നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Testosterone Therapy | ഹാർട്ട് അറ്റാക്കും സ്ട്രോക്കും കുറയ്ക്കാൻ പുരുഷ ഹോർമോൺ ഉപയോഗിച്ച് തെറാപ്പി ചികിത്സ

  Testosterone Therapy | ഹാർട്ട് അറ്റാക്കും സ്ട്രോക്കും കുറയ്ക്കാൻ പുരുഷ ഹോർമോൺ ഉപയോഗിച്ച് തെറാപ്പി ചികിത്സ

  ടെസ്റ്റോസ്റ്റിറോൺ തെറാപ്പിയിൽ പങ്കെടുത്ത 412 പേരിൽ 16 പേർ മരിച്ചു. എന്നാൽ ഇവരിൽ ആർക്കും ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടായില്ല. ടെസ്റ്റോസ്റ്റിറോൺ സപ്ലിമെന്റുകൾ കഴിക്കേണ്ടെന്ന് തീരുമാനിച്ച 393 പേരിൽ 74 പേർ മരിച്ചു, 70 പേർക്ക് ഹൃദയാഘാതവും 59 പേർക്ക് സ്ട്രോക്കും ഉണ്ടായാണ് മരണം സംഭവിച്ചത്.

  Heart_Attack

  Heart_Attack

  • Share this:
   പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറവുള്ളവരിൽ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യൂറോപ്യൻ അസോസിയേഷൻ ഓഫ് യൂറോളജി കോൺഗ്രസിൽ അവതരിപ്പിച്ച പത്തുവർഷം പഠനത്തിൽ ടെസ്റ്റോസ്റ്റിറോൺ കുറവുള്ള ജർമ്മനി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമായി 800 ഓളം പേർ പങ്കെടുത്തു, അവരുടെ കുടുംബ ചരിത്രം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, ശരീര ഭാരം എന്നിവ ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണ നിലയിൽ കുറവുള്ളവരിൽ ദുർബലമായ മാനസികനില, വിശപ്പ് ഇല്ലായ്മ, വിഷാദം, ഉദ്ധാരണക്കുറവ്, ലൈംഗികശേഷി നഷ്ടപ്പെടൽ, കുറഞ്ഞ ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

   അതേസമയം ഇവരിൽ ചിലരെ ടെസ്റ്റോസ്റ്റീറോൺ തെറാപ്പിക്ക് വിധേയമാക്കിയതോടെ അത്ഭുതാവഹമായ ഫലമാണ് ഉണ്ടായത്. ഇതിനൊപ്പം ഭക്ഷണക്രമം, മദ്യം, പുകവലി, വ്യായാമം എന്നിവ ഉൾപ്പടെ ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ചെയ്തതോടെയാണ് ഹൃദയാഘാത, സ്ട്രോക്ക് സാധ്യത കുറയുന്നത്.

   ടെസ്റ്റോസ്റ്റിറോൺ തെറാപ്പിയിൽ പങ്കെടുത്ത 412 പേരിൽ 16 പേർ മരിച്ചു. എന്നാൽ ഇവരിൽ ആർക്കും ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടായില്ല. ടെസ്റ്റോസ്റ്റിറോൺ സപ്ലിമെന്റുകൾ കഴിക്കേണ്ടെന്ന് തീരുമാനിച്ച 393 പേരിൽ 74 പേർ മരിച്ചു, 70 പേർക്ക് ഹൃദയാഘാതവും 59 പേർക്ക് സ്ട്രോക്കും ഉണ്ടായാണ് മരണം സംഭവിച്ചത്.

   പ്രായത്തിലുള്ള വ്യത്യാസം കണക്കിലെടുക്കുമ്പോഴും - ടെസ്റ്റോസ്റ്റിറോൺ എടുക്കുന്ന ഗ്രൂപ്പിന് മറ്റ് ഗ്രൂപ്പിനേക്കാൾ ശരാശരി അഞ്ച് വയസ്സ് കുറവായിരുന്നു. 55 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ടെസ്റ്റോസ്റ്റീറോൺ തെറാപ്പി മൂലം 25 ശതമാനം കുറച്ചു; 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് അപകടസാധ്യത 15 ശതമാനം കുറയ്ക്കാനു സാധിച്ചു.

   Also Read- Weight Loss | ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഇവ കഴിക്കാൻ പാടില്ല

   ടെസ്റ്റോസ്റ്റിറോൺ തെറാപ്പിയിലെ പുരുഷന്മാരുടെ ആരോഗ്യവും മറ്റ് നടപടികളിലൂടെ മെച്ചപ്പെട്ടു. അവർക്ക് ശരീരഭാരം കുറഞ്ഞു, കൊളസ്ട്രോൾ നിലയും കരളിന്റെ പ്രവർത്തനവും മെച്ചപ്പെട്ടു, പ്രമേഹം നന്നായി നിയന്ത്രിക്കുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു.

   ഖത്തറിലെ ഹമാദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള പ്രൊഫസർ ഒമർ അബൂമർസൌക്ക് ഈ പഠനത്തെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ ഈ പുരുഷന്മാരെല്ലാം സാധാരണയായി ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ, ടെസ്റ്റോസ്റ്റീറോൺ തെറാപ്പി ചികിത്സയിലൂടെ അവരിൽ ഈ അപകട സാധ്യത ഇല്ലാതായി. ടെസ്റ്റോസ്റ്റീറോൺ തെറാപ്പിയ്ക്ക് ഈ പ്രത്യേക ഗ്രൂപ്പിലെ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് വ്യക്തമാണ്. എന്നിരുന്നാലും, ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എല്ലാവരിലും പ്രായോഗികമല്ല. ചില മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് മാത്രമേ ഇത് പരിഗണിക്കാവൂ'.

   Also Read- Egg | ഒരാൾക്ക് ദിവസവും എത്ര മുട്ട കഴിക്കാം? മുട്ടയുടെ ഗുണങ്ങൾ അറിയാം

   “സാധാരണ നിലയിലുള്ളവരോ അല്ലെങ്കിൽ ഹോർമോണിന്റെ അളവ് കുറച്ചുകൊണ്ട് നന്നായി പ്രവർത്തിക്കുന്നവരോ ടെസ്റ്റോസ്റ്റിറോൺ തെറാപ്പിക്ക് വിധേയമാകുന്നത് കാര്യങ്ങൾ ഗുരുതരമാക്കും,” പ്രൊഫസർ അബൂമർസൌക്ക് പറയുന്നു. ചില മാനസികവും ജീവശാസ്ത്രപരവുമായ പ്രവർത്തനങ്ങൾക്ക് പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ ആവശ്യമാണെങ്കിലും, മറ്റ് രോഗലക്ഷണങ്ങൾ കാണിക്കുന്ന താഴ്ന്ന നിലയിലുള്ളവർക്ക് മാത്രമേ ടെസ്റ്റോസ്റ്റിറോൺ തെറാപ്പിയിൽ നിന്ന് പ്രയോജനം ലഭിക്കൂ.
   Published by:Anuraj GR
   First published:
   )}