നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലോക്ക്ഡൗണ്‍ ജനന നിരക്ക് ഉയർത്തുന്നുവെന്ന് ഡോക്ടർമാർ; 91 മണിക്കൂറിൽ 107 പ്രസവങ്ങളുടെ റെക്കോഡുമായി ആശുപത്രി

  ലോക്ക്ഡൗണ്‍ ജനന നിരക്ക് ഉയർത്തുന്നുവെന്ന് ഡോക്ടർമാർ; 91 മണിക്കൂറിൽ 107 പ്രസവങ്ങളുടെ റെക്കോഡുമായി ആശുപത്രി

  കഴിഞ്ഞവർഷം 6000 പ്രസവങ്ങളാണ് ആൻഡ്രൂ വുമൺ ആശുപത്രിയിൽ നടന്നത്. ഇതിൽ 100 ഇരട്ടക്കുട്ടികളും രണ്ടുമൂന്ന് കുട്ടികളും ഉൾപ്പെടുന്നു.

  Credits: Facebook/ Baylor Scott & White Health

  Credits: Facebook/ Baylor Scott & White Health

  • Share this:
   91 മണിക്കൂറിനുള്ളിൽ 107 പ്രസവം നടത്തി റെക്കോർഡിട്ട് അമേരിക്കയിലെ ആശുപത്രി. ടെക്സാസിലുള്ള ബയ്ലർസ്കോട്ട് ആൻഡ് വൈറ്റ് ഓൾ സെയിന്റ് മെഡിക്കൽ സെന്ററിലെ ആൻഡ്രൂ വുമൺ ആശുപത്രിയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.

   സാധാരണഗതിയിൽ ദിവസേന ശരാശരി 16 പ്രസവങ്ങളാണ് ആൻഡ്രൂ വുമൺ ആശുപത്രിയിൽ നടക്കാറുള്ളത്. ടെക്സാസിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയായി ഇതിനെ കണക്കാക്കാറുണ്ട്. എന്നാൽ, ജൂൺ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 107 പ്രസവമാണ് ആശുപത്രിയിൽ നടന്നത്. 48 മണിക്കൂറിനിടെ 41 പ്രസവങ്ങൾ എന്ന ആശുപത്രിയുടെ പഴയ റെക്കോർഡാണ് ഇതോടെ തകർക്കപ്പെട്ടത്.

   ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശുപത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രസവ വിഭാഗത്തിലെ ഡോക്ടർമാരും ജീവനക്കാരും കുറച്ച് ദിവസം തിരക്കിലായിരുന്നു എന്നും 91 മണിക്കൂറിനിടെ 107 പ്രസവം നടന്നു എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

   തയ്യാറാക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ വിഭവങ്ങളെന്ന് ബ്രിട്ടീഷ് പഠന റിപ്പോ‍ർട്ട്; ഏറ്റവും എളുപ്പം ജ‍ർമ്മൻ വിഭവങ്ങൾ

   കോവിഡിനെ തുടർന്ന് ആദ്യഘട്ടത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ ഡിസംബർ, ജനുവരി മാസത്തിൽ പ്രസവത്തിൽ വലിയൊരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗുഡ്മോണിംഗ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രസവ വിഭാഗത്തിലെ നഴ്സായ മിഷേൽ സ്റ്റെമ്ലി പറയുന്നു. 'എന്നാൽ പ്രതീക്ഷിച്ചത് പോലെ അത് സംഭവിച്ചില്ല. സാധാരണ എണ്ണം പ്രസവങ്ങൾ തന്നെയാണ് ഈ കാലഘട്ടത്തിൽ നടന്നത്. എന്നാൽ, ഇപ്പോൾ അന്ന് പ്രതീക്ഷിച്ചതു പോലെ പ്രസവങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു.' - മിഷേൽ വിശദീകരിച്ചു.   പ്രസവങ്ങളുടെ എണ്ണം കൂടുന്നത് സ്വാഭാവികമായും തങ്ങളുടെ ജോലിഭാരം വർദ്ധിപ്പിക്കും എങ്കിലും പുതിയൊരു കുഞ്ഞിനെ സ്വാഗതം ചെയ്ത് രക്ഷിതാക്കളുടെ സന്തോഷത്തിൽ ഭാഗമാകുന്നത് ആനന്ദം നൽകുന്ന കാര്യമാണെന്നും മിഷേൽ കൂട്ടിച്ചേർത്തു.

   കെ - റെയിൽ പദ്ധതിക്ക് എതിരെ എറണാകുളം - അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

   പ്രസവത്തിന് ശേഷം അമ്മയെ ലേബർ റൂമിൽ നിന്ന് പെട്ടെന്ന് മാറ്റിയാണ് കൂടുതൽ പ്രസവങ്ങൾ സുഗമമായി തന്നെ നടത്തിയത്. പ്രസവത്തിന് ശേഷം അമ്മയുടെ ആരോഗ്യം വീണ്ടെടുത്ത ഉടൻ ലേബർ റൂമിൽ നിന്ന് മറ്റ് റൂമിലേക്ക് ഇവരെ മാറ്റി അടുത്ത ഗർഭിണിയെ പ്രവേശിപ്പിക്കുകയാണ് ചെയ്ത്.

   പ്രസവങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ആശുപത്രി ജീവക്കാർ വിശ്വസിക്കുന്നത്. കോവിഡ് മഹാമാരി കാരണമുള്ള ലോക്ക്ഡൗണ്‍ ആണ് ഇതിന് കാരണം എന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ ജനനനിരക്ക് വലിയ രീതിയിൽ വർദ്ധിക്കാൻ ഇടയുണ്ടെന്നും ആശുപത്രി അധികൃതർ കരുതുന്നു.

   കഴിഞ്ഞവർഷം 6000 പ്രസവങ്ങളാണ് ആൻഡ്രൂ വുമൺ ആശുപത്രിയിൽ നടന്നത്. ഇതിൽ 100 ഇരട്ടക്കുട്ടികളും രണ്ടുമൂന്ന് കുട്ടികളും ഉൾപ്പെടുന്നു.

   കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ ഇന്ത്യയിലും ജനനനിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് കാലഘട്ടത്തിൽ ധാരാളം പേർ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാരുടെ സഹായം തേടിയെന്നും റിപ്പോർട്ട് ഉണ്ട്.
   Published by:Joys Joy
   First published:
   )}