നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'വിശപ്പ് അടക്കാനല്ലേ എല്ലാം'; മോഷണത്തിന് കയറിയ കള്ളന്‍ കപ്പയും മീന്‍കറിയും കഴിച്ചു മടങ്ങി

  'വിശപ്പ് അടക്കാനല്ലേ എല്ലാം'; മോഷണത്തിന് കയറിയ കള്ളന്‍ കപ്പയും മീന്‍കറിയും കഴിച്ചു മടങ്ങി

  അടുക്കളയില്‍ പുലര്‍ച്ചെ മൂന്നരമണിയോടെ പാത്രം നിലത്തു വീണ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: മോഷണത്തിനിടയില്‍ വിശപ്പ് വന്നാല്‍ എന്തു ചെയ്യും. എന്നാല്‍ തൊട്ടിക്കാനം സ്വദേശിയുടെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ അടുക്കളയിലുണ്ടായിരുന്ന മീന്‍കറിയും കപ്പ പുഴുങ്ങിയതും കഴിച്ചാണ് മടങ്ങിയത്. ബെന്നി ജോസഫിന്റെ വീട്ടില്‍ നിന്നാണ് വയറു നിറച്ച് കഴിച്ച് മോഷണം നടത്താതെ കള്ളന്‍ മടങ്ങിയത്.

   അടുക്കളയില്‍ പുലര്‍ച്ചെ മൂന്നരമണിയോടെ പാത്രം നിലത്തു വീണ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുന്നത്. ലൈറ്റിട്ടതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. പക്ഷെ അടുക്കളയിലുണ്ടായിരുന്ന മീന്‍കറിയും കപ്പയും മുഴുവന്‍ തിന്നു തീര്‍ത്തിട്ടാണ് കള്ളന്‍ മുങ്ങിയത്.

   അതേസമയം സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് സ്ഥലം വിട്ടു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിരുന്നു.

   തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ കുരങ്ങൻ തട്ടിയെടുത്തു; 'മോഷണം' നടന്നത് ഓട്ടോറിക്ഷയിൽ നിന്നും

   മധ്യപ്രദേശിലെ ജബൽപൂർ പ്രദേശത്തെ കാട്ടു കുരങ്ങ്  ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഒരാളിൽ നിന്ന് തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ശേഷം റോഡിൽ പണം വാരിക്കുടഞ്ഞു. രണ്ടു ദിവസം മുമ്പ് ജബൽപൂരിലെ കടവ് ഘട്ട് പ്രദേശത്ത് നിന്ന് ആൾ മറ്റ് രണ്ട് പേർക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോഴാണ് സംഭവം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

   റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൂവരും അൽപസമയത്തിനുശേഷം, ട്രാഫിക് കുരുക്കിന്റെ കാരണം കണ്ടെത്താൻ പുറത്തിറങ്ങി. ഒരു കുരങ്ങൻ ഇതിൽ ഒരാളുടെ കൈകളിലുണ്ടായിരുന്ന തൂവാല തട്ടിയെടുത്ത് ഒരു മരത്തിൽ കയറി. ശേഷം കുരങ്ങൻ ടവൽ ഇളക്കാൻ തുടങ്ങി, അതിൽ നിന്നും കറൻസി നോട്ടുകൾ പെയ്തിറങ്ങി. ഉടമയ്ക്ക് 56,000 രൂപ തിരിച്ചെടുക്കാൻ സാധിച്ചുവെങ്കിലും ബാക്കി പണം എവിടെയും കണ്ടെത്താനായില്ലെന്ന് മജോളി പോലീസ് സ്റ്റേഷൻ ഇൻചാർജ് സച്ചിൻ സിംഗ് പറഞ്ഞു.

   പ്രദേശത്ത് സിസിടിവി ക്യാമറകളില്ല. അതിനാൽ ബാക്കി പണം ആരാണ് എടുത്തതെന്ന് തിരിച്ചറിയാൻ പോലീസിന് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രാരംഭ തെളിവുകൾ കണ്ടെത്താത്തതിനാലും 'കുറ്റവാളി' വെറും കുരങ്ങൻ ആണെന്ന് തോന്നിയതിനാലും ആർക്കെതിരെയും മോഷണ കേസും രജിസ്റ്റർ ചെയ്തിട്ടില്ല!

   ആ പ്രദേശത്തിന് സമീപം പലപ്പോഴും ജനങ്ങൾ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും അതിനാൽ അവർ ചിലപ്പോൾ അത് തേടി വാഹനങ്ങളിൽ പ്രവേശിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

   ഒരു ബാഗിൽ രണ്ടു ലക്ഷം രൂപയുമായി സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാൻ പോയ അഭിഭാഷകന് ബാഗ് തട്ടിയെടുത്ത ഒരു കുരങ്ങിനോട് കേണപേക്ഷിക്കേണ്ടി വന്ന സമാനമായ ഒരു വിചിത്ര സംഭവം ബറേലിയിൽ അടുത്തിടെ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുരങ്ങൻ ഒരു ലക്ഷം രൂപ എടുത്ത ശേഷം ബാക്കി തിരികെ കൊടുത്തു. പിന്നെ ബാക്കിയുള്ള നോട്ടുകൾ വർഷിക്കാൻ തുടങ്ങി. അഭിഭാഷകന് ഒടുവിൽ വഴിയാത്രക്കാരുടെ സഹായത്തോടെ 5000 രൂപ കുറവിൽ ബാക്കി പണവും തിരിച്ചുപിടിക്കാൻ കഴിഞ്ഞു.

   കർണാടക ഗ്രാമത്തിലെ ഒരു കുരങ്ങൻ ഓട്ടോ ഡ്രൈവർ ജഗദീഷ് ബിബി എന്നയാളുടെ ജീവിതത്തിൽ വില്ലനായതും വാർത്തയായിരുന്നു. കുരങ്ങനെ പിടികൂടി കാട്ടിൽ വിട്ടയക്കാൻ അദ്ദേഹം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെകുരങ്ങൻ പെട്ടെന്ന് ആളെ ആക്രമിച്ചു. മൂന്ന് മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെ വ്യക്തിയെ പിന്തുടരാനും ആക്രമിക്കാനും ശ്രമിക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}