• HOME
  • »
  • NEWS
  • »
  • life
  • »
  • 'അവരുടെ ജാലവിദ്യകൾ നമുക്ക് വീണ്ടും കാണാം'; സത്യൻ അന്തിക്കാടിന്റെ ശബ്ദത്തിൽ ഹ്രസ്വചിത്രം 'ദ ഇൻവിസിബിൾ ഹ്യൂമൻസ്'

'അവരുടെ ജാലവിദ്യകൾ നമുക്ക് വീണ്ടും കാണാം'; സത്യൻ അന്തിക്കാടിന്റെ ശബ്ദത്തിൽ ഹ്രസ്വചിത്രം 'ദ ഇൻവിസിബിൾ ഹ്യൂമൻസ്'

ഈ കോവിഡ് കാലത്ത് പ്രായമായവരെക്കുറിച്ചോ അവരുടെ ജാലവിദ്യകളെക്കുറിച്ചോ ആരെങ്കിലും ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യവും ഹ്രസ്വചിത്രം ഉയർത്തുന്നു

invisible humans

invisible humans

  • Share this:
ഈ കോവിഡ് കാലത്ത് വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങളുടെ അവസ്ഥ ചിത്രീകരിക്കുന്ന ദ ഇൻവിസിബിൾ ഹ്യൂമൺസ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആരോൺ മാത്യു ആശയവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ വിവരണം പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്‍റേതാണ്. ശരൺ വേലായുധൻ നായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പണ്ടുകാലത്ത് അത്ഭുതങ്ങൾ കാട്ടിയിരുന്ന മനുഷ്യരെക്കുറിച്ചാണ് ഹ്രസ്വചിത്രം പറയുന്നത്. ജാലവിദ്യകൾ കാട്ടുകയും, കവിതകൾ രചിക്കുകയും കഥകൾ തേടി ഒരുപാടു ദൂരം യാത്ര ചെയ്തിരുന്നവരാണവർ. അവരെ കാത്തിരിക്കുന്ന കുഞ്ഞുകണ്ണുകൾ നിരവധിയായിരുന്നുവെന്നും ചിത്രത്തിൽ പറയുന്നു.

എന്നാൽ ഈ കോവിഡ് കാലത്ത് പ്രായമായവരെക്കുറിച്ചോ അവരുടെ ജാലവിദ്യകളെക്കുറിച്ചോ ആരെങ്കിലും ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യവും ഹ്രസ്വചിത്രം ഉയർത്തുന്നു. കോവിഡ് ആയതോടെ ഉറ്റവരിൽനിന്നും മക്കളിൽനിന്നും അവരെ ഏറെ അകലെയാണ്. കൊച്ചുമക്കളെ കണ്ടിട്ടു മാസങ്ങളാകുന്നു. അതെ ഇന്ത്യ ജനസംഖ്യയിൽ 65 വയസിലേറെ പ്രായമുള്ള 11 ശതമാനം പേരുടെ ഇന്നത്തെ അവസ്ഥ വിവരിക്കുമ്പോൾ, നിഴലായി പോയ അവരിൽ ഈ ദീപാവലി കാലത്ത് നന്മയുടെ വെളിച്ചം പകരാമെന്ന സന്ദേശവും ഈ ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നു.

ശ്രീജിത്ത് ബാലഗോപാൽ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ദ ഇൻവിസിബിൾ ഹ്യൂമന്‍റെ സംഗീത സംവിധാനം സാമുവൽ അബിയാണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മൃദുലിന്‍റേതാണ്. ബൺ ഓംലറ്റ് എന്ന ബാനറിന് കീഴിലാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
Published by:Anuraj GR
First published: