• HOME
  • »
  • NEWS
  • »
  • life
  • »
  • Tamil Nadu Tourism | തമിഴകം വിളിക്കുമ്പോൾ നിങ്ങൾ എവിടെയൊക്കെ ഉറപ്പായി പോകണം ?

Tamil Nadu Tourism | തമിഴകം വിളിക്കുമ്പോൾ നിങ്ങൾ എവിടെയൊക്കെ ഉറപ്പായി പോകണം ?

സമാധാനപരമായ ഒരു അവധിക്കാലം ആഘോഷിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേഗം ബാഗ് പായ്ക്ക് ചെയ്തോളൂ, തമിഴ്‌നാടിന്റെ സൗന്ദര്യം ആസ്വദിച്ച് മടങ്ങാം.

  • Last Updated :
  • Share this:
    നിങ്ങൾ ഒരു യാത്രാപ്രേമിയാണോ? സാംസ്കാരിക വൈവിധ്യം നിറഞ്ഞ ഒരു സ്ഥലമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് തമിഴ്‌നാട്ടിലേയ്ക്ക് (Tamil Nadu) യാത്ര തിരിക്കാം. ക്ഷേത്രങ്ങൾ (Temples), മനോഹരമായ കുന്നുകൾ, കടൽ തീരങ്ങൾ എന്നിവയ്ക്ക് പേരുകേട്ട തമിഴ്‌നാട്, നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് വിട്ട് ശാന്തമായ അന്തരീക്ഷം തേടുന്ന യാത്രക്കാർക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും.

    നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ കുടുംബാംഗങ്ങൾക്കോ ഒപ്പം സമാധാനപരമായ ഒരു അവധിക്കാലം (Vacation) ആഘോഷിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേഗം ബാഗ് പായ്ക്ക് ചെയ്തോളൂ.. തമിഴ്‌നാടിന്റെ സൗന്ദര്യം ആസ്വദിച്ച് മടങ്ങാം. തമിഴ്നാട് യാത്രയിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ച് ഇടങ്ങൾ താഴെ പറയുന്നവയാണ്.

    മീനാക്ഷി അമ്മൻ ക്ഷേത്രം (Meenakshi Amman Temple)

    മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രമാണ് പട്ടികയിലെ ഒന്നാമത്തെ ഇടം. സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണിത്. പാണ്ഡയൻ ചക്രവർത്തി പണികഴിപ്പിച്ച മീനാക്ഷി അമ്മൻ ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ കൊത്തിവച്ചിരിക്കുന്ന മനോഹരമായ കലാസൃഷ്ടികൾ നിങ്ങളെ തീർച്ചയായും വിസ്മയിപ്പിക്കും.

    രാമേശ്വരം ക്ഷേത്രം (Rameshwaram Temple)

    തമിഴ്നാട്ടിലെ മറ്റൊരു മനോഹരമായ ക്ഷേത്രമാണ് രാമേശ്വരം. അതിമനോഹരമായ ശിൽപങ്ങളും തൂണുകളും നിറഞ്ഞ ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വിനോദസഞ്ചാരികളുടെ കണ്ണുകളും മനസ്സും നിറയ്ക്കും. ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു ഇടം കൂടിയാണിത്. ശ്രീരാമൻ കടലിനു കുറുകെ ശ്രീലങ്കയുമായി ചേരുന്ന ഒരു ശിലാപാത നിർമ്മിച്ച സ്ഥലമാണിവിടമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

    ആദിയോഗി ശിവ പ്രതിമ (Adiyogi Shiva Statue)

    കോയമ്പത്തൂരിലാണ് ആദിയോഗി ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്. 112 അടി ഉയരമുള്ള ശിവ പ്രതിമയാണിത്. വെള്ളിയാങ്കിരി പർവതങ്ങളാൽ ചുറ്റപ്പെട്ടാണ് ആദിയോഗി ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്. ആത്മീയതയും പ്രകൃതി സൗന്ദര്യവും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ക്ഷേത്രങ്ങൾക്ക് പുറമേ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകരുന്ന വിനോദങ്ങളും ഇവിടെ ലഭ്യമാണ്.

    ധനുഷ്കോടി ബീച്ച് (Dhanushkodi Beach Point)

    രാമേശ്വരത്തെ ധനുഷ്കോടി ബീച്ച് പോയിന്റ് സർഫിംഗ്, ബീച്ച് ഹൈക്കിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങൾക്ക് പേരു കേട്ട സ്ഥലമാണ്. ഇത്തരം വാട്ടർ സ്‌പോർട്‌സിൽ ഏർപ്പെടാൻ താത്പര്യമുള്ളവർക്ക് ആവേശം പകരുന്ന ഇടമാണ് ഇവിടം.

    കോക്കേഴ്സ് വാക്ക് (Coakers Walk)

    കൊടൈക്കനാലിലെ കോക്കേഴ്‌സ് വാക്ക് ആണ് തമിഴ്‌നാട്ടിൽ തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം. സമൃദ്ധമായ പച്ചപ്പിനും അതിമനോഹരമായ കുന്നുകൾക്കുമിടയിലൂടെ നിങ്ങൾക്ക് ഒരു ചെറിയ കാൽ നടയാത്ര നടത്താം. ഈ സ്ഥലം മറഞ്ഞിരിക്കുന്ന ഒരു മാണിക്യമാണെന്ന് തന്നെ പറയാം. ഇതുവഴിയുള്ള ശാന്തമായ നടത്തം നിങ്ങളുടെ മനസ്സിന് തീർച്ചയായും ഉന്മേഷം പകരും.
    Published by:Amal Surendran
    First published: