മകന് മരിച്ചതറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹനമിടിച്ച് മരിച്ചു
മകന് മരിച്ചതറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹനമിടിച്ച് മരിച്ചു
സുഹൃത്തുക്കളുടെ ബൈക്ക് മോഹന്‍ എടുത്തതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ബംഗളൂരു: മകന് ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹമിടിച്ച് മരിച്ചു. മരനഹള്ളി സ്വദേശിനി ലീലവതിയാണ്(39) മരിച്ചത്. മകന് മോഹന്‍ ഗൗഡ(19)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സുഹൃത്തുക്കളുടെ ബൈക്ക് മോഹന്‍ എടുത്തതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ ഇടപെട്ട ഭര്‍ത്താവ് ലോകേഷ് അമ്മയുമായി വഴക്കിടുന്നതില്‍ നിന്ന് പിന്തരിപ്പിച്ചു.
വഴക്കിനെ തുടര്‍ന്ന് വീടിനുള്ളില്‍ കയറി മുറിയടിച്ച മോഹനെ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. പെട്രോളിങ് നടത്തുകയായിരുന്നു പൊലീസിന്റെ സഹായത്തോടെ ഉടനെ തന്നെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റോഡിലൂടെ ചോരയൊലിപ്പിച്ച് ഓടിയ തെരുവുനായ; അതിക്രൂരമായി വെട്ടിക്കൊന്നത് ആസാം സ്വദേശി
കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ ക്രൂരമായി വെട്ടിക്കൊന്നു. പ്രദേശത്തെ ഒരു കോഴിക്കടയില്‍ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാര്‍ പിടികൂടി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു
അതേസമയം, നിലവില്‍ സ്റ്റേഷനിലുള്ള ഇയാള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികംവൈകാതെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. അസം സ്വദേശിയുടെ യഥാര്‍ഥ പേരും മറ്റുവിവരങ്ങളും ഇതുവരെ വ്യക്തമല്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.