ന്യൂഡൽഹി: കായൽ ശുചീകരണ തൊഴിലാളിയായ കോട്ടയം സ്വദേശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുമരകം മഞ്ചാടിക്കര സ്വദേശി എൻ.എസ്. രാജപ്പനെയാണ് (72) പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചത്. പോളിയോ ബാധിച്ച് രണ്ടുലുകൾക്കും കൈകൾക്കും സ്വാധീനമില്ലാത്ത രാജപ്പന് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിറ്റാണ് ഉപജീവനം നടത്തുന്നത്.
വള്ളത്തിൽ പോയി വേമ്പനാട്ടു കായലിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ആക്രിക്കടയിൽ വിൽക്കും. ആറു വർഷമായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിറ്റാണ് രാജപ്പൻ ജീവിക്കുന്നത്. 2019ലെ വെള്ളപ്പെക്കത്തിൽ വീട് തകർന്നതിനെ തുടർന്ന് ഇപ്പോൾ സഹോദരി വിലാസിനിയുടെ വീട്ടിലാണ് താമസം.
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക അപമാനിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാൻ കി ബാത്തിൽ പറഞ്ഞു. അന്ന് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ മറ്റു വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്സിന് വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.
മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് വിതരണംമാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്സിനേഷന് കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു.
കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു.
ആസ്ത്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മന് കി ബാത്തില്‍ എടുത്തുപറഞ്ഞു. പദ്മാ പുരസ്കാര ജേതാക്കളുടെ ജീവിതത്തിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.