കെ.പി. ശാരിക
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഒരു ക്ഷേത്രമുണ്ട്. കുണ്ടംകുഴി എന്ന സ്ഥലത്തെക്കുറിച്ച് അധികം കേട്ടിരിക്കാൻ സാധ്യതയുണ്ടാവില്ലെങ്കിലും, ഇവിടുത്തെ ഒരു ക്ഷേത്രം പ്രശസ്തമാണ്. മോലോത്തുംകാവ് അടുക്കത്ത് ഭഗവതി ക്ഷേത്രം. ഇവിടത്തെ ‘ആമക്കുളം’ കാണാൻ ജനങ്ങൾ കാതങ്ങൾ താണ്ടി എത്താറുണ്ട്. ആമക്കുളത്തെക്കാൾ ആകർഷണീയമാണ് ഇവിടുത്തെ ആമയൂട്ട്.
ആ ചടങ്ങെന്താണെന്നു നോക്കാം:
ക്ഷേത്രത്തിൽ ദിവസേന ഉച്ചപൂജക്ക് ശേഷം നടക്കുന്നപ്രധാന ചടങ്ങാണ് ആമയൂട്ട്. തടാകത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന മഹാവിഷ്ണു മണ്ഡപത്തിൽ നിന്നുകൊണ്ടാണ് മേൽശാന്തിയും ഭക്തരും ആമകൾക്ക് നിവേദ്യചോറ് നൽകുന്നത്.
ചർമ്മരോഗങ്ങൾക്കായുള്ള രോഗശാന്തി ലഭിക്കുന്നതിനായാണ് ഭക്തർ ആമയൂട്ടിൽ പങ്കെടുക്കുന്നത്. കാവിലെ
ദേവനർത്തകിമാരുടെ നൃത്തം കാണാൻ കൂർമാവതാരത്തിൽ എത്തിയ മഹാവിഷ്ണു അടുക്കത്തു ഭഗവതിയുടെ ആവശ്യപ്രകാരം
ധന്വന്തരി മൂർത്തീ രൂപത്തിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
തൊട്ടടുത്ത കാവിൽ മുട്ടയിട്ട് വിരിയുന്ന ആമക്കുഞ്ഞുങ്ങളെ ഉപദ്രവിക്കാത്ത നാട്ടുകാർ തന്നെയാണ് ഇവയുടെ പ്രധാന സംരക്ഷകർ. കടുത്ത വേനലിൽ പോലും വറ്റാത്ത കുളത്തിൽ നൂറു വയസ്സ് വരെയുള്ള ആമകൾ ഉണ്ടെന്നാണ് ക്ഷേത്രം അധികൃതരുടെ ഭാഷ്യം.
Also Read- ലാലു പ്രസാദിന് വൃക്ക ദാനം ചെയ്ത് മാതൃകയായ മകൾ രോഹിണി ആചാരിയുടെ പേരിനു പിന്നിലെ ചരിത്രം
കാസർകോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. കാഞ്ഞങ്ങാട്ട് നിന്നും റോഡ് മാർഗം 23 കിലോമീറ്ററും കാസർഗോഡ് നിന്നും 28 കിലോമീറ്ററുമാണ് ദൂരം. ട്രെയിൻ മാർഗം എത്തുന്നവർക്ക് ഏറ്റവും അടുത്തുള്ള കാഞ്ഞങ്ങാട്ട് സ്റ്റേഷനിലെത്തിച്ചേരാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.