നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Erectile dysfunction | ഉദ്ധാരണക്കുറവിനുള്ള സാധ്യത മൂന്നിരട്ടി; കോവിഡ് പുരുഷന്മാരുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നത് ഇങ്ങനെ!

  Erectile dysfunction | ഉദ്ധാരണക്കുറവിനുള്ള സാധ്യത മൂന്നിരട്ടി; കോവിഡ് പുരുഷന്മാരുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നത് ഇങ്ങനെ!

  ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം. ഇത് പുരുഷന്മാരിൽ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.

  Erectile dysfunction

  Erectile dysfunction

  • Share this:
   കോവിഡ് ബാധിച്ച പുരുഷന്മാർക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ നൂറ് പുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ശരാശരി മുപ്പത്തിമൂന്ന് വയസുള്ള പുരുഷന്മാരിലാണ് പഠനം നടത്തിയത്.
   കോവിഡ് ബാധിക്കാത്ത പുരുഷന്മാരിൽ ഒൻപത് ശതമാനത്തിന് ലൈംഗിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയപ്പോൾ കോവിഡ് ബാധിച്ചവരിൽ അത് 28 ശതമാനമാണ്.

   രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതെലിയത്തെ കോവിഡ് വൈറസ് ബാധിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലുകൾ നേർത്തതും ചുരുങ്ങിയതുമാണ്. ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം. ഇത് പുരുഷന്മാരിൽ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.

   കോവിഡ് സ്ത്രീകളേക്കാൾ പുരുഷന്മാരെ ബാധിക്കും എന്ന ഏറ്റവും പുതിയ കണ്ടെത്തലാണ് ഇത്. കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നതും പുരുഷന്മാരിലാണ്. പുരുഷ സ്ത്രീ ലൈംഗിക ഹോർമോണുകളിലുള്ള വ്യത്യാസവും ഏറ്റക്കുറച്ചിലുകളുമാകാം ഇതിനുകാരണമെന്ന് ചില വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

   കോവിഡ് അല്ലാത്ത സമയങ്ങളിൽ പോലും യുകെയിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ ശരാശരി 3.7 വർഷം കൂടുതൽ ജീവിക്കുന്നു. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നു. ഈസ്ട്രജൻ സ്ത്രീകളുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

   Also Read- പുരുഷന്‍റെ ലിംഗം ചുരുങ്ങുന്ന പ്രതിഭാസം; 2045ഓടെ ബീജോൽപാദനം കുറയും; മനുഷ്യരാശിയുടെ നിലനിൽപ്പ് അപകടത്തിലെന്ന് പഠനം

   കൊറോണ വൈറസ് കാരണം ടെസ്റ്റോസ്റ്റിറോൺ അളവിലുണ്ടാകുന്ന വ്യത്യാസം ഹൃദയത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

   കോവിഡിനെതിരെ പോരാടുന്നതിന് തങ്ങളുടെ ലൈംഗിക ഹോർമോണുകൾ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചല്ല, മറിച്ച് വൈറസ് അവയുടെ ഉൽപാദനത്തിൽ എങ്ങനെ ഇടപെടുന്നുവെന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് പുതിയ ഗവേഷണം മുന്നോട്ട് വെക്കുന്നത്.

   കോവിഡ് സ്പൈക്ക് പ്രോട്ടീനെ സ്വീകരിക്കുന്ന ശ്വാസകോശത്തിലെ കോശങ്ങൾക്ക് സമാനമായ കോശങ്ങൾ പ്രത്യുൽപ്പാദന അവയവങ്ങളും കാണപ്പെടുന്നതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിലുടനീളം കാണപ്പെടുന്ന ഈ റിസപ്റ്ററുകൾ ശ്വാസകോശത്തിലും ഹൃദയത്തിലും വൃഷണങ്ങളിലും ധാരാളമായി കാണപ്പെടുന്നു. വൈറസ് ഇവയുമായി പ്രവർത്തിക്കുമ്പോൾ പ്രത്യുൽപ്പാദന അവയവങ്ങൾക്ക് അവയുടെ പ്രവർത്തനം നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

   ലൈംഗിക ഹോർമോണുകൾ പേശികളുടെ വളർച്ച മുതൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വരെ ശരീരത്തിലുടനീളമുള്ള പ്രക്രിയകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പുരുഷ ഫെർട്ടിലിറ്റി, കോവിഡ് -19 എന്നിവയെക്കുറിച്ചുള്ള 24 പഠനങ്ങളുടെ അവലോകനത്തിൽ മിതമായ കോവിഡ് അണുബാധ ബാധിച്ച രോഗികൾക്ക് ശുക്ലത്തിന്റെ സാന്ദ്രത ഗണ്യമായി കുറയുന്നതായി കണ്ടെത്തി.
   എങ്കിലും ബീജങ്ങളുടെ എണ്ണം കുറയുന്നത് വൈറസ് ബാധക്ക് കാരണമാകുമോ അതോ വൈറസ് ബാധ ബീജങ്ങളുടെ എണ്ണം കുറക്കുന്നതാണോ എന്നത് ഇനിയും വ്യക്തമല്ല.

   എന്നാൽ മറ്റൊരു പഠനത്തിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള പുരുഷന്മാർക്ക് കോവിഡ് -19 ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വൈറസ് പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതായും കണ്ടെത്തി.

   മറ്റേതൊരു വൈറൽ അണുബാധയേക്കാളും കൊറോണ വൈറസ് ലൈംഗികഹോർമോൺ അളവിനെ ബാധിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാധാരണയായി ഏത് അണുബാധ വരുമ്പോഴും ഹോർമോൺ അളവിൽ താൽക്കാലികമായ വ്യതിയാനങ്ങൾ വരുന്നത് സ്വാഭാവികമാണ്.
   Published by:Anuraj GR
   First published:
   )}