'ചോറ് നഹി..ചപ്പാത്തി ' പഞ്ചാബി ഹൗസിലെ രമണന്റെ പ്രശസ്തമായ ഡയലോഗ് ഇങ്ങനെ തിരിച്ച് പറയേണ്ട അവസ്ഥയാണിപ്പോള്‍ അമല്‍ സെബാസ്റ്റ്യന്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കളരിക്കല്‍ അമല്‍ സെബാസ്റ്റ്യന്‍ ചോറുണ്ടിട്ട് 28 വര്‍ഷമായി. അതായത് ഓണമുണ്ണാത്ത മലയാളി.
ഓണമായി സദ്യ വിളമ്പാന്‍ തുടങ്ങിയാല്‍ ഇലയിട്ട് അമലും ഇരിക്കും. എല്ലാ കറികളും ഇലയില്‍ എത്തും. എന്നാല്‍ ചോറിന് പകരം എത്തുന്നത് ചപ്പാത്തി ആയിരിക്കും.
അമലിന് ഒരു വയസ് തികഞ്ഞപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ആഘോഷമായി ചോറൂണ് നടത്തി. അന്ന് ചോറ് കഴിക്കാന്‍ അമല്‍ അസ്വസ്ഥത കാണിച്ചു. പനി പിടിച്ച് ആശുപത്രിയിലായി. പനി കുറഞ്ഞ് വീണ്ടും ചോറൂണ് നടത്താന്‍ തീരുമാനിച്ചെങ്കിലും വീണ്ടും പനിയായി. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിതാവ് കെ ജെ സെബാസ്റ്റ്യന്‍ പിന്നീട് അമലിന് ചോറിന് പകരം പുട്ട് കഴിക്കാന്‍ കൊടുത്തു. ഇതോടെ അമലിന്റെ പേരും മാറി. വീട്ടുകാര്‍ വിളിച്ചിരുന്ന തോമാച്ചനില്‍ നിന്ന് പുട്ട് തോമയിലേക്ക് അമല്‍ എത്തി.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് ബലമായി ചോറ് വായില്‍ വയ്ക്കാന്‍ ശ്രമിച്ചു. ചോറു തൊട്ട അപ്പോള്‍ അമല്‍ ബോധം കെട്ട് വീണു. അത് കഴിഞ്ഞതില്‍ പിന്നെ ആരും അമലിനെ ചോറ് ഉണ്ണാന്‍ നിര്‍ബന്ധിച്ചിട്ടില്ല.
അമല്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയം ഇടുക്കിയില്‍ ബന്ധുവിന്റെ കല്യാണം കൂടാന്‍ പോയി. എല്ലാവരും സദ്യ കഴിച്ചപ്പോഴും അമല്‍ കഴിച്ചത് തേനും റൊട്ടിയുമാണ്. മലയാളിയല്ലേ എന്ന ചോദ്യത്തോടെ അമലിന് പരിഹസിക്കുകയും ചെയ്തു. ഇപ്പോഴും സദ്യയ്ക്ക് പോയാല്‍ എല്ലാവരുടെയും ഒപ്പം ഇരുന്ന് പാലപ്പമോ ഇഡലിയോ ആയിരിക്കും അമല്‍ കഴിക്കുക. എന്നാല്‍ കറികള്‍ ഒന്നും വേണ്ടാന്ന് വെക്കില്ല.
ചോറ് കഴിക്കുമ്പോള്‍ മാത്രം എന്തുകൊണ്ട് കൈവിറയ്ക്കും എന്നതിന് കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാരോട് അന്വേഷിച്ചപ്പോള്‍ പ്രത്യേക കാരണമൊന്നും ഇല്ല എന്നാണ് മറുപടി യെന്ന് അമല്‍ ന്യൂസ്18-നോട് പറഞ്ഞു. ചോറിനോട് മാത്രേ ഈ വിരോധം ഉള്ളൂ. ബിരിയാണി ഉള്‍പ്പെടെ എല്ലാം ഭക്ഷണവും അമല്‍ കഴിക്കും. ഭാര്യ സ്റ്റെനിക്ക് വിവാഹത്തിന് മുന്‍പ് തന്നെ ചോറു വിരോധം അറിയാം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.