നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Kintsugi | തലശേരി ബ്രണ്ണൻ കോളജ് മാഗസിൻ പ്രകാശനം ചെയ്തു; എന്താണ് ഈ കിൻസുകി ?

  Kintsugi | തലശേരി ബ്രണ്ണൻ കോളജ് മാഗസിൻ പ്രകാശനം ചെയ്തു; എന്താണ് ഈ കിൻസുകി ?

  കിന്‍സുകി മാഗസിന്റെ ഔദ്യോഗിക പ്രകാശനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചിരുന്നു.

  • Share this:
   തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ 2019-2021 അധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍ മാഗസിന്റെ പേരാണ് 'കിന്‍സുകി.'

   അപൂര്‍ണ്ണതയില്‍ സൗന്ദര്യവും ലാളിത്യത്തില്‍ മൂല്യവും കാണുന്ന ജാപ്പനീസ് തത്ത്വചിന്തയായ വാബി-സാബിയുടെ വിപുലീകരണമാണ് കിന്‍സുകി.

   എന്താണ് കിന്‍സുകി
   ജപ്പാനിലുള്ള ഒരു വൃക്ഷത്തിന്റെ പശ ഉപയോഗിച്ച്, ശ്രദ്ധാപൂര്‍വം പൊട്ടിയ മണ്‍പാത്രങ്ങളുടെ കഷ്ണങ്ങള്‍ ഒട്ടിക്കും. മൂന്നാഴ്ചയോളം പശ ഉണങ്ങാന്‍ വച്ച ശേഷം പൊട്ടിയ വിള്ളലുകളിലൂടെ സ്വര്‍ണ്ണം പൂശും.

   സാധാരണയായി മണ്‍പാത്രങ്ങള്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ മൂന്ന് മാസം വരെ എടുക്കാറുണ്ട്.

   വലിയ തോതില്‍ ഉല്‍പാദനവും വളരെ പെട്ടന്നുളള നിര്‍മാര്‍ജ്ജനവും നടക്കുന്ന ഒരു കാലഘട്ടത്തില്‍, വിള്ളലുകളും കുറവുകളും അംഗീകരിക്കാനും ആഘോഷിക്കാനും കഴിയുക എന്നത് മാനവികതയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി നാം ഉള്‍ക്കൊള്ളേണ്ട ശക്തമായ പാഠമാണ്.

   കിന്‍സുകി മാഗസിന്റെ ഔദ്യോഗിക പ്രകാശനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ വെള്ളിയാഴ്ച നിര്‍വഹിച്ചിരുന്നു.

   പൊട്ടിപ്പോയ മണ്‍പാത്രങ്ങള്‍ നന്നാക്കിയെടുക്കുന്ന ജപ്പാനീസ് കലാവിദ്യയായ കിന്‍സുകിയില്‍, പോറലുകള്‍ വ്യക്തമായി കാണത്തക്കവിധം തന്നെ പൊട്ടിപോയ ഭാഗങ്ങള്‍ ചേര്‍ത്ത് വയ്ക്കുകയും ആ പൊട്ടല്‍ വസ്തുവിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇതാണ് ' കിന്‍സുകി' എന്ന മാഗസിന്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ് സംവിധായകന്‍ ലാല്‍ജോസ് ഡിജറ്റല്‍ പതിപ്പ് പുറത്തിറക്കിയ വേളയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.


   ഈ കോവിഡ് കാലത്ത് കലാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തന്നെ ഓര്‍മകളുടെ സമാഹാരമായ ഈ മാഗസിന്‍ ഡിജിറ്റല്‍ പതിപ്പായി കൂടി പുറത്തിറക്കുകയാണ് ബ്രണ്ണന്‍ കോളേജ്.

   ജനാധിപത്യത്തിനുമേല്‍ ഫാസിസം കടന്നുകയറുമ്പോഴുണ്ടാകുന്ന സാമൂഹിക വിപത്തുകളുടെ, അഥവാ വിള്ളലുകളുടെ ആഴങ്ങളിലേക്ക് കിന്‍സുകി എന്ന മാഗസിന്‍ ഇറങ്ങിച്ചെല്ലുന്നുവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

   മാഗസിന്‍ ഡിജിറ്റല്‍ പതിപ്പിന്റെ ലിങ്ക് ചുവടെ

   https://online.fliphtml5.com/mqfnv/qycm/#p=1
   Published by:Karthika M
   First published: