• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Feb 15 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ ആറും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം

Numerology Feb 15 | നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ ആറും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം

ജന്മസംഖ്യകള്‍ തമ്മിലുള്ള പൊരുത്തം അറിയാം.

  • Share this:

    ജന്മസംഖ്യ: 1

    ഗ്രഹം: സൂര്യന്‍

    ജന്മസംഖ്യ ഒന്നും ആറും തമ്മിലുള്ള പൊരുത്തം അറിയാം

    1, 6 എന്നീ സംഖ്യകള്‍ യഥാര്‍ത്ഥ ബന്ധങ്ങള്‍ അല്ലെങ്കില്‍ സൗഹൃദം നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. സംഖ്യ ആറിന് അതിന്റേതായ പ്രകാശമില്ല, എന്നാല്‍ ഈ സംഖ്യ പ്രകാശത്തിനായി സൂര്യനെ ആശ്രയിക്കുന്നു. 1 ഉം, 6ഉം ജന്മസംഖ്യ ഉള്ളവര്‍ തമ്മില്‍ എപ്പോഴും വ്യക്തിപരമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാകും. ഈ ജന്മസംഖ്യയിലുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ഈഗോ മൂലം പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഒരിക്കലും പരിഹരിക്കപ്പെടാത്ത തരത്തില്‍ തര്‍ക്കങ്ങളും ഉണ്ടാകും.1 ഉം, 6ഉം ജന്മസംഖ്യയായി ഉള്ളവര്‍ തമ്മിലുള്ള ബിസിനസ്സ് ഇടപാടുകള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. അതിനാല്‍, സംഖ്യ ഒന്ന് ഉള്ള നമ്പറുമായി വണ്ടി ഓടിക്കുന്നവരുടെ മൊബൈല്‍ നമ്പറിന്റെ ആകെത്തുക ആറ് ആയിരിക്കണം.

    ജന്മസംഖ്യ ഒന്നും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം

    കേതു ഗ്രഹത്തെയാണ് സംഖ്യ 7 പ്രതിനിധീകരിക്കുന്നത്. സംഖ്യ ഒന്നും ഏഴും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ പ്രയാസമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഒന്നും ഏഴും ജന്മസംഖ്യയായുള്ളവര്‍ എല്ലാ ഇടപാടുകളിലും കരുതലോടെയും പെരുമാറുന്നു. വിശകലന വൈദഗ്ധ്യം, ഗവേഷണ കഴിവുകള്‍, നേതൃത്വം, സാങ്കേതിക സൗഹൃദം, ആത്മപരിശോധന എന്നീ കഴിവുകള്‍ രണ്ട് സംഖ്യകളും ഒരുപോലെ പങ്കിടുന്നു. ഈ ഗുണങ്ങളെല്ലാം ചേര്‍ന്ന് ശക്തമായ ഒരു ബിസിനസ് അല്ലെങ്കില്‍ രാഷ്ട്രീയ ജീവിതം കെട്ടിപെടുക്കാന്‍ സഹായിക്കും.

    അതിനാല്‍, ഒന്ന് ജന്മസംഖ്യയായുള്ളവര്‍ക്ക് തീര്‍ച്ചയായും പങ്കാളികളായി ഏഴ് ജന്മസംഖ്യയുള്ളവരെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഈ ജന്മസംഖ്യയുള്ളവര്‍ ബന്ധങ്ങളില്‍ സുതാര്യത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുമെന്നതിനാല്‍ ഇവര്‍ക്ക് വ്യക്തിപരമായ ജീവിതത്തില്‍ വിജയിക്കുക പ്രയാസമാണ്. അതിനാല്‍,ഈ ജന്മസംഖ്യയിലുള്ള വിവാഹിതരായ ദമ്പതികള്‍ പരസ്പര ധാരണയിലും പരസ്പര വിശ്വാസത്തിലും മുന്നോട്ട് പോകാന്‍ ശ്രമിക്കണം.

    Also Read-നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? പൊരുത്തമുള്ള മറ്റ് ജന്മസംഖ്യകൾ ഏതൊക്കെ?

    അതേസമയം, മൊബൈല്‍ ന്യൂമറോളജിയില്‍ ആറ് എന്ന സംഖ്യ നിങ്ങളുടെ ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്ന നമ്പറാണിത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായിക്കാനുള്ള മനോഭാവം, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, എല്ലാവരോടും അടുപ്പം ഉണ്ടാക്കുക എന്നിവയെല്ലാം ഈ നമ്പറിന്റെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് വ്യാകുലപ്പെടാത്ത ആളുകള്‍ക്കുള്ള ഒരു സംഖ്യയാണിത്. പ്രധാനമായും, ഈ സംഖ്യ സൗന്ദര്യതാല്‍പ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്. ഇത് ജീവിതത്തില്‍ പ്രായോഗിക മനോഭാവം വര്‍ധിപ്പിക്കുന്നു. ഇത് ജീവിതത്തില്‍ സന്തോഷവും ആഡംബരവും നല്ല അവസരങ്ങളും കൊണ്ടുവരും.

    Also Read-നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ നാലും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം

    ആറ് ഒരിക്കല്‍ മാത്രം ഉള്ളവരാണെങ്കില്‍ ഇവര്‍ കുടുംബത്തില്‍ സ്‌നേഹം കൊണ്ടുവരുന്നവരായിരിക്കും. ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തവും കഴിവും ഇക്കൂട്ടര്‍ക്കുണ്ടാകും.

    ഈ നമ്പര്‍ എല്ലാ സന്തോഷവും സൗകര്യങ്ങളും നല്‍കുകയും വ്യക്തിയെ ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യും. സുവര്‍ണ്ണാവസരങ്ങളുള്ള നമ്പറാണ് ആറ്. ഇത്തരക്കാര്‍ ഒരുപാട് സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍, അവര്‍ കഠിനാധ്വാനം ചെയ്യില്ല. അതിനാല്‍ വീട്ടില്‍ തന്നെ ഇരിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.

    Published by:Arun krishna
    First published: