• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Feb 14 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ നാലും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം

Numerology Feb 14 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ നാലും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം

ജന്മസംഖ്യകൾ തമ്മിലുള്ള പൊരുത്തം അറിയാം

  • Share this:

    ജന്മസംഖ്യ: 1 ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ)

    ഗ്രഹം: സൂര്യൻ

    ജന്മസംഖ്യ ഒന്നിന് ജൻമസംഖ്യ നാലും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം.

    ഒന്നും നാലും പരസ്പരം ചേരാത്ത നമ്പറുകളായാണ് പൊതുവെ കരുതപ്പെടുന്നത്. അവ പരസ്പരം യോജിച്ചു പോകുന്നവയല്ല. ഈ ജന്മ സംഖ്യയിൽ ജനിച്ചിട്ടുള്ള രണ്ടു കൂട്ടർക്കും ചില വ്യക്തിത്വ സവിശേഷതകൾ ഉണ്ട്. ഇവർ ഒരുമിച്ച് ഒരു ടീമിൽ പ്രവർത്തിച്ചാൽ തമ്മിൽ പൊരുത്തപ്പെടുകയില്ല. ഇവർ വിപരീത ധ്രുവങ്ങളിൽ ആയിരിക്കും പ്രവർത്തിക്കുക.

    ഒന്ന് എന്ന ജന്മസംഖ്യയിൽ ജനിച്ചവർ സ്വതന്ത്രമായി ചിന്തിക്കുന്നവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുമായ വ്യക്തികളാണ്. അതേസമയം നാല് എന്ന ജന്മസംഖ്യയിൽ ജനിച്ചവർ മുൻ മാതൃകകളും നിയമങ്ങളും അനുസരിച്ചു ജീവിക്കുന്നവരാണ്. രണ്ടുപേരും മികച്ച നേതൃത്വ ഗുണം ഉള്ളവരും ആയിരിക്കും. അതേ സമയം ഇക്കൂട്ടർ അഹംഭാവം ഉള്ളവരും ആയിരിക്കും. അതിനാൽ ഇവർ ഒരുമിച്ച് ജോലി ചെയ്യുമ്പോഴോ ഒപ്പമുണ്ടാകുമ്പോഴോ പരസ്പരം ചില അതിരുകൾ സൂക്ഷിക്കുന്നതാണ് നല്ലത്. 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ പേരിന്റെ ആകെത്തുകയിലോ അവരുടെ മൊബൈൽ നമ്പറിലോ നാല് എന്ന സംഖ്യ ഉണ്ടാകുന്നത് വളരെ നല്ലതാണ്.

    Also Read-  നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? പൊരുത്തമുള്ള മറ്റ് ജന്മസംഖ്യകൾ ഏതൊക്കെ?

    ഇനി ജന്മസംഖ്യ ഒന്നിന് ജൻമസംഖ്യ അഞ്ചുമായുള്ള പൊരുത്തം അറിയാം. ജന്മസംഖ്യ ഒന്നും ജൻമസംഖ്യ അഞ്ചും തമ്മിലുള്ള ബന്ധം എപ്പോഴും നിഷ്പക്ഷമായിരിക്കും. ഒന്ന് എന്ന ജൻമസംഖ്യയിൽ ജനിച്ച ആളുകൾ അഞ്ച് എന്ന ജൻമസംഖ്യയിൽ ജനിച്ചവരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരായിരിക്കുമെങ്കിലും ഇവർ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാൻ പ്രയാസമാണ്. കാരണം ഇരുവരും മികച്ച നേതാക്കളാണ്.

    രണ്ട് നേതാക്കൾ തമ്മിൽ ഒന്നിച്ചു പ്രവർത്തിക്കുക എന്ന ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, അഞ്ച് എന്ന ജൻമസംഖ്യയിൽ ജനിച്ച ആളുകൾക്ക് ശക്തവും നീണ്ടുനിൽക്കുന്നതുമായ സൗഹൃദം സ്ഥാപിക്കുക എന്ന കാര്യം വളരെ എളുപ്പമാണ്. ഇക്കൂട്ടർ വളരെ നന്നായി സൗഹ‍ദം കാത്തു സൂക്ഷിക്കുന്നവരും ആയിരിക്കും. സൂര്യനോട് അടുത്തു നിൽക്കുന്നവരിൽ സൂര്യന്റെ ശോഭ പ്രതിഫലിക്കാറുണ്ടല്ലോ. അതുപോലം, അഞ്ച് എന്ന ജൻമസംഖ്യയിൽ ജനിച്ചവർ ഒന്ന് എന്ന ജൻമസംഖ്യയിൽ ജനിച്ച ആളുകളുമായി എപ്പോഴും വളരെ അടുത്തു നിൽക്കുന്നത് നന്നായിരിക്കും.

    സൂര്യ ഭഗവാനുമായി ഏറ്റവും അടുത്തിരിക്കുന്ന സംഖ്യയാണ് ഒന്ന്. അതിനാൽ ഈ സംഖ്യയിൽ ജനിച്ചവർ വളരെ കരുത്തുള്ളവരും സൂര്യനെപ്പോലെ ജ്വലിക്കുന്നവരുമായിരിക്കും. നല്ല വ്യക്തിപ്രഭാവമുള്ള ആളുകളായതിനാൽ കരിയറിൽ മികച്ച നേട്ടമായിരിക്കും ഇവരെ കാത്തിരിക്കുക. ചെറിയ വരുമാനവും മറ്റുമായി ഇടത്തരം ജീവിതം നയിക്കുന്നതിന് പകരം ഇത്തരക്കാർ മികച്ച സൗകര്യങ്ങളോടെ പെട്ടെന്ന് ജീവിതം കെട്ടിപ്പടുക്കുന്നതാണ് നല്ലത്. ഇവരുടെ പ്രണയബന്ധം ഏറെക്കാലം നീണ്ടുനിൽക്കാനാണ് സാധ്യത. ഇവർ ബഹുമുഖ പ്രതിഭകളുമായിരിക്കും.

    Published by:Naseeba TC
    First published: