• HOME
  • »
  • NEWS
  • »
  • life
  • »
  • ലോക യുവജന നൈപുണ്യ ദിനം 2021: മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്തിനായി യുവാക്കൾ തയ്യാറെടുക്കേണ്ടത് എങ്ങനെ?

ലോക യുവജന നൈപുണ്യ ദിനം 2021: മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്തിനായി യുവാക്കൾ തയ്യാറെടുക്കേണ്ടത് എങ്ങനെ?

യുവാക്കളെ മികച്ച സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്.

News18 Malayalam

News18 Malayalam

  • Share this:
    ഇന്ന് ലോക യുവജന നൈപുണ്യ ദിനം. ലോകമെമ്പാടുമുള്ള യുവാക്കള്‍ തൊഴില്‍, ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ദിനമാണിത്. യുവാക്കളെ മികച്ച സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്. യുവാക്കള്‍, സ്ഥാപനങ്ങള്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനകള്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍, വികസന പങ്കാളികള്‍ എന്നിവര്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.

    ലോക യുവജന നൈപുണ്യ ദിനത്തിന്റെ ചരിത്രം
    ഐക്യരാഷ്ട്രസഭ 2014 ജൂലൈ 15നാണ് ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്. ഇഞ്ചിയോണ്‍ ഡിക്ലറേഷന്‍: എഡ്യൂക്കേഷന്‍ 2030 എന്ന ലക്ഷ്യം നേടുന്നതിനായാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്. അതായത് ''സമഗ്രവും തുല്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക'' എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

    ലോക യുവജന നൈപുണ്യ ദിനത്തിന്റെ പ്രാധാന്യം
    ''വിദ്യാഭ്യാസം 2030'' ദൗത്യത്തിനായി സാങ്കേതികവും തൊഴില്‍പരവുമായ നൈപുണ്യ വികസനമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. താങ്ങാനാവുന്ന ഗുണനിലവാരമുള്ള സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന (ടിവിഇടി) പ്രവേശനത്തെക്കുറിച്ച് ഈ ദിനത്തില്‍ ചര്‍ച്ച ചെയ്യും. ഈ ദിനത്തിലൂടെ ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളോട് മാന്യമായ തൊഴില്‍, സംരംഭകത്വം എന്നിവയ്ക്കായി യുവാക്കള്‍ക്ക് സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

    ലോക യുവജന നൈപുണ്യ ദിനം ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിനും ദുര്‍ബല വിഭാഗക്കാര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ്. യുഎന്‍ നിര്‍ദ്ദേശം അനുസരിച്ച്, മാന്യമായ ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാന്‍ യുവാക്കളെയും മുതിര്‍ന്നവരെയും സഹായിക്കുന്നതിലൂടെ സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് ടിവിഇടിയുടെ ഉത്തരവാദിത്തമാണ്.

    ഈ മാറ്റങ്ങളിലൂടെ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഹരിത സമ്പദ്വ്യവസ്ഥയിലേക്കും പരിസ്ഥിതി സുസ്ഥിരതയിലേക്കും രാജ്യങ്ങള്‍ക്ക് നീങ്ങാന്‍ സാധിക്കും.

    Also read: ഈ ആറ് കാര്യങ്ങൾ ചെയ്താൽ വിയ‍ർപ്പുകൊണ്ടുള്ള ശരീരദു‍‍ർ​ഗന്ധത്തിന് ഗുഡ്ബൈ പറയാം

    ലോക യുവജന നൈപുണ്യ ദിനത്തിന്റെ ആശയം
    കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ ലോക യുവജന നൈപുണ്യ ദിനം. കോവിഡും തുടര്‍ന്നുള്ള പ്രതിസന്ധികളെയും തുടര്‍ന്ന് ഇത്തവണ ലോക യുവജന നൈപുണ്യ ദിനത്തില്‍ ഐക്യരാഷ്ട്രസഭ യുവാക്കളുടെ ഉന്മേഷത്തിനും സര്‍ഗ്ഗാത്മകതയ്ക്കും ആണ് പ്രാധാന്യം നല്‍കുന്നത്. കോവിഡ് 19ന് ശേഷമുള്ള ലോകത്തിനായി യുവാക്കള്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്. 'Reimagining Youth Skills Post-Pandemic', എന്നതാണ് ഈ വര്‍ഷത്തെ വിഷയമായി യുഎന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ലെ ലോക യുവജന നൈപുണ്യ ദിനം ആഘോഷിക്കുന്നതിനായി, നിലവിലും ഭാവിയിലും യുവാക്കള്‍ നേടേണ്ട കഴിവുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഒരു വെര്‍ച്വല്‍ ഇവന്റും യുഎന്‍ സംഘടിപ്പിക്കുന്നുണ്ട്.
    Published by:Sarath Mohanan
    First published: