• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Feb 16 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? എട്ട്, ഒമ്പത് ജന്മസംഖ്യകളുള്ളവരുമായുള്ള പൊരുത്തം അറിയാം

Numerology Feb 16 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? എട്ട്, ഒമ്പത് ജന്മസംഖ്യകളുള്ളവരുമായുള്ള പൊരുത്തം അറിയാം

സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല.

  • Share this:

    നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? എങ്കിൽ എട്ട്, ഒൻപത് എന്നീ ജന്മസംഖ്യകളുള്ളവരുമായുള്ള നിങ്ങളുടെ പൊരുത്തം അറിയാം.

    ജന്മസംഖ്യ ഒന്നും എട്ടും. അതായത് സൂര്യന്‍, ശനി ഗ്രഹം എന്നിവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ശനിയുടെ പിതാവാണ് സൂര്യന്‍, അച്ഛനും മകനും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ബന്ധത്തിലാകില്ലെന്നാണ് പൊതുവേ പറയുന്നത്. ജന്മസംഖ്യ ഒന്നും ഭാഗ്യ നമ്പര്‍ എട്ടും ഉള്ളവര്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടം അഭിമുഖീകരിക്കേണ്ടി വരും. അവരുടെ ജീവിത്തില്‍ വ്യക്തി സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ഒരു റിലേഷന്‍ഷിപ്പിലുള്ള ആളുകള്‍ തെറ്റായ ആശയവിനിമയം, ആരോഗ്യപ്രശ്‌നങ്ങള്‍, ആധിപത്യം, സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയാല്‍ കഷ്ടപ്പെടും. ഈ ജന്മസംഖ്യകളുള്ളവരുമായുള്ള ബിസിനസ് പങ്കാളിത്തം നടത്തുന്നവര്‍ ശിവൻ, ശനി, സൂര്യൻ എന്നിവരെ പ്രീതിപ്പെടുത്തുന്നതിനുള്ള വഴിപാടുകൾ കഴിക്കണം.

    ജന്മസംഖ്യ ഒന്നും ഒമ്പതും തമ്മിലുള്ള പൊരുത്തം

    സംഖ്യ 1 ഉം 9 ഉം തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. സൂര്യനും സംഖ്യ ഒമ്പത് പ്രതിനിധീകരിക്കുന്ന ചൊവ്വയും തമ്മിലുള്ള ബന്ധം കാലത്തിനനുസരിച്ച് വളരുന്നതാണ്. ഈ ജന്മസംഖ്യയുള്ളവര്‍ക്ക് മികച്ച ആശയവിനിമയം, വിശ്വസ്തത, സാമ്പത്തിക നേട്ടങ്ങള്‍, സാമൂഹിക ആദരവ് എന്നിവ ആസ്വദിക്കാന്‍ സാധിക്കും. രണ്ട് സംഖ്യകളും ജന്മസംഖ്യയായുള്ളവർ സര്‍ഗ്ഗാത്മകതയുള്ളവരും ബുദ്ധിയുള്ളവരും മികച്ച ആശയവിനിമയം നടത്തുന്നവരുമായിരിക്കും.

    Also Read – നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ ആറും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം

    ജന്മസംഖ്യ 1 ഉം 9 ഉം ഉള്ളവർ മറ്റുള്ളവരുടെ ജോലിയെയും കഴിവിനെയും ബഹുമാനിക്കുന്നവരായിരിക്കും. ഈ ജന്മസംഖ്യയിലുള്ള ജീവിതപങ്കാളി അവര്‍ തങ്ങളുടെ ഇണയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ബിസിനസ് പങ്കാളികള്‍ക്ക്, പ്രത്യേകിച്ച് ക്രിയേറ്റീവ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഒരുമിച്ച് വിജയങ്ങള്‍ നേടാന്‍ കഴിയും. ഐശ്വര്യത്തിനായി ഈ ജന്മസംഖ്യയുള്ളവര്‍ വലതു കൈയുടെ കൈത്തണ്ടയില്‍ ചുവന്ന ചരട് കെട്ടുക.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

    സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്. ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

    സൂര്യന്‍ – 1
    ചന്ദ്രന്‍ – 2
    വ്യാഴം – 3
    രാഹു (യുറാനസ്സ്) – 4
    ബുധന്‍ – 5
    ശുക്രന്‍ – 6
    കേതു (നെപ്റ്റിയൂണ്‍) – 7
    ശനി – 8
    ചൊവ്വ – 9

    Published by:Arun krishna
    First published: