HOME » NEWS » Life » THE PHENOMENON OF MALE PENIS SHRINKAGE A STUDY SHOWS THAT HUMAN SURVIVAL IS IN DANGER

പുരുഷന്‍റെ ലിംഗം ചുരുങ്ങുന്ന പ്രതിഭാസം; 2045ഓടെ ബീജോൽപാദനം കുറയും; മനുഷ്യരാശിയുടെ നിലനിൽപ്പ് അപകടത്തിലെന്ന് പഠനം

ഫെർട്ടിലിറ്റി നിരക്ക് അതിവേഗം കുറയുന്നത് അർത്ഥമാക്കുന്നത് 2045 ഓടെ മിക്ക പുരുഷന്മാർക്കും ശുക്ലം ഉത്പാദിപ്പിക്കാൻ കഴിയില്ല എന്നാണ്

News18 Malayalam | news18-malayalam
Updated: March 25, 2021, 10:50 AM IST
പുരുഷന്‍റെ ലിംഗം ചുരുങ്ങുന്ന പ്രതിഭാസം; 2045ഓടെ ബീജോൽപാദനം കുറയും; മനുഷ്യരാശിയുടെ നിലനിൽപ്പ് അപകടത്തിലെന്ന് പഠനം
penis ISSUE
  • Share this:
പുരുഷന്‍റെ ലിംഗം ചുരുങ്ങുന്ന പ്രതിഭാസം വ്യാപകമാകുന്നതായി പുതിയ പഠനം. ഇതുമൂലം ജനനേന്ദ്രിയതന്‍റെ പ്രത്യുൽപാദനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തകരാറിലാകുന്നുവെന്ന് പഠനസംഘം മുന്നറിയിപ്പ് നൽകുന്നു. വർദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണമാണ് ഈ പ്രശ്നത്തിന് കാരണമെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഹോർമോൺ ഉൽ‌പാദിപ്പിക്കുന്ന എൻ‌ഡോക്രൈൻ സിസ്റ്റത്തെ ബാധിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗമാണ് ഇവിടെ വില്ലനാകുന്നത്. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ ഫത്താലേറ്റുകളുടെ ഫലമായി ഫലമായി മാനവികത ഫെർട്ടിലിറ്റി നിരക്കിൽ “അസ്തിത്വ പ്രതിസന്ധി” നേരിടുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സ്വാൻ വ്യക്തമാക്കുന്നു. ഈ മലിനീകരണത്തിന്റെ ഫലമായി, കുഞ്ഞുങ്ങൾ താരതമ്യേന ചെറിയ ലിംഗാഗ്രത്തോടെ ജനിക്കുന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവരുന്നുവെന്ന് ഡോ. സ്വാൻ പറഞ്ഞു.

കൌണ്ട് ഡൌൺ എന്ന് പേരിട്ടിരിക്കുന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. "നമ്മുടെ ആധുനിക ലോകം എങ്ങനെയാണ് ബീജങ്ങളുടെ എണ്ണത്തെ ഭീഷണിപ്പെടുത്തുന്നത്, ആണും പെണ്ണും ചേർന്നുള്ള പ്രത്യുൽപാദന പ്രക്രിയയിൽ മാറ്റം വരുത്തുന്നു, മനുഷ്യരാശിയുടെ ഭാവിയെ അത് സാരമായി സ്വാധീനിക്കുന്നു" റിപ്പോർട്ടിൽ പറയുന്നു.

ഭ്രൂണങ്ങൾ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ അവ ചുരുങ്ങിയ ജനനേന്ദ്രിയങ്ങളാൽ ജനിക്കാൻ സാധ്യതയുണ്ടെന്ന് എലികളിൽ പരീക്ഷിച്ച ഫത്താലേറ്റ് സിൻഡ്രോം വിശകലനം ചെയ്തുകൊണ്ട് ഡോ. സ്വാൻ ഗവേഷണത്തിൽ തെളിയിച്ചു. ഗർഭപാത്രത്തിലെ ഫത്താലേറ്റുകളുമായി സമ്പർക്കം പുലർത്തുന്ന ഭ്രൂണം വികസിച്ചുണ്ടാകുന്ന ആൺകുട്ടികളുടെ ലിംഗത്തിന് നീളം കുറവാണെന്ന് പഠനസംഘം വ്യക്തമാക്കി.

പ്ലാസ്റ്റിക്കുകളെ കൂടുതൽ വഴക്കമുള്ളതാക്കാൻ ചേർക്കുന്ന ഫത്താലേറ്റ് എന്ന രാസവസ്തുവിന് വ്യാവസായിക ഉപയോഗം കൂടുതലാണ്. പക്ഷേ ഇത് കളിപ്പാട്ടങ്ങളിലേക്കും ഭക്ഷണങ്ങളിലേക്കും പകരുന്നതായും തുടർന്ന് മനുഷ്യവികസനത്തെ ദോഷകരമായി ബാധിക്കുന്നതായും ഡോ. സ്വാൻ പറയുന്നു.

You May Also Like- 'മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം?' സെക്സോളജിസ്റ്റിനോട് യുവതി

ഫത്താലേറ്റുകൾ ഈസ്ട്രജൻ എന്ന ഹോർമോണിനെ അനുകരിക്കുകയും മനുഷ്യശരീരത്തിലെ സ്വാഭാവിക ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു, ഇത് ശിശുക്കളിലെ ലൈംഗിക വളർച്ചയിലും മുതിർന്നവരിലെ പെരുമാറ്റങ്ങളിലും വ്യതിയാനം ഉണ്ടാക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ മൌണ്ട് സിനായി ഹോസ്പിറ്റലിൽ പരിസ്ഥിതി വൈദ്യശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലും പ്രവർത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പ്രൊഫസറായ ഡോ. സ്വാൻ, സമഗ്രമായ പഠനമാണ് ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത്.

You May Also Like- 'എന്‍റെ ആൺ സുഹൃത്തിന് വിചിത്രമായ ഒരു ആഗ്രഹമുണ്ട്'; സെക്സോളജിസ്റ്റിനോട് തുറന്നു പറഞ്ഞു യുവതി

2017 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആരോഗ്യമുള്ള 45,000 ത്തോളം പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ 185 പഠനങ്ങൾ വിശലകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് ദശകങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിലെ പുരുഷന്മാരിൽ ശുക്ലത്തിന്റെ അളവ് 50 ശതമാനത്തിലധികം കുറഞ്ഞുവെന്ന് കണ്ടെത്തി. ഫെർട്ടിലിറ്റി നിരക്ക് അതിവേഗം കുറയുന്നത് അർത്ഥമാക്കുന്നത് 2045 ഓടെ മിക്ക പുരുഷന്മാർക്കും ശുക്ലം ഉത്പാദിപ്പിക്കാൻ കഴിയില്ല എന്നാണെന്നും പഠനം പറയുന്നു.
Published by: Anuraj GR
First published: March 25, 2021, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories