ആളറിയാതെ വെറുതേ 'ഫോളോ' ചെയ്യരുത്! കൊച്ചിയിൽ നിന്നൊരു ഗുണപാഠം

പൈപ്പ് ചെറിയ കഷണങ്ങളാക്കി അറുത്ത ശേഷം പാമ്പിന്റെ ശരീരത്തിൽ നിന്നും ഊരിമാറ്റി.

News18 Malayalam | news18-malayalam
Updated: June 12, 2020, 5:39 PM IST
ആളറിയാതെ വെറുതേ 'ഫോളോ' ചെയ്യരുത്! കൊച്ചിയിൽ നിന്നൊരു ഗുണപാഠം
മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാ ദൗത്യം
  • Share this:
കൊച്ചി: പൈപ്പിലൂടെ കയറിപ്പോയ ഒരു എലയെ 'ഫോളോ' ചെയ്തതാണ് പെരുമ്പാമ്പിന് വിനയായത്. ഇര പൈപ്പുവഴി ഈസിയായി കടന്നു പോയി. പക്ഷേ ആവേശത്തിൽ പിന്നാലെ പോയ പെരുമ്പാമ്പ് പെട്ടും പോയി. ആ വേഗത്തിൽ അങ്ങോട്ട് പോയെങ്കിലും തിരിച്ചിറങ്ങാൻ കഴിയാത്ത അവസ്ഥയായി. കൊച്ചി കതൃക്കടവിലാണ് സംഭവം. മഴവെള്ളം ഒഴുകിപ്പോകുന്ന കുഴലിലാണ് മലമ്പാമ്പ് കടുങ്ങിയത്.


ഫ്ലാറ്റ് അധികൃതർ കോടനാട് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. കുഴൽ മുറിയുകയും വേണം, പാമ്പിന് മുറിവേൽക്കുകയും അരുത്.
TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]ഒരു തടവെയല്ല ആയിരം തടവൈ; കോയമ്പത്തൂർ മുതൽ മതുരൈ വരെ; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് [PHOTOS]‍‍മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
പി.വി.സി പൈപ്പ് സൂക്ഷമമായി അറുത്തുമാറ്റിയായിരുന്നു  മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാ ദൗത്യം. പൈപ്പ് ചെറിയ കഷണങ്ങളാക്കി അറുത്ത ശേഷം പാമ്പിന്റെ ശരീരത്തിൽ നിന്നും ഊരിമാറ്റി.


ഈ സമയം പെരുമ്പാമ്പ് അക്രമകാരിയാകാതിരിക്കാൻ ഒരു ഉദ്യോഗസ്ഥൻ പാമ്പിന്റെ വാ മൂടിപ്പിടിച്ചു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. നഗരപ്രദേശത്ത് എങ്ങനെ മലമ്പാമ്പെത്തിയെന്നതിന് ഇപ്പോഴും ഉത്തരമില്ല.

First published: June 12, 2020, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading