിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ശരിയായ രൂപം നൽകുന്നതിൽ സ്വന്തം ജീവിതം സമർപ്പിച്ചവരാണ് ഓരോ അധ്യാപകനും. ബാല്യം മുതൽക്ക് ഓരോ വ്യക്തിയുടെയും ജീവിതം ശരിയായ വഴിത്താരയിലെത്തിക്കാൻ അധ്യാപകർ നടത്തിയ ശ്രമങ്ങൾ വളരെ വലുതാണ്, അത് അംഗീകാരമർഹിക്കുന്നതുമാണ്. അവ നമ്മെ ശക്തരാക്കുന്നു.

    ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നേരിടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകർ നമുക്ക് കൃത്യമായ ധാരണ നൽകുന്നു. അതുപോലെ തന്നെ എങ്ങനെയാണ് അവയെ നേരിടേണ്ടി വരുന്നതെന്നും അവർ നമ്മെ പഠിപ്പിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൽ അവർ ചെലുത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ തിരിച്ചറിയപ്പെടേണ്ടതും അവ ആഘോഷിക്കപ്പെടേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

    രാജ്യമൊട്ടാകെ ഈ ദിനം ആഘോഷിക്കുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്ന അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ഓരോ വിദ്യാർത്ഥിയും അധ്യാപക ദിനം ആഘോഷിക്കുന്നു.
    Published by:Karthika M
    First published:
    )}