HOME » NEWS » Life » THE WATER STORY 2021 WHERE DO WE STAND GH

Mission Paani: ശുദ്ധജലത്തിന്റെ ആവശ്യവും ലഭ്യതയും; ഇന്ത്യയിലെ ജനസംഖ്യയുടെ 50% പേർക്കും ശുദ്ധമായ കുടിവെള്ളമില്ല

നമ്മുടെ ജലത്തിന്റെ ആവശ്യം 3000 ബില്യൺ ക്യുബിക് മീറ്ററായും ലഭ്യത 4000 ബില്യൺ ക്യുബിക് മീറ്ററായും കേന്ദ്ര ജല കമ്മീഷൻ കണക്കാക്കുന്നു; അതുകൊണ്ട് തന്നെ നമുക്ക് ലഭിക്കുന്ന ഓരോ തുള്ളി ജലവും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.

News18 Malayalam | news18-malayalam
Updated: May 26, 2021, 5:00 PM IST
Mission Paani: ശുദ്ധജലത്തിന്റെ ആവശ്യവും ലഭ്യതയും; ഇന്ത്യയിലെ ജനസംഖ്യയുടെ 50% പേർക്കും ശുദ്ധമായ കുടിവെള്ളമില്ല
Mission_Paani
  • Share this:

ജലത്തെ വേണ്ടത്ര വിലമതിക്കാത്തതാണ് നമ്മുടെ പല പ്രശ്നങ്ങളുടെയും കാരണമെന്ന് യുഎൻ-വാട്ടർ അധ്യക്ഷനും, ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര കാർഷിക വികസനത്തിനുള്ള ഫണ്ടിൻ്റെ പ്രസിഡന്റുമായ ഗിൽബർട്ട് എഫ് ഹൌങ്‌ബോ പറയുന്നു.


ലോകമെമ്പാടും നാശം സൃഷ്ടിച്ച മഹാമാരിയായ കൊറോണ വൈറസ് എന്ന അദൃശ്യ ശത്രുവിനെ നേരിടുന്നതിന്റെ ഭാഗമായി ശുചിത്വം, സാമൂഹിക അകലം, കൈകഴുകൽ എന്നിവ പിൻതുടരാനാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ദരും നിർദ്ദേശിക്കുന്നത്.ചെറുപ്പക്കാരും പ്രായമായ ആളുകളുമടക്കം സാമൂഹിക അകലം പാലിച്ചും, സ്വയം ലോക് ഡൌണിലൂടെയും കൊറോണക്കെതിരായ പോരാട്ടത്തിലാണ്. വളരെ ഭാഗ്യമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പുകളും ലഭിക്കുന്നു.നിർഭാഗ്യവശാൽ, ശുദ്ധജല ലഭ്യത നമ്മുടെ രാജ്യത്തിന് ഒരു വെല്ലുവിളിയാണ്. വീടുകളിൽ വിലകൂടിയ ജലശുദ്ധീകരണ ഉപകരണങ്ങൾ സ്ഥാപിക്കാൻ മിക്ക ആളുകൾക്കും കഴിയില്ല. കൂടാതെ, കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പതിവായി കൈ കഴുകുന്നത് ഈ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 50% പേർക്കും ശുദ്ധമായ കുടിവെള്ളമില്ലെന്നും ജല ലഭ്യത വർദ്ധിപ്പിക്കണമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശുന്നത് കൊണ്ടാണ് ഇപ്പോൾ ഇതിനെക്കുറിച്ച് അധികം സംസാരിക്കാത്തത്.


നമ്മുടെ ജലത്തിന്റെ ആവശ്യം 3000 ബില്യൺ ക്യുബിക് മീറ്ററായും ലഭ്യത 4000 ബില്യൺ ക്യുബിക് മീറ്ററായും കേന്ദ്ര ജല കമ്മീഷൻ കണക്കാക്കുന്നു; അതുകൊണ്ട് തന്നെ നമുക്ക് ലഭിക്കുന്ന ഓരോ തുള്ളി ജലവും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ ജോലിക്കാർ 2019 ൽ ആരംഭിച്ച ജലാശയ അഭിയാൻ എന്ന പദ്ധതി വഴി ഗ്രാമീണ മേഖലയിലെ ഇത്തരം ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മഴവെള്ള സംഭരണം, നദി പുനരുജ്ജീവിപ്പിക്കൽ, സുരക്ഷിതമായ കുടിവെള്ള വിതരണം, ശുചിത്വം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.


കൊറോണ നിയന്ത്രണങ്ങൾ മൂലം നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് കൃഷിക്കാരെ സഹായിക്കുന്നതിന് അവരുടെ ഗ്രാമങ്ങളിലെ കുളങ്ങൾ കുഴിക്കുന്നതിനും കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും അനുബന്ധ ജലസേചന സംവിധാനങ്ങൾക്കുമായുള്ള നിർമ്മാണ ജോലികൾ നൽകി. കൊറോണ കാരണം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ഇതൊരു പരസ്പര സഹായവുമായി.


നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയ തൊഴിലാളികളിൽ പലരും കൃഷിയുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇത്തരം കൃഷിയിടങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നതിന് നഗരവും കാത്തിരിക്കുന്നു.


കാർഷിക മേഖലയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത രീതിയിൽ വെള്ളം ഉപയോഗിക്കുന്നവരാണ് നമ്മുടെ കർഷകർ എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് പരമ്പരാഗത കാർഷിക രീതികളിൽപോലും മാറ്റം വരുന്നുണ്ട്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വരണ്ട പ്രദേശങ്ങളിലെ നെല്ല് കൃഷി അതിനൊരുദാഹരണമാണ്. അതു പോലെ തന്നെ തെക്കൻ സംസ്ഥാനങ്ങളിലും കരനെൽകൃഷി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും പരമ്പരാഗതമായി കൃഷി രീതി ഇനിയും മാറിയിട്ടില്ല. പക്ഷേ, കുറഞ്ഞത് ശ്രമങ്ങൾ ശരിയായ ദിശയിൽ നടക്കുന്നുണ്ട് എന്നുള്ളത് പോലും സന്തോഷം നൽകുന്ന ഒന്നാണ്.


സോളാർ പമ്പുകൾ ഉപയോഗിച്ചുള്ള ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി 2000 ന്റെ ആരംഭം മുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കർകർ ചെയ്തു പോരുന്നു. ഇത് ഇന്ത്യയിലെ ഹോർട്ടികൾച്ചറിന്റെ മുഖച്ഛായ തന്നെ മാറ്റി. കൃഷിക്കാർ വെള്ളം കൂടുതലാവശ്യമായ നെല്ല്, ഗോതമ്പ് വിളകൾ എന്നിവയിൽ നിന്ന് മാറി പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ച് കൂടുതൽ ലാഭം കിട്ടുന്ന മേഖലയ്ലേക്ക് മാറി എന്നതും ശ്രദ്ധേയമാണ്.


കൃഷിക്കായി ഭൂഗർഭ ജലം ഉപയോഗിക്കുന്നതിൽ കുറവ് വന്നിട്ടുണ്ട്. ഇത്, വിലയേറിയ ഭൂഗർഭജലം പൂർണ്ണമായും അപ്രത്യക്ഷമാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.


ഉപരിതലജലമായാലും ഭൂഗര്ഭജലമായാലും വൻതോതിൽ മലിനീകരണത്തിനു വിധേയമാകുന്നുണ്ട്. വൻതോതിലുള്ള നഗരവൽക്കരണം, വ്യവസായമാലിന്യങ്ങളുടെ പ്രവാഹം, വിനോദസഞ്ചാരമേഖലയിലെ പ്രവർത്തനങ്ങൾ, തീർഥാടനമേഖലകളുടെ ബാഹുല്യം തുടങ്ങിയവ പലസ്ഥലങ്ങളിലും ജലമേഖലയുടെ സ്വാംശീകരണ ശേഷിയെക്കാൾ വളരെ കൂടുതലാണ്.


ഇന്ത്യയിലെ മലിനജല സംവിധാനത്തിന് ഒരു സമ്പൂർണ്ണമായ അഴിച്ചുപണി ആവശ്യമാണ്. ഗ്രാമീണ മേഖലകളിൽ പലയിടത്തും ഇത്തരം സംവിധാനങ്ങൾ തന്നെ ഇല്ല. കാർഷിക ഉപയോഗത്തിനായി മലിനജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള സമ്പ്രദായം വിപുലീകരിക്കേണ്ടതുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് കൂടുതൽ വെള്ളം ലഭ്യമാകുമെന്നതിനാൽ ഇത് ഒരു വലിയ അനുഗ്രഹമായിരിക്കുകയും ചെയ്യും. മലിന ജലം ശുദ്ധീകരിച്ചതിനുശേഷം ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇതും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.


പ്രതിദിനം 72,000 ദശലക്ഷം ലിറ്ററിൽ കൂടുതൽ മലിനജലമാണ് രാജ്യത്തെ നഗരങ്ങളും പട്ടണങ്ങളും ഉത്പാദിപ്പിക്കുന്നതെങ്കിലും അതിൽ 30 ശതമാനം മാത്രമാണ് സംസ്കരിക്കപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.മിക്ക മലിനജലത്തിനും ആവശ്യമായ സംസ്കരണം ലഭിക്കാത്തതിനാൽ, പ്രത്യേകിച്ച് ക്ലാസ് 1 നഗരങ്ങളിലും രണ്ടാം ക്ലാസ് പട്ടണങ്ങളിലും, സംസ്ക്കരിക്കാത്ത ജലം ജലാശയങ്ങളിലേക്കും ഭൂമിയിലേക്കും പുറന്തള്ളുന്നത് ദുരന്തവും പരിഹരിക്കാനാകാത്ത മലിനീകരണവും മലിനീകരണവും ഉണ്ടാക്കുന്നു.


ഇന്ത്യയിലെ പട്ടണങ്ങളും നഗരങ്ങളും മലിനജലത്തിൽ മുങ്ങുമ്പോൾ മലിനജല സംസ്കരണം പേപ്പറിൽ മാത്രം ഒതുങ്ങാറുണ്ട്. ഗാർഹിക, വ്യാവസായിക ഉപയോഗത്തിന് ശേഷം മലിനജലം ജലസ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നത് വൻ തോതിലുള്ള ജല മലിനീകരണത്തിന് മാത്രമല്ല, വയറിളക്കം പോലുള്ള ജലജന്യരോഗങ്ങൾക്കും കാരണമാകുന്നു.


പുതിയ ജലനയം പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്നു. ബോധവൽക്കരണത്തിനും അടിസ്ഥാനപരമായ പ്രവർത്തനത്തിനുമായി എൻ‌ജി‌ഒകൾ മുന്നോട്ട് വരുന്നത് ഈ ശ്രമങ്ങളുടെ ഫലമാണ്. ഇത്തരത്തിലുള്ള പ്രവർത്തനത്തിൻ്റെ ഒരു നല്ല ഉദാഹരണമാണ് ‘ഗുരുജൽ’. ഗുരുഗ്രാമിൽ രൂപീകരിച്ച ഒരു സൊസൈറ്റി, സി‌എസ്‌ആർ പ്രോഗ്രാമുകളുടെ ഭാഗമായി പ്രദേശത്തിന് പുറത്തുള്ള നിർമ്മാതാക്കളുടെ സഹായത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. സാങ്കേതികവിദ്യകളുടെ സമന്വയത്തിലൂടെ ഗ്രാമീണ പ്രദേശങ്ങളിലുടനീളം കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് സൊസൈറ്റി.


മെച്ചപ്പെട്ട ജല പരിപാലനത്തിനായുള്ള അന്വേഷണത്തിൽ ഗ്രാമങ്ങൾക്കും തുല്യ ശ്രദ്ധ ആവശ്യമാണ്. കാരണം കൃഷി പ്രാഥമിക ഉപജീവന മാർഗമായി കാണുന്ന ഗ്രാമങ്ങളിൽ കൂടുതൽ ജല ഉപയോഗം ഉണ്ട്.


ക്ലൈമറ്റ് റിയാലിറ്റി ഇന്ത്യയും മറ്റ് പങ്കാളികളും മിഷൻ പാനിയും ജലസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരാണ്.


Keywords: Mission pani, water, fresh water, മിഷൻ പാനി, ജലം, ശുദ്ധ ജലം

Published by: Anuraj GR
First published: May 26, 2021, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories