HOME /NEWS /Life / International Day of Families 2021: വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ആഘോഷിക്കുന്നതിനുള്ള കാരണങ്ങളും

International Day of Families 2021: വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ആഘോഷിക്കുന്നതിനുള്ള കാരണങ്ങളും

(Representative pic: Shutterstock)

(Representative pic: Shutterstock)

എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി ആചരിക്കുന്നു. കുടുംബങ്ങൾക്കിടയിൽ മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതിനാണ് അന്താരാഷ്ട്ര സമൂഹം മെയ് 15 കുടുംബ ദിനമായി ആഘോഷിക്കുന്നത്.

  • Share this:

    കൂട്ടുകുടുംബങ്ങള്‍ നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിട്ടാണ്. എന്നാൽ നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചത് സമൂഹത്തില്‍ വലിയ മാറ്റങ്ങൾക്ക് കാരണമായി. കുടുംബങ്ങളുടെ മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രസക്തി ഓര്‍ക്കാനാണ് ഈ ദിനാചരണം ആചരിക്കുന്നത്.

    എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി ആചരിക്കുന്നു. കുടുംബങ്ങൾക്കിടയിൽ മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതിനാണ് അന്താരാഷ്ട്ര സമൂഹം മെയ് 15 കുടുംബ ദിനമായി ആഘോഷിക്കുന്നത്. യുഎൻ പറയുന്നതനുസരിച്ച്, അന്താരാഷ്ട്ര കുടുംബ ദിനം, “കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു.” ഈ ദിവസം, വാർഷിക പ്രമേയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, മീറ്റിംഗുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

    2021 അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം:

    ‘കുടുംബങ്ങളും നൂതന സാങ്കേതികവിദ്യകളും’ എന്നതാണ് അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം. യുഎൻ പറയുന്നതനുസരിച്ച് നൂതന സാങ്കേതികവിദ്യകൾ കുടുംബങ്ങളുടെ ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ഈ വർഷത്തെ ആഘോഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും:

    ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരവും സാമൂഹിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 1993 ൽ യുഎൻ പ്രമേയം പാസാക്കി. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബങ്ങളുടെ സ്ഥിരതയെയും ഘടനയെയും ബാധിച്ചുക്കൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക ഘടനകൾക്ക് മറുപടിയായി 1994 ൽ ഐക്യരാഷ്ട്ര പൊതുസഭ (യു‌.എൻ‌.ജി‌.എ) മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചു. 1995 മുതൽ എല്ലാ വർഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനം ആചരിച്ച് പോരുന്നു.

    Also Read- International Day of Families 2021: കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില മഹത് വചനങ്ങൾ

    കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ തോതിൽ പ്രയോജനപ്പെടുന്നതിനായി വിദ്യാഭ്യാസ ഉപകരണങ്ങളിലൂടെ രക്ഷകർത്താക്കളെ ശക്തീകരിക്കുന്നതിനായി വിവര-വിനിമയ സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ 2021 അന്താരാഷ്ട്ര കുടുംബ ദിന ആചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഇത് കുട്ടികളിലും കുടുംബങ്ങളിലും നൂതന സാങ്കേതികവിദ്യകളുടെ പ്രതികൂല സ്വാധീനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതോടൊപ്പം രക്ഷാകർതൃ വിദ്യാഭ്യാസത്തിനും കുടുംബ ക്ഷേമത്തിനും എങ്ങനെ നല്ല രീതിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെത്താമെന്ന് പങ്കിടുന്നു.

    Also Read- കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

    സമൂഹത്തിലെ ഏറ്റവും ചെറിയ നിർമാണ ബ്ലോക്കാണ് കുടുംബം. അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾക്കുള്ളിലെ കുടുംബ ബന്ധങ്ങൾ ഒരു വ്യക്തിയുടെ വികസനത്തിന് സുരക്ഷിതമായ അന്തരീക്ഷം നൽകാൻ സഹായിക്കുന്നു. ഈ ദിവസം, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു.

    First published:

    Tags: Family relationship